Tuesday, January 31, 2012

സ്വപ്നനഗരിയെ പാല്കടലാക്കി സുന്നി ലക്ഷങ്ങള് ; ഇത് കാന്തപുരത്തിന്റെ സ്വപ്നസാക്ഷാല്ക്കാരം


കോഴിക്കോട് : വിശാലമായ സ്വപനനഗരിയെ ഉള്ക്കൊള്ളാനാവാതെ വിശ്വാസി ലക്ഷങ്ങള് സ്വപ്നനഗരിയെ പാല്ക്കടലാക്കി മാറ്റിയ ദൃശ്യമാണ് തിങ്കളാഴ്ച വൈകുന്നേരം കാണാനിടയായത്.

തിരു ശേഷിപ്പുകള് സൂക്ഷിക്കാന് പവിത്രമായ മസ്ജിദും , ഇസ്ലാമിക് മുസിയവും നിര്മിക്കാന് മര്കസ് തീരുമാനിച്ചതോടെ കാന്തപുരത്തിന്റെ സ്വപനം പൂവണിയുകയായിരുന്നു. ശൈഖു ഖസ്രജിയുടെ ഒരോ വാക്കുകളും പുറത്തുവരുമ്പോള് തക്ബീറിന്റെ മന്ത്രധ്വനികള് ആകാശ നീലിമയെ ഭേദിച്ച് മുന്നോട്ടു പോയി. വൈലത്തുര് തങ്ങള് പ്രാരംഭ പ്രാര്ത്ഥനക്കു നേത്യത്വം നല്കി.

താജുല് ഉലമ സയ്യിദ് അബ്ദുറഹ്മാന് അല് ബുഖാരി മസ്ജിദ് ആസാറിനു ശില പാകി. നാല്പത് പണ്ഡിത നേതാക്കള് ഒരോ ഭാഗം അടുക്കിവെച്ച് മസ്ജിദു ആസാറിന്റെ പൂര്ണ രൂപം പ്രത്യക്ഷപ്പെട്ടപ്പോള് സുന്നി വൃന്ദം ആഹ്ലാദിത്തിലായി. ഇസ്ലാമിക് മ്യൂസിയത്തിനു ശൈഖ് ഖസ്റജി ശിലപാകി

http://www.muhimmath.com/

No comments:

Related Posts with Thumbnails