Thursday, May 29, 2008

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത ; കാമ്പയിന്‍ ഉദ്ഘാടനം

ഭൗതികമായ താത്‌പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ആത്മീയത മറയാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നാവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിനും ആനുകാലിക സംഭവവികാസങ്ങളില്‍ അവസരം മുതലെടുത്ത്‌ പണ്ഡിതന്മാരെയും ,സയ്യിദന്മാരെയും, നിസ്വാര്‍ത്ഥമായി സേവനം അനുഷ്ടിക്കുവരെയും അവഹേളിക്കാന്‍ ശ്രമിയ്ക്കുന്ന പുത്തന്‍ വാദീകളുടെ കുതന്ത്രങ്ങള്‍ക്കെതിരെയും പൊതുജന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്‍ ഇന്ന് രാത്രി ( 29/05/2008 )മുസ്വഫ ശഅബിയ 10 ലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കുന്നതാണു.
ഒരുമാസക്കലയളവില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി പ്രമുഖ പണ്ഡിതന്മാരെ പങ്കെടുപ്പിച്ച്‌ ചര്‍ച്ചാ വേദികള്‍, ടേബില്‍ ടോക്ക്‌, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടത്തുതാണെ്‌ സംഘാടകര്‍ അറിയിച്ചു. പ്രസ്ഥുത വിഷയത്തില്‍ സംശയ നിവാരണത്തിനുള്ള അവസരം ഒരുക്കുതാണു. വിഷയവുമായി സംബന്ധിച്ച ചോദ്യങ്ങള്‍ / സംശയങ്ങള്‍ june 15 നു മുന്ന‍ കിട്ടുന്ന വിധത്തില്‍. മുസ്വഫ എസ്‌.വൈ.എസ്‌ , പി.ബി.നമ്പര്‍ 13188 അബുദാബി യു.എ.ഇ എന്ന വിലാസത്തിലും prachaarakan@gmail.com എന്ന ഇ-മെയിലിലും അയക്കാവുന്നതാണ.
ഈ ബ്ലോഗിലും കമന്റായി ഇടാവുന്നതാണു. ക്രിയാത്മകമായ സംശയങ്ങള്‍ക്ക്‌ മറുപടിയും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണു

3 comments:

Unknown said...

ആദ്യം.
ഒര്‍ജിനല്‍ ആത്മിയാചാര്യന്മാരുടെ
ലിസ്റ്റ് എല്ലാ സംഘടനകളും പുറത്തിറക്കിയാല്‍ നന്നായിരിക്കും.എന്നാ ഇനി
വിശ്വാസികള്‍ക്ക് അവിടെ പോയാ മതിയല്ലൊ??

prachaarakan said...

റഫീഖ്‌ ,

വിശ്വാസികള്‍ യഥാര്‍ത്ഥ ആത്മീയ ആചാര്യരുടെ അടുത്ത്‌ മാത്രമേ പോകുകയുള്ളൂ.. വിശ്വാസ രാഹിത്യം അഥവ പൂര്‍ണ്ണ വിശ്വസമില്ലാത്തവര്‍ക്കാണു തെറ്റു പറ്റുന്നത്‌..

പിന്നെ ,ആത്മീയത എന്ന ഒന്നിനെ പറ്റി തന്നെ വിശ്വാസമില്ലാത്ത താങ്കള്‍ക്ക്‌ എന്ത്‌ ലിസ്റ്റ്‌ തന്നിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല..


ഇസ്‌ ലാമിക ജീവിത സംഹിതയെ പഠിയ്ക്കാന്‍ ശ്രമിയ്ക്കൂ.. അപ്പോള്‍ വ്യാജം ഏതെന്നും നല്ലത്‌ ഏതെന്നും വേര്‍തിര്‍ച്ചറിയാം.


ആശംസകള്‍

കര്‍ണന്‍ said...

wwweeeellllllll,goooooooood,go onnnnnnnnnnnnnn

Related Posts with Thumbnails