Tuesday, June 28, 2011

എ.ബി. അലിയാര്‍ക്ക് ഡോക്റ്ററേറ്റ്





കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍‌വ്വകലാശാലയുടെ (കുസാറ്റ് )സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ നിന്ന് എ.ബി. അലിയാര്‍ക്ക് ഡോക്റ്ററേറ്റ് ലഭിച്ചു. സാമ്പത്തിക ശാസ്ത്രത്തിലും ഇസ്ലാമിക ചരിത്രത്തിലും ബിരുദാനന്തര ബിരുദമുള്ള അലിയാര്‍ക്ക് ഇസ്‌ലാമിക് ബാങ്കിംഗ്, ഇസ്‌ലാമിക് മൈക്രോ ഫിനാന്‍സ്, തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് ) എന്നിവയെകുറിച്ചുള്ള പഠനത്തിനാണ്‌ ഡോക്ടറേറ്റ് ലഭിച്ചത്. കുസാറ്റിലെ ഡോ. പി.അരുണാചലത്തിന്റെ കീഴിലായിരുന്നു ഗവേഷണം.

നിരവധി ഇസ്ലാമിക രാജ്യങ്ങള്‍ പലിശ രഹിത ഇസ‌ലാമിക് ബാങ്കിംഗ് ഫലപ്രദമായി നടപ്പിലാക്കിയതും ,ബ്രിട്ടന്‍, അമേരിക്ക ,സ്വീഡന്‍, തുടങ്ങി നിരവധി രാജ്യങ്ങളിലെ ബാങ്കുകള്‍ ഇസ്‌ലാമിക് ബാങ്കിംഗിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ്‌ അലിയാര്‍ ഗവേഷണത്തിന്‌ ഈ വിഷയം തെരെഞെടുത്തത്. യുണൈറ്റഡ് ഇന്ത്യ ഇന്‍‌ഷുറന്‍സ് ആലുവ ബ്രാഞ്ചിലെ അഡ്മിനിസ്റ്റ്റേറ്റീവ് ഓഫീസറായ അലിയാര്‍ കളമശ്ശേരയിലെ പരേതനായ അടമ്പ‌യില്‍ ബീരാന്‍‌കുട്ടിയുടെ മകനാണ്‌. എസ്.വൈ.എസ്. സം‌‌‌സ്ഥാന കമ്മിറ്റി അംഗമായും എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.



No comments:

Related Posts with Thumbnails