Monday, July 26, 2010

മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക്‌ യോജിക്കാത്തത്‌

മുഹിമ്മാത്ത്നഗർ (പുത്തിഗെ): ഒരു തീവ്രവാദ സംഘടനയെ എതിർക്കാനെന്ന പേരിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വർഗീയ സംഘടനകൾക്ക്‌ വളം വെച്ച്‌ കൊടുക്കുന്നതും വഹിക്കുന്ന പദവിക്ക്‌ യോജിക്കാത്ത വിധം ഇസ്ലാമിനെ മൊത്തം ആക്ഷേപിക്കുന്ന നിലയിൽ വിലകുറഞ്ഞതായിപ്പോയെന്നും എസ്‌.എസ്‌.എഫ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ.മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം അഭിപ്രായപ്പെട്ടു. മുഹിമ്മാത്തിൽ സയ്യിദ്‌ ത്വാഹിറുൽ അഹ്ദൽ ആണ്ട്‌ നേർച്ചയുടെ ഭാഗമായുള്ള മത പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകര പ്രസ്ഥാനങ്ങൾ ഒരിക്കലും ഇസ്ലാമിന്റെ വളർച്ചയ്ക്കോ മുസ്ലികളുടെ ഉന്നമനത്തിനോ അല്ല പ്രവർത്തിക്കുന്നത്‌. ആഗോള തലത്തിൽ സ്വീകാര്യത നേടി വരുന്ന ഇസ്ലാമിന്റെ ശാന്തി സന്ദേശത്തിനു തടയിടാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ പടച്ചു വിട്ടതാണ്‌ ലോകത്തെ എല്ലാ തീവ്രവാദ ഭീകരവാദ പ്രസ്ഥാനങ്ങളും. വസ്തുത ഇതായിരിക്കേ ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനം കേരളത്തെ ഇസ്ലാമിക സ്റ്റേറ്റാക്കുമെന്ന്‌ മുഖ്യമന്ത്രി പറയുന്നുവെങ്കിൽ വിവരക്കേടെന്നേ മുസ്ലികൾക്ക്‌ വിലയിരുത്തനോക്കൂ. വർഗീയ ധ്രുവീകരണത്തിന്‌ കാരണമാകുന്ന ഇത്തരം പ്രസ്ഥാവനകൾ ഒഴിവാക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രദ്ധിക്കണമായിരുന്നു. മുഹമ്മദ്‌ കുഞ്ഞി സഖാഫി അഭിപ്രായപ്പെട്ടു.

എ.കെ ഇസ്സുദ്ദീൻ സഖാഫി സ്വഗതം പറഞ്ഞു. മതപ്രഭാഷണം ഈ മാസം 28 വരെ നീണ്ടുനിൽക്കും. 28ന്‌ ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാർ പ്രസംഗിക്കും. @ www.muhimmath.com

2 comments:

ജനശബ്ദം said...

പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദ സംഘടനയെ വിമര്‍ശിച്ചാല്‍ മുസ്ലിം സമുദായത്തെ അടച്ചാധിക്ഷേപിക്കലോ ????


പോപ്പുലര്‍ ഫ്രണ്ടിന്നെതിരെ വി എസിന്റെ പ്രസ്തവന വസ്തുനിഷ്ടം... അതിന്നെതിരെ ലീഗ് അടക്കമുള്ളവര്‍ പോപ്പുലറ് ഫ്രണ്ടിനെ സഹായിക്കാന്‍ രംഗത്ത് വന്നതിന്റെ ഉദ്ദേശം വ്യക്തമല്ല എന്നാലും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാനാണെന്ന് വ്യക്തം..ഇതില്‍ ന്യൂനപക്ഷങളെ കൂട്ടു പിടിച്ച് ന്യൂനപക്ഷങള്‍ക്ക് എതിരെ വി എസ് എന്തോ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതും ദുഷ്ടലാക്കോടുകൂടിത്തന്നെയാണു...പോപ്പുലര്‍ ഫ്രണ്ട് എന്ന തിവ്രവാദി സംഘടനയെപ്പറ്റി പറയുമ്പോള്‍ അവരെ സഹായിക്കാന്‍ ആരുവരുന്നോ അവരൊക്കെ കേരളിയ സമൂഹത്തിന്റെ ശത്രുക്കളാണു..

