Friday, September 30, 2011

പ്രവാസികളുടെ പ്രവര്‍ത്തനം മാതൃകാപരം: നൂറുല്‍ ഉലമ

സഅദാബാദ്: ജീവത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി അന്യ നാടുകളില്‍ പോയി പ്രവാസ ജീവിതം നയിക്കുന്ന മലയാളികള്‍ നാടിന്റെയും സമൂഹത്തുന്റെയും പുരോഗതിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രസ്ഥാവിച്ചു. സഅദിയ്യയുടെ വളര്‍ച്ചയിര്‍ പ്രവാസികളുടെ പങ്ക് നിസ്സീമമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, പള്ളങ്കൊട് അബ്ദുല്‍ ഖാദര്‍ മദനി, മുഹമ്മദലീ സഖാഫി ത്രക്കരിപ്പൂര്‍, കൊല്ലമ്പടി അബ്ദുല്‍ ഖാദര്‍ സഅദി, തുടങ്ങിയവര്‍ സംബന്ധിച്ചു. സൗദി അറേബ്യ, യു എ ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹറൈന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളുടെ സാനിധ്യമുണ്ടായിരുന്നു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും അബ്ദുല്‍ ഗഫാര്‍ സഅദി നന്ദിയും പറഞ്ഞു.



News: ഇഖ്ബാല്‍ പൊയ്യത്തബയല്‍.






No comments:

Related Posts with Thumbnails