Saturday, January 30, 2010

മഹല്ല് ഇമാം ഐക്യവേദിയുമായി ബന്ധമില്ല. എസ്.വൈ.എസ്

കൊല്ലം : കാലിക വിഷയങ്ങളിൽ പ്രതികരിചുകൊണ്ട് അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ‘മഹല്ല് ഇമാം ഐക്യവേദിയുമായി’ സുന്നി സംഘടനകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന പ്രവർത്തക സമിതി അംഗം പി.കെ മുഹമ്മദ് ബാദ്ഷ സഖാഫി വ്യക്തമാക്കി.

കേരളത്തിൽ ആയിരക്കണക്കിന് പള്ളികളും സ്ഥാപനങ്ങളും നടത്തുന്ന സുന്നി പണ്ഡിതന്മാർ ഈ സംഘടനയെ അംഗീകരിച്ചിട്ടില്ല. ഇമാം ഐക്യവേദിക്കാർ സുന്നി ഇമാമുമാരെ ക്ഷണിക്കുകയോ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥികൾക്കെതിരെ അപക്വമായ പരാമർശങ്ങളും ഏകപക്ഷീയമായ പ്രവർത്തനങ്ങളും അംഗീകരിക്കാനാവില്ല. ഇത് ഐക്യത്തിനു പകരം അനൈക്യം സൃഷ്ടിക്കലാകും. നിരവധി പള്ളികൾ ഉൾകൊള്ളുന്ന ആലപ്പുഴ ഹാശിമിയ്യ, കൊല്ലം ഐ.സി.എസ് സ്ഥാ‍പനങ്ങളുടെ ജന.സെക്രട്ടറികൂടിയാ സഖാഫി പറഞ്ഞു.

ന്യൂനപക്ഷ അവകാശ സംരക്ഷണം ഉൾപ്പെടെയുള്ള കാലികമായ എല്ലാ കാര്യങ്ങളിലും ആവശ്യമായത് ചെയ്യുവാൻ സുന്നീ സംഘടനകളും പണ്ഡിതരും സുസജ്ജരാണെന്ന് ചോദ്യത്തിനു മറുപടിയായി അദ്ധേഹം പറഞ്ഞു


www.ssfmalappuram.com

1 comment:

prachaarakan said...

കാലിക വിഷയങ്ങളിൽ പ്രതികരിചുകൊണ്ട് അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ‘മഹല്ല് ഇമാം ഐക്യവേദിയുമായി’ സുന്നി സംഘടനകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന പ്രവർത്തക സമിതി അംഗം പി.കെ മുഹമ്മദ് ബാദ്ഷ സഖാഫി വ്യക്തമാക്കി

Related Posts with Thumbnails