Tuesday, February 5, 2008

'സാന്ത്വന ഹസ്തം' ജിദ്ദ എസ്‌വൈഎസ്‌

കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുത്ത നിര്‍ധന കുടുംബങ്ങള്‍ക്ക്‌ മാസം തോറും 500 രൂപ വീതം ധനസഹായം നല്‍കുന്ന 'സാന്ത്വന ഹസ്തം' പദ്ധതിയുടെ വിതരണം ആരംഭിച്ചു. ജിദ്ദ എസ്‌വൈഎസ്‌ മുന്‍കയ്യെടുത്ത്‌ നടത്തുന്ന ഈ പദ്ധതിയിലൂടെ നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ക്ക്‌ ആശ്വാസമാവും. ആദ്യഘട്ട വിതരണത്തിനുളള ഫണ്ട്്‌ ഉമര്‍ ഹാജി മൊറയൂരില്‍ നിന്നും ജിദ്ദ എസ്‌വൈഎസ്‌ ഓര്‍ഗനൈസര്‍ മുഹമ്മദലി അസ്ലമി ഏറ്റുവാങ്ങി. 14 ജില്ലകളില്‍ നിന്നായി ഒന്നാംഘട്ടം 5 വീതം കുടുംബങ്ങളാണ്‌ ഇതിലേക്ക്‌ പരിഗണിക്കപ്പെട്ടിട്ടുളളത്‌. ഇതിനായി ഏകദേശം 35000 ഇന്ത്യന്‍ രൂപയാണ്‌ മാസാമാസം നാട്ടിലേക്ക്‌ സംഘടന അയച്ചുകൊണ്ടിരിക്കുന്നത്‌. രോഗത്തിന്റെയും തൊഴിലില്ലായ്മയുടെയും നീര്‍ക്കയത്തില്‍പ്പെട്ട്‌ കഷ്ടത അനുഭവിക്കുന്ന തികച്ചും അര്‍ഹരായ കുടുംബങ്ങള്‍ക്കാണ്‌ ഇത്‌ വിതരണം നടത്തുകയെന്ന്‌ ജിദ്ദ എസ്‌വൈഎസ്‌ വൈസ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ സകരിയ്യ സഖാഫി, റിലീഫ്‌ സെല്‍ കണ്‍വീനര്‍ മുഹമ്മദലി ഫൈസി വയനാട്‌, കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹീം വണ്ടൂര്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ കുടുംബങ്ങളെ ദത്തെടുത്തുകൊണ്ടുളള രണ്ടാംഘട്ട പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 04/02/2008 news courtesy : www.ssfmalappuram.com

No comments:

Related Posts with Thumbnails