Wednesday, November 3, 2010

പരിസര മലിനികരണത്തിനെതിരെ സമൂ‍ഹ ചിത്രരചന

ദുബൈ: സർഗ വസന്തങ്ങൾക്ക്‌ കാതോർക്കുന്ന പ്രവാസി മലയാളികൾക്ക്‌ ആസ്വാദനത്തിന്റെ വിരുന്നൊരുക്കി രിസാല സ്റ്റ്ഡി സർക്കിൾ (ആർ.എസ്‌.സി) ദുബൈ സോൺ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ്‌ നവം: 5 (വെള്ളി)ന്‌ മംസർ അൽഇത്തിഹാദ്‌ സ്കൂളിൽ രാവിലെ 8 മണിക്ക്‌ സിറാജ്‌ എഡിറ്റർ ഇൻചാർജ്‌ കെ.എം.അബാസ്‌ ഉദ്ഘാടനം ചെയ്യും. സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി 500 ൽ പരം കലാപ്രതിഭകൾ 4 വേദികളിൽ മാറ്റുരക്കും. മലയാള പ്രസംഗം, മാപ്പിളപ്പാട്ട്‌, മാലപ്പാട്ട്‌ കഥ, കവിത, പ്രബന്ധരചന, ഡിജിറ്റൽ ഡിസൈനിംഗ്‌, തുടങ്ങി 43 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും

സമാപന സാംസ്കാരിക സംഗമം എഴുത്തുകാരനും കഥാകൃത്തുമായ സന്തോഷ്‌ എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. ആസ്റ്റർ ചെയർമാൻ ഡോ. ആശാദ്‌ മൂപ്പൻ മുഖ്യാതിഥി ആയിരിക്കും. സയ്യിദ്‌ ശംശുദ്ദേ‍ഈൻ ബാഅലവി, അബ്ദുൽ അസീസ്‌ സഖാഫി മമ്പാട്‌, ശരീഫ്‌ കാരശേരി, അശ്‌റഫ്‌ പാലക്കോട്‌, നൗഫൽ കരുവഞ്ചാൽ സംബന്ധിക്കും.

സാഹിത്യോത്സവിനോടനുബന്ധിച്ച്‌ ആർ.എസ്‌.സി ദുബൈ സോൺ പരിസര മലിനീകരണത്തിനെതിരെ സംഘടിപ്പിക്കുന്ന സമൂഹ ചിത്രരചന മാധ്യമ പ്രവർത്തകനും കവിയുമായ ഇസ്മാഈൽ മേലടി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥി യുവ സമൂഹത്തിന്റെ സർഗ ശേഷി ധർമാധിഷ്ടിതമായി പരിപോഷിപ്പിച്ച്‌ സമൂഹ നന്മക്കായി വിനിയോഗിക്കുന്നതിനു എസ്‌.എസ്‌.എഫ്‌ കേരളത്തിൽ നടത്തിവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായാണ്‌ പ്രവാസലോകത്തും സാഹിത്യോത്സവുകൾ സംഘടിപ്പിക്കുന്നതെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സോൺ ഭാരവാഹികൾ അറിയിച്ചു.

No comments:

Related Posts with Thumbnails