Thursday, September 9, 2010

ബുൽബുലേ മദീന അവാർഡ്‌ മുഈനുദ്ദീൻ ബാഗ്ളൂരിന്‌

കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമാക്കി അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന മദീനത്തുനൂർ ബുർദ ഫൗണേ​‍്ടഷന്‌ കീഴിൽ നൽകപ്പെടുന്ന ബുൽബുലേ മദീന അവാർഡിന്‌ ഒമ്പതു വയസുകാരൻ മുഈനുദ്ധീൻ ബാഗ്ളൂർ അർഹനായി. അവാർഡ്‌ ചെറിയപെരുന്നാൾ ദിവസം പൂനൂരിൽ നടക്കുന്ന ഇശ്ഖേ റസൂൽ വേദിയിൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നൽകും. ബാല്യത്തിൽ തന്നെ പ്രവാചക പ്രകീർത്തന രംഗത്ത്‌ അതുല്യമായ ചുവടുവെപ്പുകൾ കാഴ്ചവെച്ചതാണ്‌ മുഈനുദ്ദീനെ അവാർഡിന്‌ അർഹനാക്കിയത്‌. ബാഗ്ളൂരിലെ വിനായക നഗറിൽ താമസിക്കുന്ന മുഹമ്മദ്‌ സലീം-ഫൗസിയ ദമ്പതികളുടെ രണ്ടാമത്തെ മകനായ മുഈനുദ്ദീൻ സോളമൻ ഇംഗ്ളീഷ്‌ മീഡിയം സ്കൂൾ നാലാംതരം വിദ്യാർഥിയാണ്‌. 2006-ൽ തന്റെ അഞ്ചാം വയസിലാണ്‌ മുഈനുദ്ദീൻ കേരളീയർക്ക്‌ വേണ്ടി ആദ്യമായി നഅ​‍്ത്‌ പാടുന്നത്‌. കണ്ണൂരിലെ മദിനാ പൂന്തോപ്പിലായിരുന്നു ആദ്യത്തെ വേദി. ഇൻഡോറിൽ നിന്ന്‌ ബറക്കാത്തി അവാർഡും അജ്മീറിൽ നിന്ന്‌ ഗരീബ്‌ നവാസ്‌ അവാർഡും മുഈനുദ്ദീന്‌ ലഭിച്ചിട്ടുണ്ട്‌. അന്താരാഷ്ട്ര നഅ​‍്ത്‌ ആലാപകൻ ഉവൈസ്‌ ഖാദിരിയോടൊപ്പം ബറേൽവിൽ വേദി പങ്കിട്ടിട്ടുണ്ട്‌. അനുവാചകരെ വിസ്മയിപ്പിക്കുന്ന ഈ അത്ഭുത ബാലൻ പാടാൻ പരിശീലിച്ചത്‌ സ്വന്തം പിതാവിൽ നിന്നാണ്‌. ഉള്ളാൾ തങ്ങൾ, ശൈഖുനാ കാന്തപുരം ഉസ്താദ്‌ തുടങ്ങിയ പണ്ഡിതരുടെ അനുഗ്രഹാശിസുകളാണ്‌ മകന്റെ അത്ഭുത പ്രകടനങ്ങയൾക്ക്‌ പിന്നിലെന്ന്‌ പിതാവ്‌ സലീം ഭായി പറയുന്നു.

09/09/2010
Minshad Ahmed

2 comments:

saifu kcl said...

Mu'eenudheen is a pity boy one day i get a chance to give him a shaik hand.... Its a memmarable movment...
Also i like nabeel...

prachaarakan said...

@Saifu,
thanks for your comment

Related Posts with Thumbnails