Saturday, May 24, 2008

ആത്മീയത: വ്യാജന്‍മാര്‍ക്കെതിരായ നടപടി സ്വാഗതാര്‍ഹം-കാന്തപുരം

കോഴിക്കോട്‌: അത്മീയതയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും തട്ടിപ്പും കുറ്റകൃത്യങ്ങളും നടത്തുന്നവരെ പിടികൂടി നിയമ നടപടികള്‍ക്ക്‌ വിധേയമാക്കുന്ന സര്‍ക്കാര്‍ നിലപാട്‌ സ്വാഗതാര്‍ഹമാണെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ളിയാര്‍ പ്രസ്താവിച്ചു. ആത്മീയതയെ വ്യവസായമാക്കുന്നത്‌ ഒരു നിലക്കും അംഗീകരിക്കാന്‍ പറ്റാത്തതാണ്‌. അതേസമയം, മനുഷ്യ സമുഹത്തിണ്റ്റെയും രാജ്യത്തിണ്റ്റെയും നന്‍മക്കായി ആത്മീയ ഗുരുക്കന്‍മാര്‍ നടത്തുന്ന സത്യസന്ധമായ പ്രവര്‍ത്തനങ്ങളെ ഇകഴ്തിക്കാണരുത്‌. വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുള്ള ചികിത്സ ഇസ്ളാം അംഗീകരിച്ചതും പ്രവാചക കാലം മുതല്‍ തുടര്‍ന്ന്‌ വരുന്നതുമാണ്‌. സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ ആത്മീയ ചികിത്സ നടത്തുന്ന പണ്ഡിതരെയും മറ്റു നിരപരാധികളേയും പീഡിപ്പിക്കരുത്‌. ഇതിണ്റ്റെ മറവില്‍ വ്യാജന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണെ്ടങ്കില്‍ അത്തരം സിദ്ധന്‍മാരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കാന്തപുരം പറഞ്ഞു. സുന്നി സമുഹത്തോട്‌ വൈരം തീര്‍ക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന പുത്തന്‍ പ്രസ്ഥാനക്കാരുടെ നിലപാട്‌ സമൂഹം തിരിച്ചറിയണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

No comments:

Related Posts with Thumbnails