Thursday, May 21, 2009

സുന്നീ നേതാക്കൾ ബീമാപള്ളിയിൽ സന്ദർശനം നടത്തി


പോലീസ്‌ വെടിവെപ്പിൽ ആറുപേർ മരിച്ച ബീമാപള്ളി പ്രദേശം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സന്ദർശിച്ചപ്പോൾ. സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ എന്നിവർ സമീപം.

siraj news 21/05/2009

9 comments:

prachaarakan said...

സുന്നീ നേതാക്കൾ ബീമാപള്ളിയിൽ സന്ദർശനം നടത്തി

ചെറിയപാലം said...

അല്ലാഹു തിരികെ വിളിക്കപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ പേരിൽ ഒരു പ്രാർത്ഥനയോ ചുരുങ്ങിയ പക്ഷം ഒരു അനുശോചനം പോലും രേഖപ്പെടുത്താതെ പൌരോഹിത്ത്യത്തിന്റെ മൂട് താങ്ങാൻ മാത്രം താങ്കൾ കാണിച്ച പ്രതിബദ്ധത അഭിനന്ദനാർഹം തന്നെ.

താങ്കളുടേ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഇത്തരം സാക്ഷ്യ്പ്പെടുത്തൽ ഇനിയും ആവശ്യമായി വന്നേക്കും ...തുടരുക!!!!

prachaarakan said...

പ്രിയ സഹോദരാ

ഇവിടെയും താങ്കളുടെ ഇത്തരം കമന്റ് കാണുന്നതിൽ ദു:ഖമുണ്ട്

സുന്നി നേതാക്കൾ അവിടെ ചെന്ന് ആ വീട്ടുകാരെ സമാധാനപ്പെടുത്തി മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന നടത്തി (അത് ശിർക്കാണെന്ന് പറയുന്നവരെ നമുക്ക് അവഗണിക്കാം ) മയ്യിത്ത് നിസ്കാരത്തിനും മറ്റും നേതൃത്വം നൽകുകയും .ക്രിയാത്മകമായ മറ്റു നടപടികൾ ചെയ്യുകയും ചെയ്താണ് വന്നത്..

ഒരു .പ്രസ്ഥാനം ചെയ്യുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുക എന്നത് ആ പ്രസ്ഥാനത്തിന്റെ അനുയായികൾ ചെയ്യുന്നതിൽ അസഹിഷ്ണുത വെക്കരുതെന്ന് മാത്രം അഭ്യർത്ഥിക്കുന്നു.

prachaarakan said...

അനുബന്ധ വാർത്ത ഇവിടെ വായിക്കുക

ചെറിയപാലം said...

പ്രചാരകൻ,

താങ്കളുടെ നേതാക്കൾ എന്ത് ചെയ്തു,എന്ത് ചെയ്തില്ല എന്ന് ഞാൻ പരാമർശിച്ചില്ല. അവിടെ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന നടത്തിയാൽ അത് ശിർക്കാണെന്ന് പറയുന്നവരെയും എനിക്കറിയില്ല.

ഞാൻ താങ്കളുടെ പോസ്റ്റിന്റെ കാര്യക്ഷമതയെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്.

prachaarakan said...

മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന നടത്തിയില്ല എന്ന് താങ്കൾ തന്നെയല്ലേ എഴുതിയത്. നിങ്ങൾ അറിഞ്ഞില്ല എന്നല്ലേ അപ്പോൾ അതിന്റെ അർത്ഥം . നമ്മൾക്ക് അറിയാത്തത് ഈ ലോകത്തില്ല എന്ന് മനസ്സിലാക്കരുതെന്ന് മാത്രം.

ഒരു പ്രസ്ഥാനം ,അതിന്റെ നേതാക്കൾ ചെയ്യുന്ന കാര്യങ്ങൾ ഇന്ന് വരെ ആരും പത്രത്തിൽ കൊടുക്കുകയോ ബ്ലോഗിൽ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല എങ്കിൽ ഈ പോസ്റ്റും വലിയ അപരാധം തന്നെ.

ഇത്തരം സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമില്ലാ സുന്നീ പ്രസ്ഥനത്തിന് പക്ഷെ മാധ്യമങ്ങൾ സുന്നികൾ ഉപയോഗിക്കരുതെന്ന് എവിടെയും നിയമങ്ങൾ ഇല്ലല്ലോ സഹോദരാ..

ബ്ലോഗ് കൂടുതൽ കാര്യക്ഷമമാക്കാൻ ശ്രമിക്കാം. ഇൻശാ അല്ലാഹ്..

പിന്നെ മറ്റ് വിഷയങ്ങൾ നമുക്ക് ചർച്ച ചെയ്യാൻ ഏറെ വേദികൾ ഉണ്ടല്ലോ..

നന്ദി

Unknown said...

ഇത്തരം വിഷയങ്ങളിൽ പോലും വിമർശിക്കാൻ മാത്രം സമയം കാണുന്ന വിധം ചെറുതാവുന്ന പാലങ്ങൾ ഈ സമൂഹത്തിനു അപമാനം തന്നെ!

ചെറിയപാലം said...

ജബ്ബാറുമാരെക്കാൾ നന്നായി കാര്യങ്ങൾ വളച്ചൊടിക്കുന്നതിൽ നിങ്ങൾക്കുള്ള കഴിവിനെയും അംഗീകരിക്കാം,!!!!

എന്റെ ആദ്യ കമന്റ് ഒരാവർത്തിയെങ്കിലും വായിക്കൂ..

താങ്കളുടെ പുതിയ പോസ്റ്റും കണ്ടു. അതിനാൽ ഇനി എന്റെ മറുപടികൾ പ്രസക്തമല്ല.

മാധ്യമങ്ങൾ പ്രസ്ഥാന വളർച്ചക്ക് ഉപയോഗിക്കരുതെന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞോ?

താങ്കളുടേ ബ്ലോഗ് കാര്യക്ഷമമാക്കാൻ ഞാൻ ഒരു നിർദേശവും മുന്നോട്ട് വെച്ചില്ല!!

നന്ദി.

ബഷീർ said...

ചെറിയ പാലത്തിന്റെ പരാതി പ്രചാരകന്റെ പുതിയ പോസ്റ്റിനോടെ തീർന്നെന്ന് പറഞ്ഞതിനാൽ ഇനിയും ഈ സന്ദർഭത്തിൽ തർക്കങ്ങൾ ഒഴിവാക്കി ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ സഹായിക്കുക.. സഹകരിക്കുക..

ആശംസകൾ

Related Posts with Thumbnails