Thursday, July 15, 2010

സ്ത്രീധനരഹിത മുഅല്ലിം വിവാഹം മൂന്നാം ഘട്ടം മര്‍കസില്‍

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരുപതാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി നടത്തുന്ന 20 മുഅല്ലിംകളുടെ സ്ത്രീധന രഹിത വിവാഹങ്ങളുടെ മൂന്നാം ഘട്ടം ഈ മാസം 22ന് മര്‍കസില്‍ നടക്കും. തരുവണയിലെ പാനോക്കാരന്‍ അബ്ദുല്ലയുടെ മകന്‍ നിസാര്‍ സഖാഫി-തരുവണ പങ്കരപ്പറമ്പ് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ മകള്‍ സമരിയ്യ, വെള്ളമുണ്ടയിലെ കൊടുവേരി കുന്നില്‍ അഹമ്മദിന്റെ മകന്‍ സുലൈമാന്‍ അമാനി- പേരാമ്പ്ര നെല്ലാമ്പറ്റ അബ്ദുല്‍ കരീമിന്റെ മകള്‍ ഷാഹിന, ആയഞ്ചേരിയിലെ തെയ്യത്താന്‍കണ്ടി മൂനീര്‍ മൗലവി-പരേതനായ ആവള മൊയ്തു മുസ്‌ലിയാരുടെ മകള്‍ ഫൗസിയ എന്നിവരുടെ നികാഹാണ് നടക്കുക.

സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, പി പി മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംബന്ധിക്കും.

Thursday, 15 July 2010 06:20
http://www.sirajnews.com/index.php?option=com_content&view=article&id=2578:-----22-&catid=34:2010-04-15-11-00-15&Itemid=53

6 comments:

HIFSUL said...

സ്ത്രീധനം ഹലാല്‍ ആല്ലേ..? (പേരോട് ഉസ്താത് ആയത് ഓതി തെളിയിച്ചതല്ലേ..!!!!! video clip is available in youtube ) പിന്നെ എന്തിനാണ് സ്ത്രീധന രഹിത വിവാഹങ്ങള്‍ സമസ്ത സങ്കടിപ്പിക്കുന്നത്.....

prachaarakan said...

പ്രിയ HIFSUL,


വധുവിന് രക്ഷിതാവ് നല്ല മനസോടെ നൽകുന്ന ആഭരണമോ ,ധനമോ ,അല്ലെങ്കിൽ മറ്റ് വീട്ടു സാധനങ്ങളോ ആണ് അനുവദനിയമായ ഗണത്തിൽ പെടുന്നത് .അത് ഇസ്‌ലാമിൽ നിരോധിച്ചിട്ടുമില്ല. അത്തരത്തിലുള്ള സ്ത്രീധനം ഹറാ‍മാണെന്ന് ഒരു പ്രമാണവുമില്ല. മറിച്ച് ഇന്ന് കാണുന്ന രീതിയിലുള്ള കണക്ക് പറഞ്ഞ് വാങ്ങുന്ന പ്രവണതയും അതിനോടനുബന്ധിച്ച കാര്യങ്ങളുമാണ് എതിർക്കപ്പെടുന്നത്.

THANKS FOR YOUR COMMENT

prachaarakan said...

ഇത് കൂടി വായിക്കുക

വിവാഹദൂർത്തിനെതിരെ

HIFSUL said...

ഇപ്പോള്‍ എന്തെ ഇങ്ങനെ പറയാന്‍....ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീധനത്തെ കുറിച്ചായിരുന്നു ചോദ്യം എന്ന് പേരോട് ഉസ്താതിനു മനസ്സിലായില്ല എന്നാണോ നിങ്ങള്‍ പറയുന്നത്. അതോ ഇപ്പോള്‍ നിലവിലുള്ള സ്ത്രീധനതിനാണോ ഉസ്താത് ഉത്തരം നല്‍കിയത്, (മനസ്സിലായ ശേഷം ഉസ്താത് ചോദ്യം അട്ടിമറിചതല്ലേ ,,എന്നിട്ട് അതിനു ഉത്തരം പറഞ്യു എന്ന് വരുത്തി, അതിനു ആയതും ഓതി.)

ശ്രദ്ധേയന്‍ | shradheyan said...

കണക്കു പറഞ്ഞും പറയാതെയും 'അവള്‍ക്കു കൊടുത്തത് പോലെ', 'അവനു കിട്ടിയത് പോലെ' എന്നൊക്കെ പറയാതെ പറഞ്ഞും ഒരുപിടി പെണ്‍കുട്ടികളുടെ ജീവിതത്തിന്മേല്‍ കണ്ണീരുപ്പു പുരട്ടിയ ഈ മഹാമാരിക്കെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ചു യോജിച്ചുള്ള മുന്നേറ്റമാണ് ആവശ്യമായിട്ടുള്ളത്. സ്ത്രീധനത്തിന് ഓഹരി വാങ്ങുന്ന മഹല്ലുകള്‍ പോലും നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ടെന്നത് മറക്കാവതല്ല. ഇനിയും ഇക്കാര്യത്തില്‍ ഭിന്നിക്കാതെ മുന്നോട്ടുപോവാന്‍ ഇനിയെങ്കിലും നമ്മള്‍ തയ്യാറാവേണ്ടതുണ്ട്. ബോധവല്‍ക്കരണത്തില്‍ തുടങ്ങി സ്ത്രീധനവിവാഹബഹിഷ്കരണം ഉള്‍പ്പെടെ ഉള്ള ശക്തമായ നടപടികള്‍ തന്നെയാണാവശ്യം.

ഈ മേഖലയിലെ ജംഇയ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍.

prachaarakan said...

> HIFSUL ,


ഇപ്പോൾ അല്ല എപ്പോഴും അതേ നിലപാട് തന്നെയാണ്. സ്ത്രീധനം ഹറാമാണെന്ന്‌ ഖുർ‌ആനിലോ ഹദീസിലോ ഇല്ല. മറിച്ച് സ്ത്രീധനത്തിന്റെ പേരിൽ ഇന്ന് നടക്കുന്ന പിടിച്ച് പറിയെയാണ് എതിർക്കുന്നത്. വിവാഹത്തിന്റെ പേരിൽ നടക്കുന്ന പലവിധ അനാചാരങ്ങൾ കൊണ്ട് വിവാഹം തന്നെ നിരോധിക്കണമെന്ന് ആരെങ്കിലു ഫത്‌വ കൊടുക്കുമോ ?

> ശ്രദ്ധേയന്‍ | shradheyan ,

വളരെ ശരിയാണ്. തികച്ചും
ക്രിയാത്മകമാ‍യ അഭിപ്രായം

Related Posts with Thumbnails