Showing posts with label കോഴിക്കോട്‌. Show all posts
Showing posts with label കോഴിക്കോട്‌. Show all posts

Wednesday, February 9, 2011

തിരുകേശം സൂക്ഷിക്കാൻ രാജ്യത്തെ ഏറ്റവും വലിയ മസ്‌ജിദ് കോഴിക്കോട്


കോഴിക്കോട്: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ കീഴിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്.

കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം

വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.

കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കും. തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.

കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു

ഫോട്ടോ അനാഛാദനം സയ്യിദ് അലി ബാഫഖി നിർവഹിക്കുന്നു. >>

www.muhimmath.com

Tuesday, October 5, 2010

സമസ്ത ഇസ്ലാമിക് സെന്റര്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:കേരളത്തിലെ ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളായ എസ്.വൈ.എസ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ എന്നിവയുടെ പുതിയ സംസ്ഥാന ആസ്ഥാന മന്ദിരമായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സിനടുത്ത് ജാഫര്‍ഖാന്‍ കോളനിയില്‍ ഉദ്ഘാടനം ചെയ്തു.

ആധുനിക സംവിധാനങ്ങളോടെ ബഹു നിലകളിലായി സജ്ജീകരിക്കുന്ന സമസ്ത ആസ്ഥാന മന്ദിരത്തിന്റെ ഇതിനകം നിര്‍മാണം പൂര്‍ത്തിയായ മൂന്ന് നില സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദു റഹ്മാന്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, പി.എ ഹൈദ്രോസ് മുസ്‌ലിയാര്‍, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി, ആര്‍. പി ഹുസൈന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

2004 ഏപ്രില്‍ 17,18,19 തിയ്യതികളില്‍ കോഴിക്കോട്ട് നടന്ന എസ്.വൈ.എസ് ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തില്‍ മക്കയിലെ വിശ്രുത പണ്ഡിതന്‍ സയ്യിദ് അലവി മാലിക്കിയാണ് സമസ്ത ഇസ്ലാമിക് സെന്ററിന് ശിലയിട്ടത്. 74 ല്‍ മര്‍കസിന് ശിലയിട്ടതും അലവി മാലികിയായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുസ്ലിം സംഘനകളുടെ ഏറ്റവും വലിയ സംസ്ഥാന ആസ്ഥാന മന്ദിരമായി മാറും സമസ്ത ഇസ്‌ലാമിക് സെന്ററര്‍. ഇതു വരെ മര്‍കസ് കോംപ്കസില്‍ പ്രവര്‍ത്തിച്ചിരുന്ന സുന്നി സംഘടനകളുടെ സംസ്ഥാന ഓഫീസുകള്‍ പുതിയ സെന്റററിലേക്ക് മാറും.

Wednesday, August 4, 2010

റമളാൻ പ്രഭാഷണത്തിന്‌ 501 അംഗ സ്വാഗതസംഘം

കോഴിക്കോട്‌: `പ്രഭപരത്തിയ താരകങ്ങൾ` എന്ന ശീർഷകത്തിൽ 2010 ആഗസ്റ്റ്‌ 18,19,20,21 തീയതികളിൽ കോഴിക്കോട്‌ കടപ്പുറത്ത്‌ സയ്യിദ്‌ ഫള്ൽ ശിഹാബ്‌ അൽജിഫ്രി നഗറിൽ നടക്കുന്ന മുഹമ്മദ്‌ ഫാറൂഖ്‌ നഈമി അൽബുഖാരിയുടെ റമളാൻ പ്രഭാഷണത്തിന്റെ സ്വാഗതസംഘം രൂരീകരിച്ചു.

