Tuesday, October 26, 2010

ദുബൈയിൽ ക്ളീൻഅപ്ദി വേൾഡ്‌യജ്ഞത്തിന്‌ തുടക്കമായി

ദുബൈയിൽ ക്ളീൻഅപ്ദി വേൾഡ്‌യജ്ഞത്തിന്‌ തുടക്കമായി
രിസാല സ്റ്റഡി സർക്കിൾ വളണ്ടിയർമാർ ശുചീകരണത്തിൽ പങ്കുചേരും

ദുബൈ: ശുചിത്വ പ്രചാരണത്തിനായി ലോകവ്യാകമായി നടക്കുന്ന ക്ളീൻഅപ്‌ ദി വേൾഡ്‌ കാമ്പയിന്റെ ഭാഗമായി ദുബൈ നഗരസഭ സംഘടിപ്പിക്കുന്ന ശുചിത്വ യജ്ഞത്തിന്‌ ചൊവ്വാഴ്ച തുടക്കമായി. രാവിലെ 9.45ന്‌ ജുമൈറ ബീച്ച്‌ റസിഡൻസിയിൽ നടന്ന ചടങ്ങിൽ നഗരസഭ ഡയറക്ടർ ജനറൽ എഞ്ചിനീയർ ഹുസൈൻ നാസർ ലൂത്ത കാമ്പയിൻ ഉദ്ഘാടനം ചെയ്തു. `പരിസ്ഥിതി സംരക്ഷണ സമൂഹം എന്ന സന്ദേശത്തിൽ നടക്കുന്ന ബോധവത്കരണ കാമ്പയിൻ ഈ മാസം 29ന്‌ സമാപിക്കും. വിവിധ ദിവസങ്ങളിൽ കാൽ ലക്ഷം സന്നദ്ധപ്രവർത്തകരാണ്‌ യജ്ഞത്തിൽ പങ്കെടുക്കുകയെന്ന്‌ നഗരസഭ വാർത്താകുറിപ്പിൽ അറിയിച്ചു. മുൻവർഷങ്ങളെപ്പോലെ ഈ വർഷവും ദുബൈ രിസാല സ്റ്റഡി സർക്കിൾ പ്രവർത്തകർ യജ്ഞത്തിൽ പങ്കാളിത്തം വഹിക്കും. ക്ളീൻഅപ്‌ ദി വേൾഡ്‌ ക്യാമ്പയിനിൽ കൂടുതൽ വളണ്ടിയർമാരെ പങ്കെടുപ്പിച്ചതിന്‌ നഗരസഭയുടെ ബ്രോഷറിൽ ഇടംനേടിയ ഏക സംഘടന രിസാല സ്റ്റഡി സർക്കിളാണെന്നും എമിറേറ്റിലെ 20 യൂണിറ്റുകളിൽനിന്നായി രണ്ടായിരത്തോളം വളണ്ടിയർമാരാണ്‌ പങ്കെടുക്കുകയെന്നും ആർ എസ്‌ സി സോൺ ഭാരവാഹികൾ അറിയിച്ചു.

ബഹുജന പങ്കാളിത്തത്തിലും മാലിന്യശേഖരണത്തിലും രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധയജ്ഞമാണിതെന്ന്‌ കാമ്പയിൻ മേധാവിയും നഗരസഭ മാലിന്യസംസ്കരണ വിഭാഗം ഡയറക്ടറുമായ ഹസൻ മക്കി അറിയിച്ചു. തുടർച്ചയായി 17​‍ാം വർഷമാണ്‌ ദുബൈയിൽ കാമ്പയിൻ സംഘടിപ്പിക്കുന്നത്‌. ജുമൈറ ബീച്ച്‌ റഡിഡൻസിയിൽ നടന്ന വർണാഭമായ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ, കാമ്പയിൻ വിഷയത്തിൽ നടന്ന ക്വിസ്‌ മത്സരം, ചിത്രപ്രദർശനം, കിഡ്ഡീസ്‌ കോർണർ തുടങ്ങിയവ അരങ്ങേറി. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളും സന്നദ്ധ സംഘടനകളും കടൽത്തീരവും ഫിഷിങ്ങ്‌ വില്ലേജും ശുചീകരിക്കും. സന്നദ്ധ സംഘടനകൾക്ക്‌ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ആർ എസ്‌ സി ക്ളീൻ അപ്‌ ദി വേൾഡ്‌ പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 0503543296, 0553193813 നമ്പറിൽ വിളിച്ച്‌ രജിസ്റ്റർ ചെയ്യുക

26/10/2010

No comments:

Related Posts with Thumbnails