Sunday, July 26, 2009

ഇസ്‌ലാം ഫൈത്ത് വർഷിപ്പ് എക്‌സിബിഷൻ അബുദാബിയിൽ

അബുദാബി : ഇസ്ലാമിന്റെ പൈതൃകവും ചരിത്രവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനായി അബുദാബി അബുദാബി കൾച്ചറൽ ഫൌണ്ടേഷനും തുർക്കിയിലെ പ്രസിദ്ധ തുർക്കിഷ് മ്യൂസിയങ്ങളുമായി ചേർന്ന് ജൂലായ് 22 മുതൽ ഒക്റ്റോബർ 10 വരെ അബുദാബി എമിറേറ്റ് പാ‍ലസിൽ ഇസ്ലാം ഫൈത്ത് ആൻഡ് വർഷിപ്പ് എന്ന പേരിൽ ഇസ്ലാമിക പ്രദർശനം നടത്തുന്നു.

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ മുഖ്യ കാർമികത്വത്തിലാണ് പ്രദർശനം.

യു.എ.ഇ യിലെ തുർക്കി എമ്പസി മുപ്പതാം വാർഷികമാഘോഷിക്കുന്നതിന്റെ ഭാഗമായാണ് 150 ലധികം അത്യപൂർവ്വ ഇസ്ലാമിക പൈതൃക ശേഷിപ്പുകളുമായി പ്രദർശനമൊരുക്കിയിരിക്കുന്നതെന്ന് തുർക്കി അമ്പാസഡർ ഹാക്കിൽ അഖ്‌ലി പറഞ്ഞു.

വിശുദ്ധ കഅബാ ശരീഫിന്റെ മുകളിൽ പുതപ്പിച്ചിട്ടുള്ള പുരാതന കിസ്‌വകൾ, തിരുനബിയുടെ റൌളാ ശരീഫിൽ വിരിച്ചിട്ടുള്ള കിസ്‌വകൾ, മഖാമു ഇബ്‌റാഹിം കിസ് വ, മുഹമ്മദ്നബി(സ)യുടെ മകൾ ഫാത്വിമ ബീവിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര ശേഷിപ്പുകൾ, കഅബയുടെ താക്കോൽ തുടങ്ങിയവ ഉൾപ്പെടുന്നു.

പൊതുജനങ്ങൾക്ക് സൌജന്യമായി പ്രദർശനം കാണാം. ജൂലായ് 22 മുതൽ റമദാൻ വരെ രാവിലെ 9 മുതൽ വൈകീട്ട് 7 വരെയും റമദാനിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെയും രാത്രി 8 മുതൽ 10 വരെയുമായിരിക്കും പ്രവേശനം.

സിറാജ് ന്യൂസ് / മുനീർ പാണ്ഡ്യാല


Gulfnews report



Monday, July 20, 2009

മകന്റെ വിവാഹവേദി സമൂഹ വിവാഹ വേദിയാക്കി ഇബ്രാഹിം ഹാജി

ചെറുവത്തൂര്‍: മകന്റെ വിവാഹവേദിയില്‍ ഏഴ്‌ അനാഥപ്പെണ്‍കുട്ടികള്‍ക്ക്‌ മംഗല്യഭാഗ്യമൊരുക്കി കാടങ്കോട്ടെ കെ.എം.ഇബ്രാഹിം ഹാജി (അജ്‌മാന്‍) കാരുണ്യ പ്രവര്‍ത്തനത്തിന്‌ മാതൃകയായി. ഇബ്രാഹിം ഹാജിയുടെയും ആയിഷയുടെയും മകന്‍ ഇസ്‌ഫാഖ്‌ ഇബ്രാഹിന്റെയും സുല്‍ഫെക്‌സ്‌ ഉടമ തൃക്കരിപ്പൂരിലെ എം.ടി.പി.മുഹമ്മദ്‌കുഞ്ഞിയുടെയും സുലൈഖയുടെയും മകള്‍ ഫാത്തിമയുടെയും വിവാഹമായിരുന്നു ശനിയാഴ്‌ച. ഇബ്രാഹിം ഹാജിയുടെ കാടങ്കോട്ടെ വീട്ടില്‍ ഒരുക്കിയ വേദിയിലാണ്‌ ഏഴുപേരുടെയും വിവാഹം നടന്നത്‌.

