Monday, October 11, 2010

മർകസ്‌ യൂനാനി മെഡിക്കൽ കോളെജ്‌ പ്രോജക്റ്റ്‌ ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ആധുനിക ചികിത്സാ രംഗത്ത്‌ യൂനാനി ചികിത്സകൾ കൂടുതൽ ജനങ്ങളിലേക്ക്‌ എത്തിക്കുവാൻ എല്ലാവരും യത്നിക്കണമെന്ന്‌ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ യൂനാനി മെഡിസിൻ ഡയരക്ടർ എം എ ജാഫ്രി ബാഗ്ലൂർ അഭിപ്രായപ്പെട്ടു. മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 33​‍ാം വാർഷിക 15​‍ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച്‌ മർകസ്‌ യൂനാനി മെഡിക്കൽ കോളജ്‌ പ്രോജക്ട്‌ ഓഫീസ്‌ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ഉദ്ഘാടനവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ആതുര ശുശ്രൂഷാ രംഗത്ത്‌ ചൂഷണ രഹിത ധാർമിക ജനകീയ ബദൽ സംവിധാനം ഒരുക്കുവാനുള്ള മർകസിന്റെ പുതിയ കാൽവെപ്പ്‌ അഭിന്ദനീയമാണ്‌. മിക്ക ചികിത്സകളേയും ഫലത്താവാകാതെ ജനങ്ങൾ രോഗം മൂലം വിഷമിക്കുമ്പോൾ യൂനാനി ചികിത്സയിലേക്ക്‌ ജനങ്ങൾ മടങ്ങുന്ന കാഴ്ചയാണ്‌ എല്ലായിടത്തും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


ക്ലിനിക്കിന്റെ ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മർകസ്‌ പ്രസിഡന്റ്‌ സയ്യിദലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. പ്രോജക്ട്‌ ഡയറക്ടർ ഡോ. കെ ടി അജ്മൽ, ഡോ. ദേവദാസ്‌, സി മുഹമ്മദ്‌ ഫൈസി, കെ കെ അഹ്മദ്‌ കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്‌, അഡ്വ. എ കെ ഇസ്മാഈൽ വഫ തുടങ്ങിയവർ സംസാരിച്ചു. ഡോ. എ പി അബ്ദുൽ ഹകീം അസ്‌‌ഹരി സ്വാഗതവും മുഹമ്മദ്‌ ശരീഫ്‌ നന്ദിയും പറഞ്ഞു. സൗജന്യ മെഡിക്കൽ ക്യാമ്പിൽ 2000 ത്തിലേറെ പേർക്ക്‌ സൗജന്യമായി പരിശോധനയും മരുന്നും നൽകി.

minshad ahmed
www.ssfmalappuram.com




No comments:

Related Posts with Thumbnails