Saturday, March 17, 2012

കേരള യാത്ര: സംസ്ഥാനത്ത് 60 കേന്ദ്രങ്ങളില്‍ സ്വീകരണം

തിരുവനന്തപുരം: സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടരി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രക്ക് 60 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12ന് രാവിലെ 7 മണിക്ക് ഉള്ളാള്‍ ദര്‍ഗാ ശരീഫിലെ സിയാറത്തോടെ യാത്രക്ക് തുടക്കമാകും. 10മണിക്ക് കാസര്‍കോട്ട് ഔദ്യോഗിക ഉദ്ഘാടനം നടക്കും. കേരളത്തിലെ 14 ജില്ലകളിലും നീലഗിരി ജില്ലയിലെ ഗൂഡലൂരിലുമായി 60 സ്വീകരണ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആയിരത്തിലധികം ഗ്രാമങ്ങളിലൂടെ യാത്ര കടന്നുപോകും.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സുന്നി നേതാക്കള്‍ക്ക് പുറമെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ 12 കാസര്‍കോട്, 13 കണ്ണൂര്‍, 14 കണ്ണൂര്‍-വയനാട്, 15 വയനാട്-നീലഗിരി, 16,17 കോഴിക്കോട്, 18,19,20 മലപ്പുറം, 21 പാലക്കാട്-തൃശൂര്‍, 23 തശുര്‍-എറണാകുളം, 24 എറണാകുളം-ഇടുക്കി, 25 കോട്ടയം-പത്തനംതിട്ട, 26 ആലപ്പുഴ, 27 കൊല്ലം, 28 തിരുവനന്തപുരം എന്നിങ്ങനെയാണ് യാത്രയുടെ ക്രമീകരണം.



കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശേരി, പാനൂര്‍, മട്ടന്നൂര്‍, മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗൂഡല്ലൂര്‍, താമരശേരി, പേരാമ്പ്ര, നാദാപുരം, വടകര, കൊയിലാണ്ടി, നരിക്കുനി, കൊടുവള്ളി, കുന്ദമംഗലം, മുക്കം, കോഴിക്കോട് സിറ്റി, കൊണേ്ടാട്ടി, അരീക്കോട്, നിലമ്പൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, കോട്ടക്കല്‍, ചെമ്മാട്, തിരൂര്‍, പൊന്നാനി, വളാഞ്ചേരി, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പാലക്കാട്, നെന്‍മാറ, ആലത്തൂര്‍, ചെറുതുരുത്തി, തൃശൂര്‍, ചാവക്കാട്, കൊടുങ്ങല്ലൂര്‍, കൊച്ചി, എറണാകുളം, ആലുവ, മുവാറ്റുപുഴ, തൊടുപുഴ, പത്തനംതിട്ട, കോട്ടയം, ചന്തിരൂര്‍, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ആയൂര്‍, കൊല്ലം ചിന്നക്കട, ആലംകോട് എന്നിവിടങ്ങളിലാണ് സ്വീകരണ സമ്മേളനങ്ങള്‍, ഏപ്രില്‍ 28ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ സമാപന മഹാസംഗമം നടക്കും.



കേരള യാത്രയുടെ ഭാഗമായി ജില്ലാ തലങ്ങളില്‍ മാനവിക സമ്മേളനങ്ങള്‍, വിദ്യാര്‍ഥി, യുവജന, മദ്‌റസാധ്യാപക സമ്മേളനങ്ങള്‍, സെമിനാറുകള്‍, തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ ഇതിനകം നടന്നു കഴിഞ്ഞു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയം ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും എത്തിക്കുംവിധം വ്യവസ്ഥാപിതവും ചിട്ടയാര്‍ന്നതുമായ പ്രചാരണ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. നാട്ടിന്‍ പുറങ്ങളിലും മലയോര-കടലോര മേഖലകളിലും പ്രമേയം വിശദീകരിക്കുന്ന പൊതുപരിപാടികളും മഹല്ല് സമ്മേളനങ്ങളും അയല്‍പക്ക സമ്മേളനങ്ങളും കുടുംബ യോഗങ്ങളും നടക്കുകയുണ്ടായി.



കേരള യാത്രയുടെ സന്ദേശം താഴെതട്ടില്‍ എത്തിക്കുന്നതോടോപ്പം മഹല്ല്-പ്രാദേശിക ഇസ്‌ലാമിക ചലനങ്ങളെ കൂടുതല്‍ കാര്യക്ഷമവും സര്‍ഗാത് മകവുമാക്കാന്‍ മഹല്ല് സമ്മേളനങ്ങള്‍ വഴിയൊരുക്കി. വിവിധ യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാനവിക സമ്മേളനങ്ങള്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളുടെ പ്രാതിനിധ്യം കൊണ്ടും പൊതുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധനേടി. സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ പ്രമേയ സന്ദേശം എത്തിക്കാനുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്വീകരണ കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് യാത്രക്ക് വേണ്ടി നടക്കുന്നത്. കേരളത്തിന്റെ വര്‍ത്തമാന കാല ചരിത്രം അത്ര ശുഭകരമല്ലാത്ത വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളയാത്ര മുന്നോട്ട് വെക്കുന്ന പ്രമേയത്തിന് ഏറെപ്രാധാന്യമുണെ്ടന്ന് സംഘാടകര്‍ പറഞ്ഞു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നീതിബോധവും സാമൂഹികാവബോധവും വീണെ്ടടുക്കാനാണ് മനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരത്തിന്റെ നേതൃത്വത്തില്‍ കേരളയാത്ര നടത്തുന്നതെന്നും സംഘാടകര്‍ പറഞ്ഞു.



കേരളയാത്ര എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ എന്‍. അലി അബ്ദുല്ല, മജീദ് കക്കാട്, എ.സൈഫുദ്ദീന്‍ ഹാജി, ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.കെ ബാദുഷ സഖാഫി, സംഘാടക സമിതി ചെയ്രര്‍മാന്‍ സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു



No comments:

Related Posts with Thumbnails