Saturday, October 23, 2010

എസ്‌ വൈ എസ്‌ റിലീഫ്‌ ഡേ;പുരസ്കാരം നൽകി


എസ്‌ വൈ എസ്‌ റിലീഫ്‌ ഡേയിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ ഫണ്ട്‌ സ്വരൂപിച്ച താനൂർ പകര യൂണിറ്റിനുള്ള പുരസ്കാരം എസ്‌ വൈ എസ്‌ സുപ്രീം കൗൺസിൽ അംഗം സയ്യിദ്‌ യൂസുഫ്‌ കോയ തങ്ങൾ വൈലത്തൂർ സമ്മാനിക്കുന്നു

മലപ്പുറം: കഴിഞ്ഞ സെപ്തംബർ മൂന്നിന്‌ എസ്‌ വൈ എസ്‌ സംസ്ഥാന വ്യാപകമായി നടത്തിയ റിലീഫ്‌ ഡേയിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ ഫണ്ട്‌ സ്വരൂപിച്ച യൂനിറ്റുകൾക്കുള്ള പുരസ്കാരം എസ്‌ വൈ എസ്‌ സുപ്രീം കൗൺസിൽ അംഗം സയ്യിദ്‌ യൂസുഫ്‌ കോയ തങ്ങൾ വൈലത്തൂർ വിതരണം ചെയ്തു. താനൂർ മേഖലയിലെ പകര യൂനിറ്റിനാണ്‌ ഒന്നാം സ്ഥാനം. യൂനിറ്റ്‌ ടാർജറ്റിന്റെ പന്ത്രണ്ട്‌ ഇരട്ടി സംഖ്യ സ്വരൂപിച്ചാണ്‌ പകര യൂനിറ്റ്‌ ജില്ലയിൽ ഒന്നാമതായത്‌. കുറ്റിപ്പുറം മേഖലയിലെ പുത്തനത്താണി യൂനിറ്റും മലപ്പുറം മേഖലയിലെ സ്വലാത്ത്‌ നഗർ യൂനിറ്റും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക്‌ അർഹരായി. ടാർജറ്റിന്റെ ഒൻപതും അഞ്ചും മടങ്ങ്‌ സംഖ്യയാണ്‌ പ്രസ്തുത യൂനിറ്റുകൾ സമാഹരിച്ചത്‌. ജില്ലയിലെ 1100ൽ പരം യൂനിറ്റുകളിൽ നിന്ന്‌ സംഖ്യ സമാഹരിച്ചിരുന്നു. പുത്തനത്താണിയിൽ ചേർന്ന അവാർഡ്ദാന ചടങ്ങിൽ ജില്ലാ റിലീഫ്‌ സെൽ കൺവീനർ പി വി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. എസ്‌ വൈ എസ്‌ ജില്ലാ ജനറൽ സെക്രട്ടറി പി എം മുസ്തഫ മാസ്റ്റർ കോഡൂർ, കെ എം കുഞ്ഞു, എം പി ബശിർ, ഒ മുഹമ്മദ്‌, സംബന്ധിച്ചു.

23/10/2010
for more pic and news ,visit www.ssfmalappuram.com

No comments:

Related Posts with Thumbnails