Friday, October 18, 2013

മദ്രസ തീവെപ്പ്ണപറമ്പിൽ  സമസ്തയുടെ മദ്രസ എസ്.എസ്.എഫ് കാർ തീവെച്ച് നശീപ്പിച്ചു എന്ന്  എസ്.കെ. പേനയുന്തികൾ പ്രചരിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് കാണുന്നു..  തലക്കെട്ട് തന്നെ പച്ചകള്ളമാണെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്..   ചേളാരി സമസ്ത ഇന്ന് വരെ ഒരു  മദ്രസയും നിർമ്മിച്ചിട്ടില്ല എന്നത് സത്യവും നാട്ടുകാർ (അതിൽ എല്ലാ വിഭാവവും ഉൾപ്പെടും ) നിർമ്മിച്ച മദ്രസകൾ തങ്ങളുടെതാണെന്ന് പറയുന്നത് വൈക്കം മുഹമ്മദ് ബഷീ‍റിന്റെ വ്യഖ്യാത കഥാപാത്രത്തിന്റെ സ്വഭാവമാണെന്നും ഓർമ്മിപ്പിക്കട്ടെ.. ! ഇവിടെ തീവെച്ച്(?) നശീപ്പീക്കപ്പെട്ടു എന്ന് പറയപ്പെടുന്ന മദ്രസ അവിഭക്ത സമസ്ത രൂപീ‍കരണത്തിനു മുന്നെ നിർമ്മിച്ചതാണെന്ന്  എസ്.കെ അന്തം കമ്മികളുടെ തന്നെ പോസ്റ്റുകളിൽ കാണുന്നു. വിവാഹത്തിനു മുന്നെ ഉണ്ടായ കുട്ടിയിൽ അവകാശം പറയുന്ന പോലെയല്ലേ  ഈ പരിപാടി..? പച്ചനുണ പറയാനും അത് അലങ്കാരമായി കൊണ്ട് നടക്കാനും ഈ എസ്.കെ (സാക്ഷാൽ കളവ്) കാർക്ക് യാതൊരു ഉളുപ്പുമില്ല എന്നത് അത്ഭുതം തന്നെ. 

 വിഷയത്തിലെക്ക് വരാം..ഇവിടെ ഒരു മത സ്ഥാപനം നശിപ്പിക്കപ്പെട്ടിരിക്കുന്നു. അത് ഏറ്റവും ദു:ഖ കരമായ സംഭവം തന്നെ.. പലരും സംശയം പ്രകടീപ്പിക്കുന്നത് പോലെ ഇത് ഇവരിൽ പെട്ട ചിലർ തന്നെ ചെയ്ത പണിയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം  ദീ‍നുമായി യാതൊരു ബന്ധമോ,ആഖിറത്തിലുള്ള ഭയമോ ഇക്കൂട്ടർക്ക് ഇല്ല എന്നത് ഇവരുടെ സമീപ കാല പ്രവർത്തനങ്ങൾ  നമ്മെ ബോധ്യപ്പെടുത്തുന്നു.    ബോംബ് നിർമ്മാണം വരെ എത്തി നിൽക്കുന്ന ഇവരുടെ ഭികരമുഖം നാം തിരിച്ചറിയുന്നു.  ഇതേ സ്ഥലത്ത് തന്നെ അടുത്ത നാളിൽ തകർപ്പെട്ട പള്ളിയും മദ്രസയും ഇക്കൂട്ടർ ചെയ്ത പാതകങ്ങളിൽ ഒന്ന് മാത്രം.. സാധാരണയായി അനുയായികളുടെ വിവരക്കേടുകളും അക്രമങ്ങളും നേതാക്കൾ തള്ളിപ്പറയുകയാണ് പതിവ് എന്നാൽ എസ്.കെ ഭീകരരുടെ എല്ല്ലാ പ്രവർത്തനങ്ങളും ന്യായികരിക്കുകയാണ് ഇവരുടെ നേതാക്കൾ.. പള്ളിയും മദ്രസയും തകർത്തതും ഇവർ ഇന്നും ന്യായീകരിക്കുന്നു. രാഷ്ടീയ നേതാക്കളുടെയും മത പണ്ഢിതന്മാരെയും കൈവെട്ടുമെന്നും കാൽ വെട്ടുമെന്നും ഭീഷണിപ്പെടുത്തുന്നു.   ഇതെല്ലാം വെച്ച് വിലയിരുത്തുമ്പോൾ  ഈ കുത്സിത പ്രവർത്തിയും ഇവർ തന്നെ ചെയ്തതാണോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.  ഒരു യഥാർഥ എസ്.എസ്. എഫ് കാരൻ / എസ്. വൈ.എസ് കാരൻ ഒരു പള്ളിയും മദ്രസയും തകർക്കില്ല. അക്രമത്തിനല്ല സമാധാനത്തിനാണ്  സുന്നി നേതൃതം ആഹ്വാനം ചെയ്യുന്നത്.. ഇനി അഥവാ ഏതെങ്കിലും എസ്.എസ്.എഫ് കാരൻ / എസ്.വൈ.എസ് കാരൻ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ  നേതൃത്വം അതിനെ ഒരിക്കലും പിന്തുണക്കുകയില്ല.. അവരെ  നിയമ ത്തിനു മുന്നിൽ കൊണ്ട് വന്ന മാതൃകാ പരമായി ശിക്ഷ നൽകാൻ വേണ്ട എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുക തന്നെ ചെയ്യും.  എന്നാൽ ഇവിടെ ചേളാരി എസ്.കെ.കാരും   എ.പി സുന്നികളും  തമ്മിൽ നില നിൽക്കുന്ന   അസുഖകരമായ അവസ്ഥയിൽ മുതലെടുക്കാൻ ,തമ്മിലടിപ്പിച്ച് ചോര കുടീക്കാൻ മൂന്നാമതൊരു കൂട്ടർ (അവർ ഈ എസ്.കെ. കൂട്ടത്തിൽ പെട്ടവരാകാ‍നാണ് കൂടുതൽ സാധ്യത)  ചെയ്ത ഹീന കൃത്യമാ ണിതെന്നാണ് പ്രചാരകന്റെ വിലയിരുത്തൽ.. നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ ..കുറ്റവാളികളെ സമൂഹത്തിനു മുന്നിൽ കൊണ്ട് വരണം. അവരുടെ മുഖം മൂടീ ചീന്തിയെറിയണം. അതിനു വേണ്ടത് ഇരു സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാവട്ടെ..  

No comments:

Related Posts with Thumbnails