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍ പോലീസിന് കണ്ടുകിട്ടിയ ജനാധിപത്യ വിരുദ്ധ പുസ്തകത്തിലാണൂ സംസ്ഥാനത്ത് മുസ്‌ലിം മതരാജ്യത്തിന്നു വേണ്ടിയുള്ള പ്രവര്‍ത്തനങള്‍ നടത്തുന്നതിന്റെ പൂര്‍ണ്ണ വിവരങളും അതിന്ന് അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തനങളും വിശദമായി വിവരിച്ചിരുക്കുന്നത്.ഇന്നുവരെ നടത്തിയതും ഇനി നടത്തേണ്‍റ്റതുമായ വിവരങളും ഇതില്‍ അടിവരയിട്ട് വിവരിച്ചിട്ടുണ്ട്. ഈ വിവരങളാണു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ . ജനാധിപത്യത്തിനെതിരെ വിഷംതുപ്പുന്ന ഈ പുസ്തകത്തെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചതായി ഉന്നത പോലീസ്‌വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്

കശ്മീരി ജിഹാദി പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്സിലെ പ്രതിയും തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയുമായ സര്‍ഫ്രസ് നവാസ് എഴുതിയ 'ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്' എന്ന പുസ്തകം ആലുവയില്‍വെച്ചാണ് പോലീസ് പിടിച്ചെടുത്തത്. എഴുപതോളം പേജുള്ള ഈ പുസ്തകം നിറയെ ജനാധിപത്യ വിരുദ്ധ പരാമര്‍ശമാണ്. ജനം തിരഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്‌ലാമിക രീതിയിലുള്ള ഭരണകൂടം സ്ഥാപിക്കണമെന്ന് പുസ്തകം ആഹ്വാനം ചെയ്യുന്നു. സാമ്പ്രദായിക കോടതികള്‍ക്ക് പകരം 'ദൈവത്തിന്റെ കോടതികള്‍' അഥവാ 'ദാറുല്‍ ഖദകള്‍' സംസ്ഥാനം മുഴുവനും സ്ഥാപിക്കണമെന്നും കുറ്റവാളികള്‍ക്ക് ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ വിധിക്കണമെന്നും പുസ്തകത്തിലുണ്ട്. ഈ പുസ്തകം കണ്ടുകെട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി അറിയുന്നു. പുസ്തകത്തിന്റെ കോപ്പികള്‍ എത്തിപ്പെടാനിടയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡ് നടക്കുകയാണ്. ഈ പുസ്തകത്തെക്കുറിച്ചും സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ബദല്‍ ഗവണ്‍മെന്റിനെക്കുറിച്ചും പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.

prachaarakan said...

പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചാൽ മു‌സ്ലിം സമുദായത്തെ ആക്ഷേപിക്കലാവില്ല.പക്ഷെ വി.എസ്. നടത്തിയ പ്രസ്താവന മുസ്‌ലിം സമുദായത്തിൽ ഒരു ശതമാനത്തിന്റെ പിന്തുണ പോലുമില്ലാത്ത പോപ്പുലർ ഫ്രണ്ടിനെയാണോ ?

പോപ്പുലർ ഫ്രണ്ടിനെതിരായുള്ള പ്രസ്താവന വസ്തു നിഷ്ടമാണെങ്കിൽ എന്ത് കൊണ്ട് അവരെ നിരോധിക്കാൻ വൈകുന്നു.


പ്രചാരകനോ പ്രചാരകന്റെ പ്രസ്ഥാനമോ പോപ്പുലർ ഫ്രണ്ടിനെയേന്നല്ല ഒരു തീവ്രവാദ പ്രസ്ഥാനത്തെയും അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല അവർക്കെതിരെ കാമ്പയിനുകൾ നടത്തുകയും ചെയ്യൂന്നു.

ഇവിടെ പോപ്പുലർ ഫ്രണ്ടിനെ ആരും സഹായിക്കാൻ ശ്രമിക്കുന്നില്ല. എന്നാൽ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ തീവ്രവാദികൾക്ക് സഹായകരമാവുന്ന തരത്തിൽ ഒരു മുഖ്യമന്ത്രി അധപതിക്കുകയാണ് ചെയ്തിരിക്കുന്നത്.

കെട്ടിപ്പടച്ചുണ്ടാക്കിയ ലവ് ജിഹാദിന്റെ പുതിയ ഒരു വേർഷൻ വി.എസ് .എന്ന് കമ്മ്യൂണിസ്റ്റിൽ നിന്ന് പ്രതീക്ഷിച്ചിതല്ല. ഇപ്പോൾ വി.എസ്. പോപ്പുലർ ഫ്രണ്ടിനെക്കാൾ വർഗീയമായി സംസാരിച്ചിരിക്കുന്നു. അതിൽ നിന്ന് മുഖം രക്ഷിക്കേണ്ടത് വി.എസിനെ താങ്ങുന്നവരുടെ കൂടെ ജോലിയാണല്ലോ

Related Posts with Thumbnails