Monday, April 22, 2013

യുവ സുഹൃത്തേ, ഒരു നിമിഷം


യുവ സുഹൃത്തേ,
താങ്കൾ ഒരു നിർമ്മാണ തൊഴിലാളിയാവാം,ബക്കാലയിലും കഫ്ത്തീരിയയിലും പത്തും പതിനാറും മണിക്കൂർ പണിയെടുക്കുന്നയാളാവാംകമ്പനി മിഡിൽ മാനേജ്മെന്റിൽ ഉദ്യോഗസ്ഥനാവാം..  അരുമാവട്ടെ താങ്കൾ ഒരു യുവാവാണ്അതാണ് പ്രധാനംയുവത്വം.
ചുറ്റും ചതിക്കുഴികളാണ്ഒന്നോർത്തു നടന്നില്ലെങ്കിൽ വീണുപോകും.. വീണാൽ തിരിച്ചു കയറാൻ സാധിക്കാത്തത്ര ആഴത്തിലാണ് കുഴികൾ..  ചിലതൊക്കെ താങ്കൾ ചിന്തിച്ചേ പറ്റൂ..
വൈകുന്നേരത്തെ ഒഴിവു സമയങ്ങളിലും  വാരാന്ത്യ ഒഴിവു ദിനങ്ങളിലും  താങ്കൾ എന്തു ചെയ്യുന്നു..?
കൂട്ടുകാരുമൊത്ത് കണ്ണീർ സീരിയലുകളിലും  നാലാംകിട തറ കോമഡികാഴ്ചകളിലും  തളച്ചിടപ്പെടുന്നയാളാണോ താങ്കൾ
ഷോപ്പിംഗ് മാളുകളിലും കോർണീഷുകളിലും  അലസമായും അലക്ഷ്യമായും  അലഞ്ഞു തിരിഞ്ഞു സമയം കളയുകയാണോ താങ്കൾ..
പൊടിപ്പും തൊങ്ങലും വെച്ച്ഗോസിപ്കളിൽ  ആനന്ദം കണ്ടെത്തുന്നയാളാണോ താങ്കൾ..?
കൂട്ടുകാരാ ഇതിനാണോ വിലപ്പെട്ട യുവത്വം  വിനിയോഗിക്കേണ്ടത്.. ?
അത്ര സുഖകരമല്ലാത്ത ചിലത് ചോദിച്ചോട്ടെ.. ?
വേദനയനുഭവിക്കുന്ന ഒരു രോഗിയെ ആശുപത്രിയിൽ ചെന്ന് കണ്ടിട്ട് കാലമെത്രയായി.. ?
ഇഖാമ പ്രശ്നത്തിൽ കുടുങ്ങികിടക്കുന്ന ഒരു സഹോദരന്റെ പ്രശ്നത്തിൽ  ഇടപെട്ടിട്ട്  കാലമെത്രയായി..?
പൈങ്കിളി വായനക്കപ്പുറത്തു ഗൌരവമാർന്ന ഒരു പുസ്തകമോ  ലേഖനമെങ്കിലുമോ  വായിച്ച നാളോർമ്മയുണ്ടോ ..?
എന്തിനു തൊട്ടടുത്ത റൂമിലോ ബെഡിലോ കിടന്നുറങ്ങുന്നവന്റെ  വ്യക്തി-കുടുംബ പ്രശ്നങ്ങളെന്തൊക്കെയാണെന്ന്  എന്നെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ..?
അല്പം കൂടി കടന്ന് ചോദിച്ചോട്ടെ..
ഗൾഫ് നഗരങ്ങളുടെ പളപളപ്പിനും  മിനു മിനുക്കത്തിനും നടുവിൽ കണ്ണുതള്ളിപ്പോയ താങ്കളെ പ്രതീക്ഷിച്ചു നിൽക്കുന്ന ചിലരുണ്ട് നാട്ടിൽ.. വളർത്തി വലുതാക്കിയ ഉമ്മയും ഉപ്പയും വിളിക്കാറുണ്ടോ അവരെ.. ?
രോഗത്തിലും കഷ്ടപ്പാടിലും തന്റെ മോൻ എന്ന് ഉരുവിട്ടു കൊണ്ടേയിരിക്കുന്ന  മാതാപിതാക്കളെ ഒന്നു വിളിച്ചു സന്തോഷിപ്പിക്കേണ്ടത് താങ്കളല്ലാതെ മറ്റാരാണ് ?
