Sunday, October 10, 2010

മര്‍കസ് യൂനാനി -ആയുര്‍വേദ മെഡിക്കല്‍ കോളജ് തുടങ്ങും

കോഴിക്കോട്: മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ 33ാം വാര്‍ഷികത്തിന്റെ ഭാഗമായി ആതുരരംഗത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂനാനി-ആയുര്‍വേദ-സിദ്ധ മെഡിക്കല്‍ കോളജാണ് ആദ്യ സംരംഭമായി ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപടിയായി മര്‍കസ് യൂനാനി ആശുപത്രിയുടെ പ്രവര്‍ത്തനവും യൂനാനി മെഡിക്കല്‍ കോളജ് പ്രോജക്ട് ഓഫിസ് ഉദ്ഘാടനവും ഒക്‌ടോബര്‍ 10ന് പത്തുമണിക്ക് മര്‍കസ് നഗറില്‍ നടന്നു.

ഇന്ത്യയില്‍ അമ്പതോളം യൂനാനി മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഏതാനും ഡിസ്‌പെന്‍സറി മാത്രമാണുള്ളത്. യൂനാനി പഠനത്തിനും ഗവേഷണത്തിനും ശാസ്ത്രീയ സംവിധാനവുമില്ല. വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കഴിവുള്ള ഡോക്ടര്‍മാരുടെ കുറവും ഒരു പ്രധാന കാരണമാണ്.ഇതിന് ഒരു പരിഹാരം എന്ന നിലക്കാണ് യൂനാനി-ആയുര്‍വേദ-സിദ്ധ ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങാനുള്ള മര്‍കസ് തീരുമാനം.മര്‍കസിന് കീഴില്‍ പഠിച്ചിറങ്ങിയ ഡോക്ടര്‍മാരുടെ സേവനം മുന്‍ നിര്‍ത്തിയായിരിക്കും മെഡിക്കല്‍ കോളജ്. ഡോ. അജ്മല്‍, ഡോ. ദേവദാസ് എന്നിവരടങ്ങുന്ന മെഡിക്കല്‍ ടീമാണ് മേല്‍നോട്ടം വഹിക്കുന്നത്.

siraj news

No comments:

Related Posts with Thumbnails