കൊളത്തൂർ: സമൂഹത്തിലെ നന്മയെ തിരച്ചറിയുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ കലാകാരന്മാരെന്ന് നിയമസഭാ ഡെ.സ്പീക്കർ ജോസ് ബേബി പറഞ്ഞു. എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിന്മയിൽ നിന്ന് നന്മയെ തിരിച്ചറിയുകയും പൈന്തുണക്കുകയും ചെയ്യുന്ന നല്ല കലാകാരന്മാരെ വളർത്തിയെടുക്കാൻ സാഹിത്യോത്സവ് പോലുള്ള സംരംഭങ്ങൾക്ക് കഴിയും. ഭിന്നതയും കലഹവുമില്ലാത്ത സമൂഹത്തിന്റെ സൃഷ്ടിക്ക് സാംസ്കാരിക പ്രവർത്തനങ്ങൾ ഒഴിച്ചു കൂടാനാവത്തത്താണ്. കലക്കും സാഹിത്യത്തിനും മതവും ജാതിയുമില്ല. എല്ലാവരെയും ഒരുമിച്ചു നിർത്തുന്നതാകകണം നല്ല സാഹിത്യം. ശാസ്കാരിക രംഗത്ത് സജീവമായ ഒരു തലമുറയെ വളർത്തി കൊണ്ടുവരാൻ എസ്എസ്എഫിന്റെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മലപ്പുറവും വള്ളുവനാടും മലബാറും കേരളത്തിന് നിരവധി സാംസ്കാരിക പ്രവർത്തകരെ സംഭാവന ചെയ്തിട്ടുണ്ട്. മററു പല ദേശങ്ങളും ഇന്ന് മലബാറിന്റെ ശാസ്കാരിക പ്രവർത്തനം അനുകരിക്കുകയാണ്. ഈ നാടിന്റെ സാംസ്കാരിക പ്രവർത്തനത്തെ നാട് അംഗീകരിക്കുന്നുവേന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടുതൽ വാർത്തകളും ചിത്രങ്ങളും ഇവിടെ >>>
കൂടുതൽ വാർത്തകളും ചിത്രങ്ങളും ഇവിടെ >>>
2 comments:
സമൂഹത്തിലെ നന്മയെ തിരച്ചറിയുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ കലാകാരന്മാരെന്ന് നിയമസഭാ ഡെ.സ്പീക്കർ ജോസ് ബേബി പറഞ്ഞു. എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
അതേതായാലും വളരെ നല്ലൊരു അഭിപ്രായമായി.
നന്മയുള്ളിടത്ത് ദൈവം ഉണ്ടായിരിക്കും.
മംഗളം :)
Post a Comment