ചെറുവത്തൂര്‍ പിലാവളപ്പിലെ റസീന പിലാവളപ്പിലെ റിയാസിന്റെയും, പൊന്നാനിയിലെ അസ്‌മാബി പൊന്നാനിയിലെ സലിം ഷെരീഫിന്റെയും, മാനന്തവാടിയിലെ ഹസീന വയനാട്ടിലെ സമീറിന്റെയും, മാനന്തവാടിയിലെ സെലീന തൃശ്ശൂരിലെ നിസ്സാറിന്റെയും, മലപ്പുറത്തെ സമീറ മലപ്പുറത്തെ ജംസീറിന്റെയും, കല്‍പ്പറ്റയിലെ ജമീല വയനാട്ടിലെ ജാഫറിന്റെയും, കാടങ്കോട്ടെ മൈമൂനത്ത്‌ ചാനടുക്കത്തെ യൂസഫിന്റെയും ജീവിതപങ്കാളികളായി. രണ്ട്‌ അമുസ്‌ലിംകള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക്‌മംഗല്യഭാഗ്യമൊരുക്കുകയെന്നതായിരുന്നു ഇബ്രാഹിം ഹാജിയുടെ ആഗ്രഹം. മൂന്നുപേരുടെ വിവാഹം അടുത്ത ദിവസംതന്നെ നടത്തിക്കൊടുക്കാനുള്ള ഒരുക്കം നടന്നുവരുന്നു.

പുതുജീവിതത്തിലേക്ക്‌ കടക്കുന്ന വധൂവരന്‍മാര്‍ക്ക്‌ 10 പവന്‍ വീതം ആഭരണങ്ങളും 10,000 രൂപയും വസ്‌ത്രങ്ങളും സമ്മാനിച്ചു. ഇബ്രാഹിം ഹാജി, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., എം.സി.കമറുദ്ദീന്‍, അഷ്‌റഫ്‌ പള്ളിക്കണ്ടം, എം.മുഹമ്മദ്‌കുഞ്ഞി, എം.സി.അബ്ദുള്ള ഹാജി എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ചെര്‍ക്കളം അബ്ദുല്ല, എം.എ.അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പി.എ.ഇബ്രാഹിം ഹാജി, എന്‍.എ.അബ്ദുല്‍ഖാദര്‍, ടി.എം.ഷാഹിദ്‌ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

Saturday, July 18, 2009

സ്വലാത്തുന്നാരിയ; മൂന്നാം വാർഷിക സംഗമം അവിസ്മരണീയമായി

സയ്യിദ്‌ ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്നു

മുസ്വഫ എസ്‌.വൈ.എസ്‌. കഴിഞ്ഞ മൂന്ന് വർഷങ്ങളായി എല്ലാ തിങ്കളാഴ്ചകളിലും മുസ്വഫയിൽ സംഘടിപ്പിച്ചു വരുന്ന സ്വലാത്തുന്നാരിയ മജ് ലി സിന്റെ മൂന്നാംവാർഷിക സംഗമം യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ വിശ്വാസികളാൽ തിങ്ങി നിറഞ്ഞ സദസ്സോടെ സമാപിച്ചു. മഅദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഉത്ബോധനവും ദുആ മജ് ലിസിനു നേതൃത്വവും നൽകി. സ്വലാത്ത്‌ വാർഷിക സംഗമത്തിന്റെ ഭാഗമായി റൗളാ ശരിഫിൽ നിന്ന് പ്രത്യേകം കൊണ്ടു വന്ന ഷാൾ അണിയിച്ച്‌ കൊണ്ട്‌ ഖലീൽ തങ്ങളെ ആദരിക്കൽ ചടങ്ങും നടന്നു.

യു.എ.ഇ അൽ ഐൻ യൂണിവേഴ്സിറ്റിയിൽ ആദ്യമായി പ്രവേശനം നേടുകയും പെട്രൊളിയം എഞ്ചിനീയറങ്ങിൽ ഉന്നത്‌ വിജയം കൈവരിക്കുകയും ചെയ്ത ഇന്ത്യക്കാരനും മലയാളിയുമായ ഷനൂഫ്‌ മുഹമ്മദിനും, ഇക്കഴിഞ്ഞ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫർസീൻ മുഹമ്മദ്‌ , റാഷിദ അബ്ദുറഹ്മാൻ എന്നിവർക്കും മുസ്വഫ എസ്‌.വൈ.എസ്‌. ഉപഹാരം ഖലീൽ തങ്ങൾ നൽകി. ഖലീൽ തങ്ങളുടെ അഭിമുഖങ്ങൾ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം മുസ്തഫ ദാരിമി നിർവ്വഹിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌. ഉംറ സംഘത്തിന്റെ അമീർ കെ.കെ.എം. സഅദിയുടെ നേതൃത്വത്തിൽ മദീനയിലും , കാസർ കോഡ്‌ മുഹിമ്മാത്ത്‌, മഅദിൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വലാത്ത്‌ മജ് ലിസുകകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംഘടിപ്പിക്കപ്പെട്ടു.