ഭാരവാഹികൾ : ചെയർമാൻ: സയ്യിദ്‌ സ്വാലിഹ്‌ ശിഹാബ്‌ അൽജിഫ്രി, വൈസ്‌ ചെയർ: സയ്യിദ്‌ മുല്ലക്കോയ തങ്ങൾ, കൂളിമാട്‌ അബ്ദുറഹ്മാൻ സഖാഫി, സി.പി.അഷ്‌റഫ്‌, വി.പി.അബ്ദുൽഗഫൂർ ഹാജി, ജന.കൺവീനർ: ബാഷ ഹാജി, കൺവീനർമാർ: ഫ്രൻസ്‌ മമ്മു ഹാജി, അബ്ദു പള്ളിക്കണ്ടി, സി.ബി.വി.അബ്ദുല്ല കോയ, സാദത്ത്‌ കുണ്ടുങ്ങൽ, സയ്യിദ്‌ അനസ്‌ ശിഹാബ്‌ അൽജിഫ്രി. ട്രഷറർ: കെ.മമ്മദ്‌ കോയ.

സബ്‌ കമ്മിറ്റി: ഫൈനാൻസ്‌: കെ.പി.അബ്ദുല്ല, പബ്ളിസിറ്റി: നസറു കല്ലായി, വിതരണം: ഇസ്മായിൽ പള്ളിക്കണ്ടി, മീഡിയ: ഇല്യാസ്‌ കുണ്ടുങ്ങൽ, അബ്ദുല്ല പന്നിയങ്കര, പ്രോഗ്രാം: സലാം സിറ്റി, വളണ്ടിയർ ക്യാപ്റ്റൻ: മജീദ്‌ കുണ്ടുങ്ങൽ, റിസപ്ഷൻ: യൂനുസ്‌.സി.ബി.വി എന്നിവരെ തിരഞ്ഞെടുത്തു.

ഇതു സംബന്ധമായി ചേർന്ന സ്വാഗതസംഘം രൂപീകരണത്തിൽ ബാഷ ഹാജിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ്‌ മുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബൂബക്കർ അഹ്സനി പ്രാർത്ഥന നടത്തി.

03/08/2010
അബ്ദുല്ല പന്നിയങ്കര

Thursday, March 11, 2010

അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം ഇന്ന്‌


കോഴിക്കോട്‌: കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം ഇന്ന്‌ സ്വപ്നനഗരിയിൽ നടക്കും. വൈകീട്ട്‌ അഞ്ചിന്‌ സൗദി ഇസ്ലാമിക്‌ ഫൗണേ​‍്ടഷൻ ഡയറക്ടർ ഡോ. ഉമർ അബ്ദുല്ല കാമിൽ ഉദ്ഘാടനം നിർവഹിക്കുമെന്നു മർകസ്‌ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമാധാനവും സ്നേഹവും വിനയവും പഠിപ്പിച്ച പ്രവാചകന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്‌.

സ്ത്രീ സംവരണ ബില്ല്‌ പോലെയുള്ള സമകാലിക വിവാദങ്ങളെക്കുറിച്ചു മീലാദ്‌ സമ്മേളനത്തിൽ നിലപാട്‌ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.സയ്യിദ്‌ അബ്ദുർറഹ്മാൻ അൽബുഖാരി ഉള്ളാൾ അധ്യക്ഷത വഹിക്കും. സയ്യിദ്‌ അബ്ദുല്ല അഹ്മദ്‌ അൽബൈതി യമൻ, ശെയ്ഖ്‌ ഉമർ അൽഖതീബ്‌ (ഡയറക്ടർ, ദുബയ്‌ ഔഖാഫ്‌), മുഹമ്മദ്‌ ഹാശിം ബ്രൗൺ അമേരിക്ക, ശെയ്ഖ്‌ സകരിയ്യ ഉമർ മക്കി സിറിയ, ശെയ്ഖ്‌ ഉമർ ഇബ്‌റാഹീം സിറിയ, ശെയ്ഖ്‌ ഖലീഫ മുഹമ്മദ്‌ സആബി ദുബയ്‌, ശെയ്ഖ്‌ മുഹമ്മദ്‌ അലി ജാസിം ദുബയ്‌, ശെയ്ഖ്‌ മാജിദ്‌ അലി ജാസിം ദുബയ്‌ എന്നീ വിദേശപ്രതിനിധികൾ സംബന്ധിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്​‍്ല്യാർ മദ്‌ഹുറസൂൽ പ്രഭാഷണം നടത്തും. 11/03/2010

