Tuesday, July 13, 2010

ക്രിമിനലുകള്‍ ആരാധനാലയങ്ങള്‍ കളങ്കപ്പെടുത്തുന്നത്‌ കരുതിയിരിക്കണം: എസ്‌ വൈ എസ്‌


കോഴിക്കോട്‌: ആരാധനാലയങ്ങളെ മറയാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ കോപ്പുകൂട്ടുന്ന ക്രിമിനലുകള്‍ക്കെതിരെ സമുദായം ജാഗ്രത പുലര്‍ത്തണമെന്ന്‌ സമസ്‌ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രേട്ടറിയറ്റ്‌ ആഹ്വാനം ചെയ്‌തു.

കണ്ണൂര്‍ ജില്ലയിലെ എടക്കാട്‌ മണപ്പുറം മുസ്‌ലിം പള്ളിയോട്‌ ചേര്‍ന്ന ഷെഡ്ഡില്‍ ബോംബുകളും മാരകായുധങ്ങളും സംഭരിച്ചവര്‍ മതത്തിന്റെ സംശുദ്ധിയെയാണ്‌ കളങ്കപ്പെടുത്തിയിരിക്കുന്നത്‌. മതത്തേയും വിശ്വാസികളേയും അപകടപ്പെടുത്തുന്ന നടപടിയാണിത്‌. ഇത്‌ ഏറെ അപലപനീയമാണ്‌.ഗുണ്ടകള്‍ കുറ്റകൃത്യങ്ങള്‍ക്ക്‌ മത സ്ഥാപനങ്ങളെ മറയാക്കുന്നത്‌ കടുത്ത അപരാധമാണ്‌. സംഭവങ്ങള്‍ക്ക്‌ ഉത്തരവാദിയായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട്‌ വന്ന്‌ മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ എസ്‌ വൈ എസ്‌ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

യോഗത്തില്‍ പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ്‌കുട്ടി മുസ്‌ ലിയാര്‍, പേരോട്‌ അബ്‌ദുര്‍റഹ്‌മാന്‍ സഖാഫി, സി മുഹമ്മദ്‌ ഫൈസി, വണ്ടൂര്‍ അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, എന്‍ അലി അബ്‌ദുല്ല, ടി പി സൈതലവി മാസ്റ്റര്‍ , മുഹമ്മദ്‌ പറവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

www.sirajnews.com
Monday, 12 July 2010 17:15
http://sirajnews.com/index.php?option=com_content&view=article&id=2464

1 comment:

prachaarakan said...

ആരാധനാലയങ്ങളെ മറയാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ കോപ്പുകൂട്ടുന്ന ക്രിമിനലുകള്‍ക്കെതിരെ സമുദായം ജാഗ്രത പുലര്‍ത്തണമെന്ന്‌ സമസ്‌ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രേട്ടറിയറ്റ്‌ ആഹ്വാനം ചെയ്‌തു.

Related Posts with Thumbnails