Wednesday, January 20, 2010

ഇരുവൃക്കയും തകർന്ന യുവാവ്‌ കനിവ്‌ തേടുന്നു



വീരാജ്പേട്ട: ഇരുവൃക്കയും തകർന്ന യുവാവ്‌ ചികിത്സക്കും നിത്യ ജീവിതത്തിനും വഴികാണാതെ വേദന കടിച്ചിറക്കുന്നു. കുടക്‌ ജില്ലയിലെ കൊണ്ടങ്കേരിയിൽ കെ പി സുലൈമാന്റെ മകൻ കെ എസ്‌ അബ്ദുൽ ജലീൽ (31) ആണ്‌ ഈ ഹതഭാഗ്യൻ. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബം കെ എസ്‌ അബ്ദുൽ ജലീലിന്റെ രോഗത്തോടെ ഭീമമായ ചികിത്സാ ചെലവിനും ഭക്ഷണത്തിനും വഴികാണാതെ വിഷമിക്കുന്നു.


കൂലി വേല ചെയ്ത്‌ കുടുംബം പോറ്റിയിരുന്ന ജലീലിനു ഒരുവർഷം മുമ്പാണ്‌ വൃക്കക്ക്‌ രോഗം ബാധിച്ചതു. ഭാര്യക്കും ഒരു കുഞ്ഞിനും പുറമെ ഉപ്പയും ഉമ്മയുമടങ്ങിയ വലിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അബ്ദുൽ ജലീൽ. വൃക്ക മാറ്റിവെച്ചാൽ മാത്രമേ ജീവിക്കാൻ കഴിയൂ എന്നാണ്‌ ഡോക്ടർ പറയുന്നത്‌. ഇതിനു രണ്ടര ലക്ഷം രൂപ വേണം. ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഡയാലിസിസിനു വിധേയമാക്കണം. 15,000 രൂപ ഡയാലിസിസിനുവേണം. ആരിൽ നിന്നെല്ലാം കടംവാങ്ങിയാണ്‌ ഇതുവരെയുള്ള ചിലവ്‌ വഹിച്ചതു.

സജീവ സുന്നി പ്രവർത്തകനായ ഈ യുവാവിന്റെ ദൈന്യത കണ്ടറിഞ്ഞ നാട്ടുകാർ കെ എസ്‌ അബ്ദുൽ ജലീൽ സഹായനിധി രൂപവത്കരിച്ച്‌ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്‌. കൊണ്ടങ്കേരി മുസ്ലിം ജമാഅത്ത്‌ പ്രസിഡന്റ്‌ കെ എം യഹ്‌യ ചെയർമാനും പി എ ഹമീദ്‌ മൗലവി സെക്രട്ടറിയുമായ റിലീഫ്‌ ഫണ്ടിന്‌ കുടക്‌ ഡിസ്ട്രിക്‌ കോ ഓപ്പ്‌ സേൻട്രൽ ബാങ്കിന്റെ വീരാജ്പേട്ട ബ്രാഞ്ചിൽ 13627 എന്ന നമ്പറിൽ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. കനിവുള്ളവരുടെ കരുണക്കായി കൈ നീട്ടുകയാണ്‌ അബ്ദുൽജലീൽ.

കൂടുതൽ വിവരങ്ങൾക്ക്‌ +919449275901 (ഇസ്മാഈൽ സഖാഫി കൊണ്ടങ്കേരി)

19/01/2010

1 comment:

prachaarakan said...

ഇരുവൃക്കയും തകർന്ന യുവാവ്‌ ചികിത്സക്കും നിത്യ ജീവിതത്തിനും വഴികാണാതെ വേദന കടിച്ചിറക്കുന്നു. കുടക്‌ ജില്ലയിലെ കൊണ്ടങ്കേരിയിൽ കെ പി സുലൈമാന്റെ മകൻ കെ എസ്‌ അബ്ദുൽ ജലീൽ (31) ആണ്‌ ഈ ഹതഭാഗ്യൻ. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബം കെ എസ്‌ അബ്ദുൽ ജലീലിന്റെ രോഗത്തോടെ ഭീമമായ ചികിത്സാ ചെലവിനും ഭക്ഷണത്തിനും വഴികാണാതെ വിഷമിക്കുന്നു.

Related Posts with Thumbnails