Tuesday, April 29, 2008

ആര്‍ എസ്‌ സി വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു RSC Results


അബ്ദുസ്സമദ്‌ കക്കോവ്‌ എസ്‌ ഉമര്‍ അഫ്സല്‍ ചൊക്ലി സൈതലവി സഖാഫി

റിയാദ്‌: മീലാദ്‌ പരിപാടികളുടെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ്‌ സി) ഗള്‍ഫ്‌ ചാപ്റ്റര്‍ പ്രവാസി മലയാളികള്‍ക്ക്‌ വേണ്ടി ജി സി സി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയില്‍ രണ്ടു പേര്‍ വീതം ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. അബുദാബി ഇത്തിസലാത്തില്‍ സിസ്റ്റം എഞ്ജിനീയറായ അബ്ദുസ്സമദ്‌ കക്കോവിനും ഖത്തര്‍ മദീന ഖലീഫയില്‍ ഡൈവര്‍ ജോലി ചെയ്യുന്ന എസ്‌ ഉമറിനുമാണ്‌ ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം അഫ്സല്‍ ചൊക്ലി (റിയാദ്‌), സൈതലവി സഖാഫി അരീക്കോട്‌ (ജിദ്ദ) എന്നിവര്‍ പങ്കിട്ടു. ആസിഫ്‌ മൌലവി (ദുബൈ), മുഹമ്മദലി (അല്‍ഖോബാര്‍) അബ്ദുല്‍ ഹമീദ്‌ (ഫുജൈറ), അബ്ദു വേങ്ങര (മക്ക) എന്നിവര്‍ക്കാണ്‌ മൂന്നാം സ്ഥാനം.


ദേശീയാടിസ്ഥാനത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍; സഊദി: അഫ്സല്‍ ചൊക്ലി (റിയാദ്‌), സൈതലവി സഖാഫി (ജിദ്ദ), മുഹമ്മദലി (അല്‍ഖോബാര്‍), അബ്ദു വേങ്ങര (മക്ക). യു എ ഇ: എഞ്ജിനീയര്‍ അബ്ദുസ്സമദ്‌ കക്കോവ്‌ (അബുദാബി), ആസിഫ്‌ മൌലവി (ദുബൈ), അബ്ദുല്‍ ഹമീദ്‌ (ഫുജൈറ). കുവൈത്ത്‌: ഫസല്‍ തെന്നല (സിറ്റി), നൌഫല്‍ കെ പി എസ്‌ (സിറ്റി), ഉമര്‍ ഹാജി പി.കെ (ഫഹായീല്‍), അബ്ദുല്‍ഖാദര്‍ (സിറ്റി). ഖത്തര്‍: എസ്‌ ഉമര്‍ (മദീന ഖലീഫ), അസീസ്‌ എ പി (ദോഹ). ഒമാന്‍: ഡോ. ഹുസൈന്‍ (റൂവി), ശിഹാബുദ്ദീന്‍ (റൂവി). ബഹ്‌റൈന്‍: അബ്ദുല്ല ഹാജി കാസര്‍കോട്‌ (മനാമ), ഇര്‍ഫാദ്‌ ഇബ്രാഹിം (മനാമ).പ്രവാചക ജീവിത ചരിത്രത്തില്‍ നിന്നും നേരത്തെ നല്‍കിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ 18നാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഏകീകരിച്ച പരീക്ഷ നടന്നത്‌. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പരീക്ഷയെഴുതാനെത്തി. ഓണ്‍ലൈന്‍ വഴി നടത്തിയ കേന്ദ്രീകൃത മൂല്യനിര്‍ണയത്തിലൂടെയാണ്‌ ജേതാക്കളെ കണെ്ടത്തിയത്‌. ഒന്നാം സ്ഥാനം നേടിയവര്‍ 50 ചോദ്യങ്ങള്‍ക്കും ശരിയുത്തരമെഴുതി. രണ്ടാം സ്ഥാനക്കാര്‍ക്ക്‌ 49 മാര്‍ക്ക്‌ വീതം ലഭിച്ചു. മൂന്നാം സ്ഥാനക്കാര്‍ക്ക്‌ 48 മാര്‍ക്കുമാണ്‌ ലഭിച്ചതെന്ന്‌ പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ്‌ അറിയിച്ചു. ആറു ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം മത്സരാര്‍ഥികളില്‍ സഊദിയില്‍ നിന്നാണ്‌ കൂടുതല്‍ പേര്‍. തൊട്ടു പിന്നില്‍ യു എ ഇ. അമ്പതോളം കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയ കേന്ദ്രമെന്ന ബഹുമതി ദുബൈ സെന്ററിനാണ്‌. അതതു രാജ്യങ്ങളില്‍ നടക്കുന്ന പൊതു പരിപാടികളില്‍ വെച്ച്‌ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കും.

1 comment:

Sujith Bhakthan said...

ആശംസകള്‍

Related Posts with Thumbnails