സഹോദരാ
മറ്റു ചിലത് കൂടി ചോദിച്ചോട്ടെ .. ആരുമായാണ് താങ്കളുടെ കൂട്ടുകെട്ട്.. ?  ഏത് സംഘത്തിലാണ് താങ്കൾ.. ?  നേരും നെറിയുമില്ലാത്ത പലിശക്കാരുടെയും കൂട്ടികൊടുപ്പുകാരുടെയും മാഫിയ സംഘങ്ങളുടെയും  കൂടെയാണോ താങ്കൾ!
സഹോദരാ ഒന്ന് ചിന്തിക്കൂ.. ആദ്യം പറഞ്ഞല്ലോ..യുവത്വം ,അതാണ് ജീവിതം. മനുഷ്യൻ ജീവിതം കരുപ്പിടിപ്പിക്കുന്നതും ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നതും യുവത്വത്തിലാണ്ക്രിയാത്മകവും നിർമാണാത്മകവുമായി വിനിയോഗിക്കേണ്ട യുവത്വത്തിന്റെ ശേഷി ഇങ്ങനെ തുലക്കാനുള്ളതാണോ ?
ചുറ്റുവട്ടത്തും കൂരിരുൾ പടരുമ്പോഴും ഇത്തിരിവെട്ടവുമായി  നമ്മുടെ കൊച്ചു സംഘങ്ങൾ ഗൾഫ് നഗരങ്ങളുടെ ഇടനാഴികളിലും തൊഴിലിടങ്ങളിലും കയറിയിറങ്ങുന്നത് താങ്കൾ കാണുന്നില്ലേ..?
ഫേസ്ബുക്കിന്റെയും വാട്സ് അപിന്റെയും സ്വകാര്യതയിലിരുന്ന് തന്റെതായ ഒരു കൊച്ചുലോകം പണിയുന്നതിനു പകരം ജീവിതത്തിന്റെ നേർകാഴ്ചകളിലേക്കും പച്ചയായ യാഥാർത്ഥ്യങ്ങളിലേക്കും ഇറങ്ങി വരൂ സഹോദരാ..  നിങ്ങളുടെ ജീവിതം നിഷ്ക്രിയത്വത്തിൽ തളച്ചിടേണ്ടതല്ല.
അത് തനിക്കും കൂട്ടുകാർക്കും  കുടുംബത്തിനും സമൂഹത്തിനും നമ്മുടെ വെളിച്ചമായി നിറഞ്ഞു കത്തേണ്ടതാണ്.
ഇതാ ഇവിടെ ഒരു സംഘം. 40  വർഷമായി ധാർമ്മിക വിപ്ലവം സിന്ദാബാദ് എന്ന് വിളിച്ച് പറഞ്ഞ്  ജീവിതം സമരമാക്കി മാറ്റിയ ഒരു പറ്റം ചെറുപ്പക്കാരെ സൃഷ്ടിച്ചെടുത്ത നാട്ടിലെ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ.. അതിന്റെ പ്രവാസി ഘടകമായപ്രവാസ യൌവനങ്ങളുടെ സാംസ്കാരിക സംഘബോധം’  തീർത്ത് ഗൾഫ് നഗരങ്ങളിൽ  രിസാല സ്റ്റഡി സർക്കിൾ
ക്രിയാത്മകമായ യുവത്വം
കർമ ശേഷി സമൂഹ നന്മക്ക് വിനിയോഗിക്കുന്ന യുവത്വം
സ്വയം പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും ശ്രമിക്കുന്ന യുവത്വം
രിസാല സ്റ്റഡി സർക്കിൾ
ഗൾഫ് കൌൺസിൽ..

സമരമാണ് ജീവിതം
എസ്.എസ്.എഫ്. നാല്പതാം വാർഷിക സംസ്ഥാന സമ്മേളനം
ഏപ്രിൽ 26,27,28  എറണാകുളം1 comment:

പ്രചാരകന്‍ said...

യുവ സുഹൃത്തേ,ഒരു നിമിഷം

Related Posts with Thumbnails