Thursday, July 15, 2010

മതസൗഹാര്‍ദ സമിതികള്‍ രൂപവത്കരിക്കണം: ക്രിസ്ത്യന്‍-മുസ്‌ലിം മതനേതാക്കളുടെ യോഗം

മതസൗഹാര്‍ദ സമിതികള്‍ രൂപവത്കരിക്കണം: ക്രിസ്ത്യന്‍-മുസ്‌ലിം മതനേതാക്കളുടെ യോഗം
Thursday, 15 July 2010 05:43
www.sirajnews.com

മൂവാറ്റുപുഴ: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തെ മൂവാറ്റുപുഴയില്‍ ചേര്‍ന്ന ക്രിസ്ത്യന്‍-മുസ്‌ലിം മതനേതാക്കളുടെ സംയുക്ത യോഗം അപലപിച്ചു. മതസൗഹാര്‍ദവും ദേശീയതയും സംരക്ഷിക്കുന്നതിന് പഞ്ചായത്ത്തലം മുതല്‍ സംസ്ഥാനതലം വരെ ഔദ്യോഗികമായി മതസൗഹാര്‍ദ സമിതികള്‍ രൂപവത്കരിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സാമുദായിക സൗഹാര്‍ദത്തിന് ഭംഗം വരുത്തുന്ന യാതൊരു പ്രവര്‍ത്തനവും ഇരു സമുദായങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു.

ബി കോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദ കലര്‍ന്ന ഒരു ഭാഗം ചേര്‍ത്തത് അക്ഷന്തവ്യമായ അപരാധമാണ്. ഇതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് മാപ്പുപറയുകയും ഈ അധ്യാപകനെതിരെ നിയമാനുസൃതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ തയ്യാറാക്കിയതില്‍ മാനേജ്‌മെന്റിന് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിന് ചിലര്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമത്തെയും അധ്യാപകനെതിരെ ചിലര്‍ നിയമം കൈയിലെടുത്ത് ആക്രമണം നടത്തിയതിനെയും ന്യായീകരിക്കാനാകില്ല. ഇത്തരം പ്രവൃത്തികള്‍ നിയമവാഴ്ചയോടും ജനാധിപത്യത്തോടുമുള്ള കടുത്ത വെല്ലുവിളിയായി ഏറ്റെടുത്ത് ഇതിന് കാരണക്കാരായ യഥാര്‍ഥ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നടപടികള്‍ ഉണ്ടാകണം. മതസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ മതവിദ്വേഷത്തിന്റെ വിത്തുകള്‍ വളര്‍ത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ മുഴുവന്‍ കേരളീയരും പ്രത്യേകിച്ച് ക്രിസ്തീയ - ഇസ്‌ലാംമത വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് യോഗം ആഹ്വാനം ചെയ്തു.

ചോദ്യപേപ്പര്‍ വിവാദവും അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സംഭവവും രണ്ട് മതവിഭാഗങ്ങള്‍ക്കിടയിലുണ്ടാക്കിയ അനാവശ്യമായ തെറ്റിദ്ധാരണയും അകല്‍ച്ചയും മാറ്റാനാണ് പി ടി തോമസ് എം പിയുടെ നേതൃത്വത്തില്‍ മതനേതാക്കളുടെ യോഗം ചേര്‍ന്നത്. എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് ടി എ അഹമ്മദ് കബീര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം സഖാഫി, മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം പി കെ സുലൈമാന്‍ മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി കെ എഫ് അബ്ദുല്‍ സലാം മൗലവി, കെ കെ ഇബ്രാഹിം ഹാജി, സലാഹുദ്ദീന്‍ മദനി, അബ്ദുന്നാസര്‍ അന്‍വാരി, കെ എ യൂസഫ് ഉമരി, മൂസാ നജ്മി മൗലവി, അബ്ദുല്‍ ഗഫൂര്‍ മൗലവി, മാവുടി മുഹമ്മദ് ഹാജി, വി എ ഇബ്രാഹിം കുട്ടി, കമറുദ്ദീന്‍ സഖാഫി, എ മുഹമ്മദ് ബഷീര്‍ തുടങ്ങിയ മുസ്‌ലിം മതനേതാക്കളും കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, കോതമംഗലം രൂപത വികാരി ജനറാള്‍ ഫ്രാന്‍സിസ് ആലപ്പാട്ട്, കോതമംഗലം രൂപത വികാരി ജനറാള്‍ തോമസ് മലേക്കുടി, ഫാ. ജോസഫ് മക്കോളിന്‍, ഫാ. പോള്‍ നെടുമ്പുറത്ത്, ഫാ. ജോര്‍ജ് പൊട്ടക്കല്‍, ഫാ. മാത്യു കൊച്ചുപുരക്കല്‍, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഫാ. പയസ് മലേക്കണ്ടത്തില്‍, തൊടുപുഴ ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി എം ജോസഫ്, മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, പ്രൊഫ. എന്‍ ജോയി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു

http://www.sirajnews.com/index.php?option=com_content&view=article&id=2557:2010-07-15-05-44-20&catid=34:2010-04-15-11-00-15&Itemid=53

4 comments:

prachaarakan said...

ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തെ മൂവാറ്റുപുഴയില്‍ ചേര്‍ന്ന ക്രിസ്ത്യന്‍-മുസ്‌ലിം മതനേതാക്കളുടെ സംയുക്ത യോഗം അപലപിച്ചു. മതസൗഹാര്‍ദവും ദേശീയതയും സംരക്ഷിക്കുന്നതിന് പഞ്ചായത്ത്തലം മുതല്‍ സംസ്ഥാനതലം വരെ ഔദ്യോഗികമായി മതസൗഹാര്‍ദ സമിതികള്‍ രൂപവത്കരിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സാമുദായിക സൗഹാര്‍ദത്തിന് ഭംഗം വരുത്തുന്ന യാതൊരു പ്രവര്‍ത്തനവും ഇരു സമുദായങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു

മുക്കുവന്‍ said...

yea.. good.. next time take the head itself. so that no one ever will able to speak. then you dont need a joint committee.

Rational books said...

കുറച്ച് മത പുരോഹിതർ കൂടി ഇരുന്ന് സമ്മേളനം നടത്തിയാൽ ഇവിടെ ശാന്തിയും സമാധാനവും പുലരുമോ? മതങ്ങൾ തമ്മിൽ തമ്മിൽ ആശയത്തിലും പ്രയോഗത്തിലും പരസ്പര വിരുദ്ധമാണ്.അതുകൊണ്ടു തന്നെ മതസൌഹാർദ്ദ സമിതികളും സമ്മേളനങ്ങളും പ്രഹസനമായി മാറും. എന്നാൽ വിവിധ മതവിശ്വാസികൾ തമ്മിലണ് സൌഹ്രദം വളരേണ്ടത്.അതായത് മനുഷ്യസൌഹാർദ്ദമണ് വളരേണ്ടത്.
“ മാ‍നവികത്വം വളരട്ടെ
മതേതരത്വം പുലരട്ടെ
മതവും ജാതിയും തുലയട്ടെ
മനുഷ്യരൊന്നായി തീരട്ടെ ”

prachaarakan said...

@ Rational books


>കുറച്ച് മത പുരോഹിതർ കൂടി ഇരുന്ന് സമ്മേളനം നടത്തിയാൽ ഇവിടെ ശാന്തിയും സമാധാനവും പുലരുമോ? <


കൂട്ടായ്മകൾ, കൂടിയാലോചനകൾ എല്ലാം നല്ലതിനു വേണ്ടിയുള്ളതാണെങ്കിൽ ശാന്തിയും സമാധാനവും ഉണ്ടാവുക തന്നെ ചെയ്യും.

> മതങ്ങൾ തമ്മിൽ തമ്മിൽ ആശയത്തിലും പ്രയോഗത്തിലും പരസ്പര വിരുദ്ധമാണ്.<


നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര.
പരസ്പര വിരുദ്ധമായ രാഷ്ടീയ പാർട്ടികളും മറ്റ് പ്രസ്ഥാനങ്ങളും ഇവിടെയുണ്ടല്ലോ

>അതുകൊണ്ടു തന്നെ മതസൌഹാർദ്ദ സമിതികളും സമ്മേളനങ്ങളും പ്രഹസനമായി മാറും. <


അതെങ്ങിനെ ഉറപ്പിച്ച പറയുന്നത് അറിവില്ലായ്മ.

>എന്നാൽ വിവിധ മതവിശ്വാസികൾ തമ്മിലണ് സൌഹ്രദം വളരേണ്ടത്.അതായത് മനുഷ്യസൌഹാർദ്ദമണ് വളരേണ്ടത്. <


അപ്പോൾ ഇത് വരെ പറഞ്ഞതൊക്കെ വെറുതെയായി !

മത വിശ്വാസികൾ തമ്മിൽ സൌഹൃദം വളർത്തുന്നതിനാണ് പ്രസ്തുത കൂട്ടായ്മകൾ ..
അത് മനസിലായില്ലെന്ന് തോന്നുന്നു

Related Posts with Thumbnails