Tuesday, August 17, 2010

അൻവാർശേരി സംഭവം പ്രതിഷേധാർഹം:എസ്‌ വൈ എസ്‌

തിരുവനന്തപുരം: അബ്ദുൽനാസർ മഅ​‍്ദനിയുടെ അറസ്റ്റ്‌ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ റമസാൻ മാസത്തിലേക്ക്‌ നീട്ടി പ്രശ്നങ്ങൾ സങ്കീർണമാക്കിയത്‌ തീർത്തും ഒഴിവാക്കാമായിരുന്ന സാഹചര്യമാണെന്ന്‌ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ദീൻ ഹാജി പറഞ്ഞു. ഒഴിവാക്കാമായിരുന്ന സംഘർഷാവസ്ഥ അധികൃതർ ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്ന്‌ അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ബാംഗളൂ​‍ൂർ സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട അബ്ദുൽനാസർ മഅ​‍്ദനി നിയമ നടപടികൾക്ക്‌ വഴങ്ങുമെന്നും കർണാടക പോലീസ്‌ വാറണ്ടുമായി എത്തിയാൽ അറസ്റ്റ്‌ വരിക്കുമെന്നും ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യാൻ നോമ്പ്‌ കാലം തെരഞ്ഞെടുത്തത്‌ ഉചിതമായില്ല. അറസ്റ്റ്‌ നടപടികൾക്കായി ലാത്തിച്ചാർജും ഗ്രനേഡ്‌ പ്രയോഗവും നടത്തിയത്‌ പ്രതിഷേധാർഹമാണ്‌. അനാഥ കുഞ്ഞുങ്ങളടക്കം നിരവധിപേർ അൻവാർശേരിയിൽ നോമ്പ്‌ അനുഷ്ഠിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന തരത്തിലുള്ള നടപടികൾ അപലപനീയമാണ്‌. സംഘർഷാവസ്ഥയിലേക്ക്‌ നീങ്ങാതെ പ്രശ്നങ്ങൾ വിവേകപൂർവ്വം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

17/08/2010
www.ssfmalappuram.com
abu yaseen ahsani

No comments:

Related Posts with Thumbnails