Sunday, September 5, 2010

മദ്രസ അദ്ധ്യാപകർക്ക്‌ ഇഹ്‌റാമിൽ വിവിധ കോഴ്സുകൾ

കോഴിക്കോട്‌: കാരന്തൂർ മർക്കസ്‌ ട്രെയ്നിംഗ്‌ സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹ്യൂമൺ റിസോഴ്സസ്‌ ആക്ടിവേഷൻ ആന്റ്‌ മാനേജ്‌മന്റ്‌ (IHRAM) ൽ ഉടൻ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക്‌ മദ്രസാ അദ്ധ്യാപകരിൽ നിന്ന്‌ അപേക്ഷ ക്ഷണിച്ചു. മദ്രസാ അദ്ധ്യാപകർക്ക്‌ അദ്ധ്യാപന സമയം കഴിഞ്ഞുള്ള ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വിവിധ കോഴ്സുകളാണ്‌ ഇഹ്‌റാം രൂപകൽപ്പന ചെയ്തിരിക്കുന്നത്‌. മതബിരുദവും എസ്‌. എസ്‌. എൽ. സിയുമാണ്‌ ഈ കോഴ്സുകൾക്ക്‌ അടിസ്ഥാന യോഗ്യത. ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്കനുസരിച്ച്‌ കോഴ്സുകൾ തെരഞ്ഞെടുക്കാം. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ മർക്കസ്‌ സ്ഥാപനങ്ങളിൽ നിയമനം ലഭിക്കും. പഠനത്തോടൊപ്പം മദ്രസാ അദ്ധ്യാപനം തുടരാവുന്നതരത്തിലാണ്‌ ക്ലാസ്‌ സമയം ക്രമീകരിച്ചിരിക്കുന്നത്‌. ശനി മുതൽ ബുധൻ വരെ രാവിലെ 10.30 മുതൽ 4.30 വരെയാണ്‌ ക്ലാസ്സുകൾ.

ഇപ്പോൾ അപേക്ഷിക്കാവുന്ന വിവിധ കോഴ്സുകൾ ചുവടെ

1. സർട്ടിഫിക്കറ്റ്‌ കോഴ്സ്‌ ഇൻ കൗൺസിലിംഗ്‌ ആന്റ്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌: ഇംഗ്ലീഷ്‌ പ്രാഥമിക പരിജ്ഞാനമുള്ളവരെ ഇംഗ്ലീഷിൽ അനായാസം ആശയവിനിമയം ചെയ്യുന്നതിന്‌ പ്രാപ്തരാക്കുന്നതോടൊപ്പം മഹല്ലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമുള്ളവർക്ക്‌ മന:ശാസത്ര കൗൺസലിംഗ്‌ നൽകാനും ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സ്‌ പഠിതാക്കളെ പ്രാപ്തരാക്കും. വിവിധ മന:ശാസ്ത്രശാഖകൾ, പഠന പിന്നാക്കാവസ്ഥ- കാരണവും പ്രതിവിധിയും, പഠനവൈകല്യം പ്രശ്നവും പ്രതിവിധിയും, കൗൺസിലിംഗ,​‍്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, സോഫ്റ്റ്സ്കിൽ ട്രെയ്നിംഗ്‌ തുടങ്ങിയവയാണ്‌ പാഠ്യവിഷയങ്ങൾ.

2. സർട്ടിഫിക്കറ്റ്‌ കോഴ്സ്‌ ഇൻ പ്രോഫഷണൽ അക്കൗണ്ടിംഗ്‌: മദ്രസാ അദ്ധ്യാപനത്തോടൊപ്പം വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി പ്രവർത്തിക്കാൻ പഠിതാക്കളെ പ്രാപ്തരാക്കുന്ന കോഴ്സാണിത്‌. ഓഫീസ്‌ അക്കൗണ്ടിംഗ്‌, മാന്വൽ ആന്റ്‌ കംപ്യൂട്ടറൈസ്ഡ്‌ അക്കൗണ്ടിംഗ്‌, കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, പേഴ്സണാലിറ്റി ഡെവലപ്‌മന്റ്‌ തുടങ്ങിയവയാണ്‌ പാഠ്യവിഷയങ്ങൾ. കോഴ്സ്‌ കാലാവധി ഒരു വർഷം.

3. ഡ്രാഫ്റ്റ്സ്മാൻ സിവിൽ: നിർമ്മാണ മേഖലയിൽ താൽപര്യവും അഭിരുചിയുമുള്ളവർക്ക്‌ അനുയോജ്യമായ കോഴ്സാണിത്‌. കോഴ്സ്‌ ദൈർഘ്യം ഒരു വർഷം. ഐ. ടി. സി ഡ്രാഫ്റ്റ്സ്മാൻ സിവിൽ വിഷയങ്ങളോടൊപ്പം കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, പേഴ്സണാലിറ്റി ഡെവലപ്‌മന്റ്‌ എന്നിവയും പാഠ്യവിഷയങ്ങളാണ്‌. കോഴ്സ്‌ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ഇന്ത്യയിലെവിടെയും സൈറ്റ്‌ സൂപ്പർവൈസർമാരായി പ്രവർത്തിക്കുന്നതിനോടൊപ്പം ദഅ​‍്‌വാ പ്രപർത്തനത്തിനും അവസരം ലഭിക്കും.

അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും എക്സി ഡയറക്ടർ, ഇഹ്‌റാം, മർക്കസ്‌ നഗർ കാരന്തൂർ. പി. ഒ. കുന്ദമംഗലം, കോഴിക്കേട്‌ 673571 എന്ന വിലാസത്തിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾ 0495-2805258, 9142314871 നമ്പറുകളിൽ ലഭ്യമാണ്‌.

NB: മദ്രസ അദ്ധ്യാപകരെല്ലാത്തവർക്കും കോഴ്സിന്‌ അപേക്ഷിക്കാവുന്നതാണ്‌.

1 comment:

prachaarakan said...

കാരന്തൂർ മർക്കസ്‌ ട്രെയ്നിംഗ്‌ സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹ്യൂമൺ റിസോഴ്സസ്‌ ആക്ടിവേഷൻ ആന്റ്‌ മാനേജ്‌മന്റ്‌ (IHRAM) ൽ ഉടൻ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക്‌ മദ്രസാ അദ്ധ്യാപകരിൽ നിന്ന്‌ അപേക്ഷ ക്ഷണിച്ചു.

Related Posts with Thumbnails