Sunday, June 13, 2010

ഇശൽ മഴ2010 :ഓൺലൈൻ സർഗോത്സവം


കാസർകോട്‌: മുഹിമ്മാത്ത്‌ ഓൺലൈൻ പോർട്ടൽ ഔദ്യോഗിക ലോഞ്ചിംഗിന്റെ ഭാഗമായി ഇശൽ മഴ 2010 എന്ന പേരിൽ മലയാളം ഖിസ്സപ്പാട്ടിൽ ഓൺ ലൈൻ സർഗോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ ആദ്യത്തിൽ ഉപ്പള, കുമ്പള, കാസർകോട്‌, നീലേശ്വരം എന്നീ നാല്‌ കേന്ദ്രങ്ങളിൽ നടക്കുന്ന യോഗ്യത മത്സരത്തിലൂടെ ഓൺലൈൻ മത്സരത്തിലേക്ക്‌ പ്രതിഭകളെ കണെ​‍്ടത്തും. യോഗ്യതാ മത്സരത്തിന്‌ പുറമെ മൂന്ന്‌ ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും. ഫൈനൽ റൗണ്ടിലേക്ക്‌ മികച്ച നിലവാരം പുലർത്തിയ പത്ത്‌ പേർക്ക്‌ പ്രവേശനം ലഭിക്കും. അന്തിമ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക്‌ പേഴ്സണൽകമ്പ്യൂട്ടറും രണ്ടാം സ്ഥാനത്തിന്‌ സ്വർണ നാണയവും സമ്മാനമായി ലഭിക്കും. പരിപാടികൾ ഓൺ ലൈൻ ചാനലിൽ തൽസമയം ആഗോളതലത്തിൽ ലഭ്യമാക്കും.

30 വയസ്സിൽ താഴെയുള്ള യുവാക്കൾക്കാണ്‌ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും പുത്തിഗെ മുഹിമ്മാത്ത്‌ ഓഫീസുമായോ സെന്റർ കൺവീനർമാരുമായോ ബന്ധപ്പെടണം. അപേക്ഷാഫോറം www.muhimmath.com ൽ നിന്നും ഡൗൺലോഡ്‌ ചെയ്യാവുന്നതാണ്‌. എസ്‌ എം എസിലൂടെയും മത്സരത്തിന്‌ രജിസ്റ്റർ ചെയ്യാവുന്നതാണ്‌. എം കെ സി എന്ന്‌ ടൈപ്‌ ചെയ്ത്‌ 9020313786 എന്ന നമ്പറിലേക്ക്‌ എസ്‌ എം എസ്‌ അയക്കേണ്ടതാണ്‌. നാല്‌ കേന്ദ്രങ്ങളിലേക്കുള്ള കൺവീനർമാരായി ലത്വീഫ്‌ പള്ളത്തടുക്ക (കാസർകോട്‌) യാസീൻ (നീലേശ്വരം), ആരിഫ്‌ സി.എൻ (കുമ്പള), ഫൈസൽ സോങ്കാൽ(മഞ്ചേശ്വരം) എന്നിവരെ തിരഞ്ഞടുത്തു. മത്സരത്തിന്റെ സംഘാടക സമിതി ഭാരവാഹികളായി ആദം സഖാഫി പള്ളപ്പാടി (ചെയർമാൻ), സി.എൻ ആരിഫ്‌ (കൺവീനർ) ഇബ്‌റാഹീം സഖാഫി കർന്നൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.

No comments:

Related Posts with Thumbnails