Saturday, January 7, 2012

വിദ്വേഷമില്ലാത്ത ഭാരതത്തിനായി എല്ലാ മതങ്ങളും കൈകോര്‍ക്കണം: പേജാവര്‍ മഠാധിപതി



കാസര്‍കോട്: വിദ്വേഷവും സംഘര്‍ഷവുമില്ലാത്ത ഭാരതം കെട്ടിപ്പടുക്കാന്‍ എല്ലാ മതവിശ്വസികളും കൈകോര്‍ക്കണമെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി ശ്രീ ശ്രീ വിശ്വതീര്‍ഥസ്വാമി ആഹ്വാനം ചെയ്തു. സഅദിയ്യ 42-ാം വാര്‍ഷികാഘോഷ ഭാഗമായി കാസര്‍കോട്ട് സംഘടിപ്പിച്ച സൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പലതാണെങ്കിലും എല്ലാ മതങ്ങളും നല്‍കുന്ന സന്ദേശം ഒന്നാണ്. പ്രീതി, ഭക്തി, കാരുണ്യം, പരസ്പര സഹകരണം തുടങ്ങിയ മൂല്യങ്ങളാണ് മതങ്ങളുടെ സന്ദേശം. മതത്തിന്റെ പേരില്‍ ആരും വഴക്കുണ്ടാക്കരുത്. സൗഹാര്‍ദപരമായി ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം.



കാസര്‍കോടിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യം മുന്‍നിര്‍ത്തി ഇത്തരം സൗഹാര്‍ദ കൂട്ടായ്മകള്‍ വളരെ പ്രോത്സാഹിപ്പിക്കണം. ഒരു മുസ്‌ലിം ധര്‍മസംഘം സംഘടിപ്പിക്കുന്ന ഇത്തരമൊരു പരിപാടിയില്‍ ഹിന്ദുവായ എന്നെ ഉദ്ഘാടകനാക്കി സംഘാടകരുടെ വിശ്വാസമനസ്‌കതയില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ചെന്നൈയില്‍നിന്നും ഈ പരിപാടിയില്‍ സംബന്ധിക്കുന്നതിന് മാത്രമായാണ് ഇങ്ങോട്ട് വന്നിട്ടുള്ളത്. അക്രമങ്ങള്‍ ഏതു ഭാഗത്തുനിന്നായാലും അവസാനിപ്പിക്കണം. സൗഹാര്‍ദമെന്ന ഒരേ സങ്കല്‍പത്തില്‍ മനുഷ്യര്‍ക്കെല്ലാം ഒന്നാവാനും നന്നാകാനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

http://www.muhimmath.com/

2 comments:

പാര്‍ത്ഥന്‍ said...

വൃഥാ അധരവ്യായാമം.

പാര്‍ത്ഥന്‍ said...

ഗീതയ്‌ക്കെതിരായ എതിര്‍പ്പിനെ ജ്ഞാനയോഗം കൊണ്ട് നേരിടണം -പുലിക്കുന്നേല്‍

ആദ്യം എന്താണെന്ന് അറിയാന്‍ ശ്രമിക്കുക. മനസ്സിലാക്കിയതിനുശേഷം കൈകോര്‍ക്കുക. അതിനുള്ള അവസരമൊരുക്കുകയാണ്‌ മേധാവികള്‍ ചെയ്യേണ്ടത്.

Related Posts with Thumbnails