Saturday, September 12, 2009

അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ആദ്യമായി ഇന്ത്യക്ക്‌ അംഗീകാരം


ഹാഫിസ്‌ ഇബ്‌റാഹീം മർകസന്റെ അഭിമാനമായി
അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ
ആദ്യമായി ഇന്ത്യക്ക്‌ അംഗീകാരം


ഇബ്‌റാഹീം ഹാഫിസ്‌ സയ്യിദ്‌ അഹ്മദ്‌ (ഇടത്ത്‌ നിന്ന്‌ മുന്നാമത്‌) ദുബൈ കിരീടാവകാശി ഹംദാൻ ബ്ൻ മുഹമ്മദ്‌ ബ്ൻ റാഷിദ്‌ ആൽ മക്തൂമിനോടും മറ്റു ജേതാക്കളോടുമൊപ്പം (picture Hamza seaforrth )

ദുബൈ: വിശുദ്ധ ഖുർആൻ അവതരിച്ച മാസത്തെ ധന്യമാക്കി ദുബൈ ഗവണ്‍മന്റ്‌ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ പതിമൂന്നാണ്ടിനിടെ ആദ്യമായി ഇന്ത്യക്ക്‌ അംഗീകാരം. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത ഹൈദരാബാദ്‌ സ്വദേശി ഇബ്‌റാഹീം ഹാഫിസ്‌ സയ്യിദ്‌ അഹ്മദാണ്‌ 85 രാഷ്ട്രങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാമതെത്തിയത്‌. ഇന്ത്യയിലേക്കു ലഭിച്ച രാജ്യാന്തര അംഗീകാരത്തിൽ മലയാളി സമൂഹത്തിനും സവിശേഷമായി അഭിമാനിക്കാം. കോഴിക്കോട്‌ കാരന്തൂർ മർകസിൽ നിന്നും ഖുർആൻ മന:പാഠമാക്കിയതിന്റെ അംഗീകാരവുമായാണ്‌ ഹാഫിസ്‌ ഇബ്‌റാ​‍ാഹിം അന്താരാഷ്ട്ര വേദിയിൽ മത്സരിച്ചതു.

മുൻ വർഷങ്ങളിലും മർകസ്‌ വിദ്യാർഥികൾ അന്താരാഷ്ട്ര ഹോളി ഖുർആൻ വേദിയിൽ മത്സരിച്ചിരുന്നു. രണ്ടര ലക്ഷം ദിർഹമാണ്‌ ഒന്നാം സമ്മാന ജേതാവിനു ലഭിക്കുന്ന അവാർഡ്‌ തുക. ദുബൈ ചേംബർ ഓഫ്‌ കോമേഴ്സ്‌ ഹോളിൽ നടന്നു വന്ന പാരായണ മത്സരങ്ങൾ ശ്രവിക്കാനെത്തിയവരെല്ലാം ഹാഫിസ്‌ ഇബ്‌റാഹീമിന്‌ ആദ്യ സ്ഥാനങ്ങളിലൊന്ന്‌ ലഭിക്കുമെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു. കനത്ത മത്സരമാണ്‌ ഈ വർഷം നടന്നത്തെന്നും ജേതാവിനെ കണെ​‍്ടത്തുക വെല്ലുവിളിയായിരുന്നുവേന്നും ജഡ്ജിംഗ്‌ പാനൽ മേധാവി ഡോ. ത്വാരിഖ്‌ അബ്ദുൽ ഹകീം അൽ ബയൂമി പറഞ്ഞു.

മത്സരത്തിൽ ജേതാവാകാനായതിൽ സന്തോഷമുണെ​‍്ടന്നും വിശുദ്ധ ഖുർആൻ പാരായണം ചെയ്ത്‌ അംഗീകാരം നേടിയതിലാണ്‌ തന്റെ അതിയായ സന്തോഷമെന്നും ഹാഫിസ്‌ ഇബ്‌റാ​‍ാഹീം മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു. ഈ മത്സരത്തിനു അവസരം നൽകിയ കോഴിക്കോട്‌ മർകസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന മഹദ്‌ സ്ഥാപനത്തോടും സാരഥി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോടും ഏറെ കടപ്പാടുണ്ട്‌. ഈ അംഗീകാരം ഇന്ത്യൻ സമൂഹത്തിനും മർകസിനും ഗുരുനാഥൻമാർക്കും സമർപ്പിക്കുന്നതായും ഇബ്‌റാ​‍ാഹീം പറഞ്ഞു.

ഈ വർഷത്തെ മതിസരത്തിൽ പങ്കെടുത്ത 85 പേരിൽ 29 പേർ 90 ശതമാനത്തിനുമേൽ മാർക്ക്‌ നേടി. 26 പേർക്ക്‌ 80 ശതമാനത്തിനു മേൽ മാർക്കു ലഭിച്ചതായി ജഡ്ജിംഗ്‌ കമ്മിറ്റി അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആറു പണ്ഡിതൻമാരാണ്‌ വിധി നിർണയിച്ചതു.

10/09/2009

No comments:

Related Posts with Thumbnails