ഒതുക്കുങ്ങൽ: പ്രധാന നഗരങ്ങളിൽ ഇസ്ലാമിക ബേങ്കുകൾ സ്ഥാപിക്കണമെന്ന് ജാമഅഇഹ്‌യാഉസ്സുന്ന ഗോൾഡൻ ജൂബിലി സെമിനാർ ആവശ്യപ്പെട്ടു. ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ ശക്തമാകുകയും സാമ്പത്തിക സംവിധാനങ്ങൾ പിടിച്ച് നിൽക്കാൻ പാടുപെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇസ്ലാമിക സാമ്പത്തിക സംവിധാനത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാനും ഇസ്ലാമിക ബേങ്കുകൾ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണാനും കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.
പലിശയുടെയും സാമ്പത്തിക ചൂഷണങ്ങളുടെയും സ്വാധീനമാണ് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഇത് പരിഹരിക്കാതെ ലോകത്തെ സാധാരണ ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനവസരം ഉണ്ടാക്കുകയില്ലെന്നും സെമിനാർ അഭിപ്രായപ്പെട്ടു. “മുസ്ലിം വ്യക്തിനിയമവും ഇസ്ലാമിക ശരീഅത്തും” എന്ന വിഷയത്തിൽ നടന്ന സെമിനാർ അഡ്വ. ഇസ്മായിൽ വഫ ഉദ്ഘാടനം ചെയ്തു. ബഷീർ ഫൈസി വെണ്ണക്കോട്, പിഎം കെ ഫൈസി മോങ്ങം, ഫൈസൽ അഹ്സനി രണ്ടത്താണി പ്രസംഗിച്ചു.
അബ്ദുൽ സമദ് തെന്നല
21/02/2010