Thursday, June 12, 2008

ധാര്‍മിക കേരളം സാഹിത്യോത്സവില്‍

കോഴിക്കോട്‌:
കേരളത്തിലെ ഏററവും വലിയ ഇസ്ലാമിക കലാസാഹിത്യമേള- സാഹിത്യോത്സവ്‌ ഈ മാസം പതിനഞ്ചിന്‌ യൂണിററ്‌ തല മത്സരങ്ങളോടെ സമാരംഭിക്കും. പതിനഞ്ചിനും മുപ്പത്തിയൊന്നിനുമിടയിലാണ്‌ യൂണിററ്‌ തലമത്സരങ്ങള്‍ അരങ്ങേറുക. ഇതോടെ നാടും നഗരവും സാഹിത്യോത്സവിന്റെ അരങ്ങിലേക്ക്‌ കണ്ണും കാതും തുറന്നിടും. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി എസ്‌എസ്‌എഫ്‌ സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കുന്നു. സമൂഹത്തിന്റെ താഴെതട്ടുകളില്‍നിന്ന്‌ കലയിലും സാഹിത്യത്തിലും മിടുക്കുള്ള പ്രതിഭകളെ വളരെ കണിശമായ മാനദണ്ഡങ്ങളിലൂടെ കണെ്ടത്തി പരിപോഷിപ്പിക്കുന്നതിനാണ്‌ സാഹിത്യോത്സവ്‌ സംഘടിപ്പിക്കുന്നത്‌. ധാര്‍മിക വിപ്ലവത്തിന്റെ സര്‍ഗാത്മക മുന്നേററത്തിനാവശ്യമായ പ്രതിഭകളെ ഒരുക്കുകയാണിതിന്റെ ലക്ഷ്യം. പണവും രാഷ്ട്രീയ സ്വാധീനങ്ങളും ഉന്നതങ്ങളിലെ പിടിപാടുകളും കൈമുതലാക്കി കലാമത്സരങ്ങളില്‍ പോരുകാളകളെപ്പോലെ പ്രതിഭകളെ ഇറക്കി അന്ധമായ മാത്സര്യവും വൈരവും കുത്തിയിളക്കുന്ന സാമ്പ്രദായിക കലാഭാസവേദികളില്‍നിന്ന്‌ തീര്‍ത്തും വ്യത്യസ്തമായി സുതാര്യവും കണിശവുമായ മാനദണ്ഡങ്ങളിലൂടെ പ്രതിഭകളെ കണെ്ടത്തുകയാണ്‌ സാഹിത്യോത്സവ്‌.സാഹിത്യോത്സവ്‌ ക്രമീകരണങ്ങള്‍ക്കായി തിരക്കിട്ട മുന്നൊരുക്കങ്ങളാണ്‌ വിവിധ തലങ്ങളില്‍ നടക്കുന്നത്‌. സംസ്ഥാനത്തെ രണ്ടു കേന്ദ്രങ്ങളില്‍ സാഹിത്യോത്സവിന്‌ മുന്നോടിയായി ശില്‍പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.
മെയ്‌31ന്‌ യൂണിററ്‌ തലമത്സരങ്ങള്‍ അവസാനിച്ചാല്‍ ജൂണ്‍ 1-15 കാലയളവിലായി സെക്ടര്‍ തല മത്സരങ്ങള്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍നിന്ന്‌ ഒട്ടേറെ പുതുമകളോടെ നടക്കുന്ന ഇത്തവണത്തെ സാഹിത്യോത്സവിന്റെ സംസ്ഥാന തല മത്സരത്തിന്‌ കോഴിക്കോട്‌ ജില്ലയാണ്‌ ആതിഥ്യമരുളുന്നത്‌.
Related Posts with Thumbnails