Showing posts with label കെ.ടി. ജലീല്. Show all posts
Showing posts with label കെ.ടി. ജലീല്. Show all posts

Monday, August 8, 2011

ഹദീസ് പണ്ഡിതര്‍ ലോകത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുല്യം കെ.ടി. ജലീല്‍ എം.എല്‍.എ



മലപ്പുറം: തിരുനബി വചനങ്ങളും പ്രവര്‍ത്തികളും മൗനാനുവാദങ്ങളും ഏതു കാലത്തും വായിക്കാന്‍ ഉതകുന്ന വിധത്തില്‍ ലോകസമൂഹത്തിന് മുമ്പില്‍ സമര്‍പ്പിച്ച ഹദീസ് പണ്ഡിതരുടെ സംഭാവനകള്‍ നിസ്തുല്യമാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ പ്രസ്താവിച്ചു.



വിശുദ്ധ ഇസ്‌ലാമിനെ അടുത്തറിയണമെങ്കില്‍ ഹദീസിനെക്കുറിച്ചുള്ള ജ്ഞാനം അത്യന്താപേക്ഷിതമാണ്. ഹദീസ് രംഗത്തെ അജ്ഞതയാണ് പലപ്പോഴും ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നത്. അതുകൊണ്ട് ഹദീസ് പഠനത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഈ രംഗത്ത് മഅ്ദിന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടന്നുവരുന്ന സപ്ത ദിന പ്രഭാഷണത്തിന്റെ 3-ാം ദിവസ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട് പ്രാര്‍ത്ഥന നടത്തി. ഇമാം ബുഖാരി (റ) ജീവിതം, ദര്‍ശനം, പാണ്ഡിത്യം എന്ന വിഷയത്തില്‍ പി.എ മുഹമ്മദ് ഫാറൂഖ് ബുഖാരി കൊല്ലം പ്രഭാഷണം നടത്തി.



ജില്ലാ മുശാവറ അംഗം ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, എസ്.എസ്.എഫ്. ജില്ലാ ഉപാദ്ധ്യക്ഷന്‍ ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, അബ്ദുല്‍ ജലീല്‍ അസ്ഹരി മേല്‍മുറി സംബന്ധിച്ചു. ഒ.പി. അബ്ദുസ്സമദ് സഖാഫി സ്വാഗതവും ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ നന്ദിയും പറഞ്ഞു




 
Related Posts with Thumbnails