ഇശാ നിസ്കാര ശേഷം തുടങ്ങാൻ തീരുമാനിച്ചിരുന്ന സംഗമത്തിന്‌ യു.എ. ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അസർ നിസ്കാരത്തോടെ തന്നെ എത്തിച്ചേർന്ന് കൊണ്ടിരുന്നു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച്‌ കൊണ്ട്‌ തിങ്ങി നിറഞ്ഞ സദസ്സ്‌ ആദ്യമവസാനം പരിപാടികളിൽ പങ്ക്‌ കൊണ്ട്‌ ആത്മ നിർവൃതിയോടെയാണ്‌ തിരിച്ച്‌ പോയത്‌. മസ്ജിദ്‌ ഇമാം കൂടിയായ മുസ്വഫ എസ്‌.വൈ.എസ്‌. വർക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി കടാംങ്കോട്‌ അദ്ധ്യക്ഷത വഹിച്ചു. അബ്‌ ദുൽ ഹമീദ്‌ സഅദി ഈശ്വര മംഗലം സ്വാഗതവും, പ്രോഫ. ഷാജു ജമാലുദ്ധീൻ നന്ദിയും രേഖപ്പെടുത്തിപ്രമുഖ പണ്ഡിതന്മാരും സാ ദാത്തിങ്ങളും പരിപാടിയിൽ സംബന്ധിച്ചു

സ്വലാത്തുന്നാരിയ മൂന്നാം വാർഷിക മാഹാ സംഗമത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ ക്ലിക് കാണാം

Friday, July 17, 2009

സ്വലാത്തുന്നാരിയ മൂന്നാം വാർഷിക സംഗമം ഇന്ന് മുസ്വഫയിൽ


മുസ്വഫ എസ്.വൈ.എസ്. സ്വലാത്തുന്നാരിയ മൂന്നാം വാർഷിക സംഗമം ഇന്ന്

Sunday, July 12, 2009

അജയ്യരായി മലപ്പുറം ;സാഹിത്യോത്സവിൽ തുടർച്ചയായി പത്താം തവണയും കിരീടം

കോഴിക്കോട്‌ റണ്ണേഴ്സ്‌അപ്‌; നിസാബുദ്ദേ‍ീൻ റാഫി കലാപ്രതിഭ

എസ്‌എസ്‌എഫ്‌ സാഹിത്യോത്സവിൽ തുടർച്ചയായി പത്താം തവണയും കിരീടം നേടിയ മലപ്പുറം ടീമിന്‌ സംസ്ഥാന പ്രസിഡന്റ്‌ എൻ.എം സ്വാദിഖ്‌ സഖാഫി ട്രോഫി സമ്മാനിക്കുന്നു

തിരുവനന്തപുരം: തുടർച്ചയായി പത്താം കിരീടം സ്വന്തമാക്കിയ മലപ്പുറത്തിന്റെ വിജയാര വങ്ങളോടെ എസ്‌എസ്‌എഫ്‌ സാഹിത്യോത്സവിന്റെ പതിനാറാം പതിപ്പിന്‌ കൊടിയിറങ്ങി. ചരിത്രം കാതോർത്ത പടയോട്ടങ്ങൾക്ക്‌ സാക്ഷിയായ ബാലരാമപുരത്തിന്‌ ശ്രവണ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ്‌ സാതിത്യോത്സവിന്‌ സമാപനമായത്‌.

39 ഇനങ്ങളിലായി 900ത്തിലധികം സർഗപ്രതിഭകൾ മാറ്റുരച്ച കലാമണ്ഡപത്തിൽ 167 പോയിന്റോടെയായിരുന്നു മലപ്പുറത്തിന്റെ കിരീടധാരണം. 165 പോയിന്റുമായി അവസാന മത്സരം പ്രഖ്യാപിക്കുന്നത്‌ വരെ ഇഞ്ചോടിഞ്ച്‌ പോരടിച്ചു നിന്ന കോഴിക്കോട്‌ രണ്ടാം സ്ഥാനത്തെത്തി. 133 പോയിന്റുള്ള കാസർകോടിനാണ്‌ മൂന്നാം സ്ഥാനം. 22 വ്യക്തിഗത പോയിന്റുകളുമായി സർഗ വേദിയെ തന്റേതാക്കിയ നീലഗിരിയുടെ നിസാബുദ്ദേ‍ീൻ റാഫി സാതിത്യോത്സവ്‌ പ്രതിഭയായി.

