Saturday, May 16, 2009

സംസ്കാരം അടിയറവ് വെച്ചുള്ള ആഗോള വത്കരണം ആപത്ത് ; എം.എ


സഅദാബാദ്‌: ആഗോളവത്കരണത്തെ പുണരുന്നതിന്‌ സംസ്കാരത്തെ അടിയറവ്‌ വെക്കുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇത്‌ സമൂഹത്തിന്‌ ആപത്താണെന്നും ജാമിഅ സഅദിയ്യ ജനറൽ മാനേജർ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ പ്രസ്താവിച്ചു. സഅദിയ്യ യതീംഖാന വിദ്യാർഥികളുടെ ഓർഫനേജ്‌ ഫെസ്റ്റ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുമ കണെ​‍്ടത്തുന്നതിനു വേണ്ടി ഏതു ജീർണതകളെയും സ്വീകരിക്കാമെന്നത്‌ മൗഢ്യമായ സംസ്കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഅദിയ്യ ശരീഅത്ത്‌ കോളജ്‌ പ്രിൻസിപ്പൽ എകെ അബ്ദുറഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അയ്യൂബ്‌ ഖാൻ സഅദി, ഹുസൈൻ സഅദി, ലത്തീഫ്‌ സഅദി, ഇസ്മാഈൽ സഅദി പാറപ്പള്ളി, ഇബ്‌റാഹിം സഅദി, ജഅ​‍്ഫർ സ്വാദിഖ്‌ സഅദി, അസീസ്‌ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
15/05/2009

1 comment:

prachaarakan said...

ആഗോളവത്കരണത്തെ പുണരുന്നതിന്‌ സംസ്കാരത്തെ അടിയറവ്‌ വെക്കുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇത്‌ സമൂഹത്തിന്‌ ആപത്താണെന്നും ജാമിഅ സഅദിയ്യ ജനറൽ മാനേജർ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ പ്രസ്താവിച്ചു.

Related Posts with Thumbnails