Tuesday, November 9, 2010

തിന്മയുടെ വിപാടനം നന്മയുടെ വീണ്ടെടുപ്പ്;

മലപ്പുറം ജില്ലയിൽ 20 കേന്ദ്രങ്ങളിൽ ധർമ്മബോധന സംഗമങ്ങൾ

മലപ്പുറം: 'തിന്മയുടെ വിപാടനം നന്മയുടെ വീണ്ടെ​ടടുപ്പ്‌' എന്ന സന്ദേശത്തിൽ മഹല്ലുകൾ കേന്ദ്രീകരിച്ച്‌ എസ്‌ വൈ എസ്‌ നടത്തുന്ന 'ധർമ്മബോധനം' കർമ്മപദ്ധതിക്ക്‌ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ഈ മാസം 20, 21 ന്‌ യൂണിറ്റ്‌ സെക്രട്ടറിമാരെ പങ്കെടുപ്പിച്ച്‌ ജില്ലയിൽ 20 കേന്ദ്രങ്ങളിൽ ധർമബോധന സംഗമങ്ങൾ നടക്കും. കർമപദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം സുന്നിവോയ്സ്‌ പ്രചാരണ കാമ്പയിനിൽ യൂണിറ്റുകളിൽ നിന്നും ചേർത്ത വരിക്കാരുടെ അവസാന ഘട്ട ലിസ്റ്റും സംഖ്യയും നേതാക്കൾ സംഗമത്തിൽ ഏറ്റുവാങ്ങും. 20ന്‌ എടക്കര, നിലമ്പൂർ, മലപ്പുറം, കോട്ടക്കൽ, അരീക്കോട്‌, എടവണ്ണപ്പാറ, തിരൂരങ്ങാടി, വേങ്ങര, തിരൂർ, കുറ്റിപ്പുറം, എന്നിവിടങ്ങളിലും 21 ന്‌ വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, കൊളത്തൂർ, കൊണ്ടോട്ടി, പുളിക്കൽ, തേഞ്ഞിപ്പലം, താനൂർ, എടപ്പാൾ, പൊന്നാനി എന്നിവിടങ്ങളിലുമാണ്‌ സംഗമങ്ങൾ.

ജനുവരി വരെ നീണ്ടുനിൽക്കുന്ന കർമ്മപദ്ധതി കാലയളവിൽ സമൂഹ്യ തിന്മകൾക്കെതിരെ ശക്തമായ ബോധവത്കരണം ലക്ഷ്യം വെച്ച്‌ നാട്ടുവിചാരം, ജനസമ്പർക്കം, ബഹുജന സംഗമങ്ങൾ, കുടുംബസഭ തുടങ്ങി സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരെയും കേന്ദ്രീകരിച്ചുള്ള പരിപാടികൾ നടക്കും. മേഖലാ തലങ്ങളിൽ പ്രമുഖരെ പങ്കെടുപ്പിച്ച്‌ സോഷ്യൽ മീറ്റുകൾ നവംബറിൽ നടക്കും. പൗരപ്രമുഖർ, ഉദ്യോഗസ്ഥർ, മഹല്ല്‌ ഭാരവാഹികൾ തുടങ്ങിയവരെ പങ്കടുപ്പിച്ചുള്ള ജില്ലാ ഉമറാ കൗൺസിൽ ഡിസംബർ 11ന്‌ മലപ്പുറത്ത്‌ നടത്തും. മദ്യം മുഖ്യ വിഷയമായെടുത്തുള്ള പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകും. മദ്യം സമ്പൂർണമായി നിരോധിക്കുക എന്ന ആവശ്യമുന്നയിച്ച്‌ പ്രദേശിക തലത്തിൽ ഒപ്പുശേഖരണവും പഞ്ചായത്ത്‌ തലത്തിൽ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കും. ജനുവരിയിൽ സമ്പൂർണ മദ്യം നിരോധനം ആവശ്യപെട്ട്‌ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത്‌ ഓഫീസുകൾക്ക്‌ മുമ്പിലും ധർണയും പ്രകടനവും കർമപദ്ധതിയുടെ ഭാഗമായി നടക്കും. യോഗത്തിൽ പി കെ എം സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റർ, അലവികുട്ടി ഫൈസി എടക്കര, പി എസ്‌ കെ ദാരിമി, എ മുഹമ്മദ്‌ പറവൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, പി കെ എം ബശീർ സംസാരിച്ചു.

08/11/2010

No comments:

Related Posts with Thumbnails