Sunday, September 18, 2011

മര്കസ് കെയേൾസ് -രാജ്യത്തിനു സമർപ്പിച്ചു -മര്‍കസുമായി കൈകോര്‍ത്ത് മുന്നേറും: ഉമ്മന്‍ചാണ്ടി

കോഴിക്കോട്: മര്‍കസ് നടത്തിവരുന്ന സാമൂഹ്യ വിപ്ലവത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നതോടൊപ്പം സര്‍ക്കാര്‍ കഴിയുന്ന വിധത്തിലെല്ലാം മര്‍കസുമായി കൈകോര്‍ത്ത് മുന്നേറുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. മര്‍കസ് കെയേൾസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. മന്ത്രി മാരായ എം.കെ. മുനീര്‍ സാഹിബ്, ഇബ്രാഹിം കുഞ്ഞ്, പി.ടി.റഹീം സാഹിബ് എം.എല്‍.എ.,കലക്ടര്‍ പി.ബി.സലിം, .അഡ്വ. ഫിറോസ് (എം.എസ.എഫ് സ്‌റ്റേറ്റ് പ്രസിഡണ്ട് ) സിദ്ധീഖ് (യൂത്ത് കോണ്‍ഗ്രസ് ) തുടങ്ങിയവര്‍ പങ്കെടുത്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.

കേരളം, തമിഴ്‌നാട്, ഗുജ്‌റാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, കാശ്മീര്‍,ബീഹാര്‍,പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലായി മര്‍കസ് ആരംഭിക്കുന്ന ചാരിറ്റി വര്‍ക്കുകളുടെ പ്രഖ്യാപനവും ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.

മര്‍കസ് കെയേൾസ്  ലോഗോ റിലീസും വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി എം.കെ മുനീറും മര്‍കസ് കമ്യൂണിറ്റി കോളജ് ബിരുദദാനവും മുഖ്യപ്രഭാഷണവും മന്ത്രി വി.കെ ഇബ്‌റാഹിം കുഞ്ഞും നിര്‍വഹിച്ചു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, പി.ടി.എ റഹീം എം.എല്‍.എ, കലക്ടര്‍ ഡോ. പി.ബി.സലിം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു.   >>

വീഡിയോ ഇവിടെ

കൂടുതൽ ഫോട്ടോകൾ



news @ @
http://www.muhimmath.com/

1 comment:

prachaarakan said...

മര്‍കസ് നടത്തിവരുന്ന സാമൂഹ്യ വിപ്ലവത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നതോടൊപ്പം സര്‍ക്കാര്‍ കഴിയുന്ന വിധത്തിലെല്ലാം മര്‍കസുമായി കൈകോര്‍ത്ത് മുന്നേറുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. മര്‍കസ് കെയേൾസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം

Related Posts with Thumbnails