കാസർകോട്: രാജ്യത്തെ പൊതുവിതരണ സമ്പ്രദായം നിർത്തലാക്കണമെന്ന് ആസൂത്രണ കമ്മീഷൻ കേന്ദ്ര സർക്കാറിനോട് ശുപാർശ ചെയ്തത് രാജ്യത്തെ ഭക്ഷ്യദുരന്തത്തിലേക്ക് നയിക്കാനേ സഹായിക്കൂവേന്ന് എസ്വൈഎസ് സംസ്ഥാന ഉപാധ്യക്ഷൻ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി അഭിപ്രായപ്പെട്ടു. കാസർകോട് സുന്നി സെന്ററിൽ സമാപിച്ച എസ്വൈഎസ് ജില്ലാ വാർഷിക കൗൺസിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷണത്തിനു പകരം നൽകുകയെന്നത് പ്രായോഗികമല്ല. ഭക്ഷ്യവില മാറിമാറി വരുന്നതിനാൽ നിശ്ചിത തുക നൽകുക പ്രയാസമാണ്. റേഷൻ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത അവസാനിപ്പിക്കുന്നതോടെ മാർക്കറ്റിൽ ക്രമാമീതമായി വില വർധിപ്പിക്കാൻ കാരണമാകും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പുനൽകി അധികാരത്തിൽ വന്ന പുതിയ കേന്ദ്രസർക്കാർ ആസൂത്രണ കമ്മീഷന്റെ ഇത്തരം ജനദ്രോഹ ശുപാർശകൾ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി എൻ.അലി അബ്ദുല്ല സംഘടനയുടെ നയപദ്ധതികൾ അവതരിപ്പിച്ചു.
സംഘടനാ ചർച്ചക്ക് ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂരും വാർഷിക റിപ്പോർട്ട് ബശീർ പുളിക്കൂറും അവതരിപ്പിച്ചു. സി.അബ്ദുല്ല മുസ്ലിയാർ, ചിത്താരി അബ്ദുല്ല ഹാജി, ഹമീദ് മൗലവി ആലംപാടി, അമീറലി ചൂരി, എം.അന്തുഞ്ഞി മോഗർ, ജലീൽ സഖാഫി മാവിലാടം, ബശീർ മങ്കയം, അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും ഇല്യാസ് നന്ദിയും പറഞ്ഞു.

14/06/2009
1 comment:
രാജ്യത്തെ പൊതുവിതരണ സമ്പ്രദായം നിർത്തലാക്കണമെന്ന് ആസൂത്രണ കമ്മീഷൻ കേന്ദ്ര സർക്കാറിനോട് ശുപാർശ ചെയ്തത് രാജ്യത്തെ ഭക്ഷ്യദുരന്തത്തിലേക്ക് നയിക്കാനേ സഹായിക്കൂ
Post a Comment