കോഴിക്കോട് റണ്ണേഴ്സ്‌അപ്; നിസാബുദ്ദേീൻ റാഫി കലാപ്രതിഭ

എസ്‌എസ്‌എഫ് സാഹിത്യോത്സവിൽ തുടർച്ചയായി പത്താം തവണയും കിരീടം നേടിയ മലപ്പുറം ടീമിന് സംസ്ഥാന പ്രസിഡന്റ് എൻ.എം സ്വാദിഖ് സഖാഫി ട്രോഫി സമ്മാനിക്കുന്നു
തിരുവനന്തപുരം: തുടർച്ചയായി പത്താം കിരീടം സ്വന്തമാക്കിയ മലപ്പുറത്തിന്റെ വിജയാര വങ്ങളോടെ എസ്‌എസ്‌എഫ് സാഹിത്യോത്സവിന്റെ പതിനാറാം പതിപ്പിന് കൊടിയിറങ്ങി. ചരിത്രം കാതോർത്ത പടയോട്ടങ്ങൾക്ക് സാക്ഷിയായ ബാലരാമപുരത്തിന് ശ്രവണ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് സാതിത്യോത്സവിന് സമാപനമായത്.
39 ഇനങ്ങളിലായി 900ത്തിലധികം സർഗപ്രതിഭകൾ മാറ്റുരച്ച കലാമണ്ഡപത്തിൽ 167 പോയിന്റോടെയായിരുന്നു മലപ്പുറത്തിന്റെ കിരീടധാരണം. 165 പോയിന്റുമായി അവസാന മത്സരം പ്രഖ്യാപിക്കുന്നത് വരെ ഇഞ്ചോടിഞ്ച് പോരടിച്ചു നിന്ന കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 133 പോയിന്റുള്ള കാസർകോടിനാണ് മൂന്നാം സ്ഥാനം. 22 വ്യക്തിഗത പോയിന്റുകളുമായി സർഗ വേദിയെ തന്റേതാക്കിയ നീലഗിരിയുടെ നിസാബുദ്ദേീൻ റാഫി സാതിത്യോത്സവ് പ്രതിഭയായി.
12/07/2009
siraj news