Showing posts with label അഖിലേന്ത്യ സുന്നി ജം‌ഇയ്യത്തുൽ ഉലമ. Show all posts
Showing posts with label അഖിലേന്ത്യ സുന്നി ജം‌ഇയ്യത്തുൽ ഉലമ. Show all posts

Tuesday, November 9, 2010

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍

ന്യൂഡല്‍ഹി: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ദേശീയ സമ്മേളനം ജനുവരി 12,13 തിയ്യതികളിലായി ന്യൂഡല്‍ഹിയില്‍ നടക്കും. ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘരൂപീകരണ കണ്‍വന്‍ഷന്‍ ഡല്‍ഹി മര്‍ക്കസ് ഓഫീസില്‍ നടന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള മതപണ്ഡിതരും സ്ഥാപന പ്രതിനിധികളും പങ്കെടുത്ത കണ്‍വന്‍ഷന്‍ മര്‍ക്കസ് ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മിസ്ബാഹി (ഉത്തര്‍പ്രദേശ്) അധ്യക്ഷനായിരുന്നു. മൗലാന മുഹമ്മദ് അര്‍ഖാന്‍ (ഗാസിയാ ബാദ്) മുഖ്യ പ്രഭാഷണം നടത്തി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ വാര്‍ഷിക പ്രതിനിധി സമ്മേളനം, യൂണിവേഴ്‌സിറ്റി ഏകോപന സമിതി മീറ്റ്, ഇന്ത്യയിലെ ഉന്നത മതപഠന സ്ഥാപന മേധാവികളുടെ സമ്മേളനം, ചരിത്ര സെമിനാര്‍ എന്നിവ നടക്കും. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം (കണ്‍വീനര്‍) ഡോ. സയ്യിദ് മുഹമ്മദ് ഹബീബി (ചെയര്‍മാന്‍) ഡോ. അബ്ദുല്‍ഹകീം അസ്ഹരി (ഫിനാന്‍സ്), ശൗക്കത്ത് ബറക്കാത്തി (പ്രചാരണം), ജലീല്‍ നിസാമി (മീഡിയ), അമീന്‍ സഖാഫി അലിഗഡ് (പ്രോഗ്രാം), അഡ്വ. ഷാനവാസ് (ലോ ആന്റ് ഓര്‍ഡര്‍), ഡോ. ഫള്‌ലുറഹ്മാന്‍ (ഫുഡ്&റിസപ്ഷന്‍) എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മര്‍ക്കസ് ഡല്‍ഹി ഓഫീസ് മാനേജര്‍ മുഹമ്മദ് സാലിം സ്വാഗതവും മൗലാന ഗുലാം ഹസന്‍ നന്ദിയും പറഞ്ഞു

Related Posts with Thumbnails