12/07/2009
siraj news

Friday, July 10, 2009

എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്‌ വർണാഭ തുടക്കം





തിരുവനന്തപുരം: സർഗവൈഭവത്തിന്‌ അരങ്ങോരുങ്ങി എസ്‌എസ്‌എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്‌ അനന്തപുരിയിൽ തിരശ്ശീല ഉയർന്നു. രണ്ടുനാൾ ഇനി അനന്തപുരി ധർമശക്തിയുടെ കലാവസന്തത്തിന്‌ സാക്ഷിയാകും. ഉച്ചക്ക്‌ മൂന്നിന്‌ ശാസ്കാരിക ഘോഷയാത്രയോടെ പരിപാടികൾക്ക്‌ തുടക്കമായി. കേരള വനം വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം 16-​‍ാമത്‌ സാഹിത്യോത്സവ്‌ ഉദ്ഘാടനം ചെയ്തു. എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ എൻഎം സ്വാദിഖ്‌ സഖാഫി അധ്യക്ഷത വഹിച്ചു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നും നീലഗിരിയിൽ നിന്നുമുള്ള അഞ്ഞൂറിലധികം കലാ പ്രതിഭകൾ സാഹിത്യോത്സവിൽ മാറ്റുരക്കും. ജൂനിയർ, സീനിയർ, ജനറൽ എന്നീ മുന്ന്‌ വിഭാഗങ്ങളിൽ നിന്നായി 39 ഇനങ്ങളിലാണ്‌ മത്സരങ്ങൽ നടക്കുക. യൂനിറ്റ്‌, സെക്റ്റർ, ഡിവിഷൻ, ജില്ല എന്നീ ഘടകങ്ങളിലായി മത്സരിച്ച്‌ ഒന്നാമതെത്തിയവരാണ്‌ സംസ്ഥാന തലത്തിൽ മത്സരിക്കാനെത്തുന്നത്‌. ശനിയാഴ്ച സമാപന സമ്മേളനം അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സാഹിത്യോത്സവിന്റെ തത്സമയ വെബ്കാസ്റ്റിംഗ്‌ http://www.sunnionlineclass.com/ ഒരുക്കിയിട്ടുണ്ട്‌.

10/07/2009



Tuesday, July 7, 2009

നന്മയെ തിരിച്ചറിയുന്നവരാണ്‌ യഥാർത്ഥ കലാകാരന്മാർ: ഡെ.സ്പീക്കർ

കൊളത്തൂർ: സമൂഹത്തിലെ നന്മയെ തിരച്ചറിയുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നവരാണ്‌ യഥാർത്ഥ കലാകാരന്മാരെന്ന്‌ നിയമസഭാ ഡെ.സ്പീക്കർ ജോസ്‌ ബേബി പറഞ്ഞു. എസ്‌എസ്‌എഫ്‌ ജില്ലാ സാഹിത്യോത്സവ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിന്മയിൽ നിന്ന്‌ നന്മയെ തിരിച്ചറിയുകയും പൈന്തുണക്കുകയും ചെയ്യുന്ന നല്ല കലാകാരന്മാരെ വളർത്തിയെടുക്കാൻ സാഹിത്യോത്സവ്‌ പോലുള്ള സംരംഭങ്ങൾക്ക്‌ കഴിയും. ഭിന്നതയും കലഹവുമില്ലാത്ത സമൂഹത്തിന്റെ സൃഷ്ടിക്ക്‌ സാംസ്കാരിക പ്രവർത്തനങ്ങൾ ഒഴിച്ചു കൂടാനാവത്തത്താണ്‌. കലക്കും സാഹിത്യത്തിനും മതവും ജാതിയുമില്ല. എല്ലാവരെയും ഒരുമിച്ചു നിർത്തുന്നതാകകണം നല്ല സാഹിത്യം. ശാസ്കാരിക രംഗത്ത്‌ സജീവമായ ഒരു തലമുറയെ വളർത്തി കൊണ്ടുവരാൻ എസ്‌എസ്‌എഫിന്റെ ചിട്ടയായ പ്രവർത്തനങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. മലപ്പുറവും വള്ളുവനാടും മലബാറും കേരളത്തിന്‌ നിരവധി സാംസ്കാരിക പ്രവർത്തകരെ സംഭാവന ചെയ്തിട്ടുണ്ട്‌. മററു പല ദേശങ്ങളും ഇന്ന്‌ മലബാറിന്റെ ശാസ്കാരിക പ്രവർത്തനം അനുകരിക്കുകയാണ്‌. ഈ നാടിന്റെ സാംസ്കാരിക പ്രവർത്തനത്തെ നാട്‌ അംഗീകരിക്കുന്നുവേന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതൽ വാർത്തകളും ചിത്രങ്ങളും ഇവിടെ >>>
Related Posts with Thumbnails