Monday, March 12, 2012

സിറാജ് ഒമാന്‍ എഡിഷന്‍, വയലാര്‍ രവി മലയാളി സമൂഹത്തിനു സമര്‍പ്പിച്ചു

മസ്‌കത്ത്: സിറാജ് ദിനപത്രത്തിന്റെ ഒമാന്‍ എഡിഷന്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി മലയാളി സമൂഹത്തിനു സമര്‍പ്പിച്ചു. റൂവി ഹഫ്ഫ ഹൗസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡമായ ചടങ്ങിലായിരുന്നു പ്രകാശനം. പ്രമുഖ വ്യവസായി ഡോ. പി.മുഹമ്മദലി ഗള്‍ഫാര്‍ സിറാജിന്റെ പ്രകാശിത പ്രതി സ്വീകരിച്ചു. പത്രങ്ങളുടെ പ്രാധാന്യം വര്‍ധിക്കുന്നതായും ജനാധിപത്യ നേര്‍വഴി നടത്തിക്കാന്‍ പത്രത്തിനാകുമെന്നും മന്ത്രി പറഞ്ഞു.

പത്രങ്ങളുടെ വളര്‍ച്ചയില്‍ രാഷ്ട്രീയക്കാര്‍ പരിതപിച്ചിട്ടു കാര്യമില്ല. സിറാജിന്റെ വളര്‍ച്ചയെ സന്തോഷത്തോടെ കാണുന്നു, സ്വാഗതം ചെയ്യുന്നു. വിവരങ്ങള്‍ എത്തിക്കുന്നതിനൊപ്പം പ്രവാസികള്‍ക്കിടയിലെ ക്രിയാത്മക ഇടപെടലുകളും സിറാജ് നടത്തുമെന്നതുകൊണ്ടാണ് സ്വാഗതം ചെയ്യുന്നത്. പ്രവാസികള്‍ അതതു രാജ്യത്തെ നിയമം അംഗീകരിച്ചു പ്രവര്‍ത്തിക്കേണ്ടവരാണ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമപരവും ജീവകാരുണ്യ പരവുമായ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ പത്രത്തിനു കഴിയണം. എംബസികള്‍ ഉള്‍പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇടപെടാന്‍ പത്രത്തിനു കഴിയണമെന്നും അദദ്ദേഹം പറഞ്ഞു.



എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ജംഇയ്യത്തുല്‍ ഉലമ ഒമാന്‍ കമ്മിറ്റി പ്രസിഡന്റ് എ കെ അബ്ദുല്‍ ഹകീം സഅദി, സിദ്ദീഖ് ഹസന്‍ (ഒ ഐ സി സി), പി എം ജാബിര്‍ (സോഷ്യല്‍ വെല്‍ഫെയര്‍ സെക്രട്ടറി), മജീദ് വാണിമേല്‍ (കെ എം സി സി), സുനില്‍ (കൈരളി) ഐ സി എഫ് നാഷണല്‍ കമ്മിറ്റി ജന. സെക്രട്ടറി ഇസ്ഹാഖ് മട്ടന്നൂര്‍, സിറാജ് നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അശ്‌റഫ് ഹാജി, സിറാജ് ഒമാന്‍ എം ഡി അബ്ദുല്‍ ഹമീദ് ചാവക്കാട്, ജനറല്‍ മാനേജര്‍ ആര്‍ വി മുഹമ്മദ് സംസാരിച്ചു. സിറാജിന്റെ ആറാമത് എഡിഷനാണ് ഇന്നലെ മന്ത്രി പ്രകാശനം ചെയത്. ആഴ്ചകള്‍ക്കു മുമ്പേ ഒമാന്‍ മലയാളികള്‍ക്കു പ്രാഭാതത്തില്‍ ലഭിച്ചു തുടങ്ങിയ സിറാജിന് വായനക്കാരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒമാന്‍ മലയാളികളുടെ ശബ്ദമായി വാര്‍ത്താ ലോകത്ത് പുതിയ ഇടം കണെ്ടത്തുകയെന്ന ലക്ഷ്യത്തടെയാണ് ഒമാനില്‍നിന്നും സറാജ് പ്രസിദ്ധീകരിക്കുന്നതെന്ന് എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പറഞ്ഞു


08/03/2012




No comments:

Related Posts with Thumbnails