Thursday, June 24, 2010

സമാധാനം വീണ്ടെടുക്കാൻ സൗഹൃദ കൂട്ടായ്മകൾ വളർന്നു വരണം: SYS‌ സെമിനാർ



കാസർകോട്‌: ജില്ലയിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഇടക്കിടെയുണ്ടാകുന്ന സംഘർഷങ്ങൾ ഇല്ലായ്മ ചെയ്യാൻ വിവിധ സമൂഹങ്ങൾക്കിടയിൽ സൗഹൃദം വളർത്തുന്നതിനുള്ള നിരന്തര കൂട്ടായമകൾ ശക്തിപ്പെട്ടു വരണമെന്ന്‌ ജില്ലാ സുന്നി സെന്ററിൽ നടന്ന സൗഹൃദ ഗ്രാമം സെമിനാർ ആഹ്വാനം ചെയ്തു. എസ്‌.വൈ.എസ്‌ സംസ്ഥാന വ്യാപകമായി സ്നേഹ സമൂഹം സുരക്ഷിത നാട്‌ എന്ന പ്രമേയത്തിൽ നടത്തുന്ന ക്യാമ്പയിൻ ഈ രംഗത്ത്‌ വലിയ മാറ്റങ്ങൾക്ക്‌ വഴി തെളിയിക്കുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

അകലങ്ങളിൽ നടക്കുന്ന ചെറിയ പ്രശ്നങ്ങൾ പോലും ഊതിവീർപ്പിച്ച്‌ ജനങ്ങൾക്കിടയിൽ സ്പർദ്ദ വളർത്തുന്ന ശക്തികളെ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്താൻ എല്ലാവരും തയ്യാറാകണം. അടുത്ത കാലം വരെ നമ്മുടെ നാട്ടിൽ നിലനിന്ന സൗഹൃദം തിരിച്ചു പിടിച്ചാൽ മാത്രമേ നാടിന്‌ വികസനമുണ്ടാകൂ. അടിക്കടിയുണ്ടാകുന്ന സംഘർഷങ്ങൾ നാടിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. എല്ലാ ഗ്രാമങ്ങളിലും സമാധാനം കാക്കുന്നതിനുള്ള ജാഗ്രതാ സമിതികൾ ഉണ്ടാവണം.

എസ്‌ വൈ എസ്‌ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു. എസ്‌ വൈ എസ്‌ കോഴിക്കോട്‌ ജില്ലാ ജനറൽ സെക്രട്ടറി റഹ്മത്തുള്ളാഹ്‌ സഖാഫി എളമരം വിഷയാവതരണം നടത്തി. സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞിതങ്ങൾ, മുസ്ലിം ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഹമീദ്‌ ഹാജി കാഞ്ഞങ്ങാട്‌, ഐ.എൻഎൽ സംസ്ഥാന ട്രഷറർ എൻ.എ നെല്ലിക്കുന്ന്‌. നാഷണൽ അബ്ദുല്ല, എസ്‌ വൈ എസ്‌ സംസ്ഥാന സമിതിയംഗം ബി എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്‌ എം എ ജില്ലാ പ്രസിഡന്റ്‌ കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ട‌റി സുലൈമാൻ കരിവെള്ളൂർ സ്വാഗതവും അശ്രഫ്‌ കരിപ്പൊടി നന്ദിയു പറഞ്ഞു.

സൌഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി എസ്‌.വൈ.എസ്‌ ജില്ലയിലെ 9 കേന്ദ്രങ്ങളിൽ സംവാദങ്ങളും 40 കേന്ദ്രങ്ങളിൽ ഓപ്പൺ ഫോറങ്ങളും സംഘടിപ്പിക്കും. 350 ഗ്രാമങ്ങളിൽ ജാഗ്രതാ സമിതികൾ ചേരും.

report by Basheer Pulikkur
23/06/2010

1 comment:

prachaarakan said...

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഇടക്കിടെയുണ്ടാകുന്ന സംഘർഷങ്ങൾ ഇല്ലായ്മ ചെയ്യാൻ വിവിധ സമൂഹങ്ങൾക്കിടയിൽ സൗഹൃദം വളർത്തുന്നതിനുള്ള നിരന്തര കൂട്ടായമകൾ ശക്തിപ്പെട്ടു വരണമെന്ന്‌ ജില്ലാ സുന്നി സെന്ററിൽ നടന്ന സൗഹൃദ ഗ്രാമം സെമിനാർ ആഹ്വാനം ചെയ്തു. എസ്‌.വൈ.എസ്‌ സംസ്ഥാന വ്യാപകമായി സ്നേഹ സമൂഹം സുരക്ഷിത നാട്‌ എന്ന പ്രമേയത്തിൽ നടത്തുന്ന ക്യാമ്പയിൻ ഈ രംഗത്ത്‌ വലിയ മാറ്റങ്ങൾക്ക്‌ വഴി തെളിയിക്കുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

Related Posts with Thumbnails