മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന പ്രാദേശിക മദ്യ നിരോധന ജനാധികാര വകുപ്പുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്‌എസ്‌എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈമാസം 28ന് കലക്ട്രേറ്റ് മാർച്ച് നടത്തും. മദ്യ നിരോധന ജനാധികാര നിയമത്തിലെ 232,447 വകുപ്പുകൾ പുന:സ്ഥാപിക്കുക എന്ന ശീർഷകത്തിൽ എട്ട് മാസത്തിലേറെയായി കലക്ട്രേറ്റ് നടയിൽ നടന്നു വരുന്ന മദ്യ വിരുദ്ധ സമരം ഒത്ത്തീർക്കുക എന്ന ആവശ്യമുന്നയിച്ചാണ് മാർച്ച് നടത്തുന്നത്. 28ന് രാവിലെ 10 മണിക്ക് വാദീസലാം പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് കലക്ട്രേറ്റ് പടിക്കൽ എസ്‌എസ്‌എഫ് സംസ്ഥാന പ്രസിഡന്റ് എൻ.എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കൾ നേതൃത്വം നൽകും
വഹാബി നുണകൾക്ക് മറുപടി
6 years ago
1 comment:
മദ്യനിരോധന ജനാധികാരം പുന:സ്ഥാപിക്കുക
എസ്.എസ്.എഫ് .കലക്ട്രേറ്റ് മാർച്ച് ഈ മാസം 28 നു
Post a Comment