Wednesday, February 18, 2009

ലോക സാമ്പത്തിക പ്രതിസന്ധിക്കു കാരണം പലിശയുടെ ആധിക്യം: കാന്തപുരം



മംഗലാപുരം: വികസ്വര രാജ്യങ്ങളെ ചൂഷണം ചെയ്ത്‌ കുന്നുകൂട്ടിയ പലിശയുടെ ആധിക്യമാണ്‌ ലോകത്തെ വൻകിട രാഷ്ട്രങ്ങൾ ഇന്ന്‌ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മഞ്ഞനാടി അൽമദീന വാർഷിക മഹാസമ്മേളനത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പലിശ വർധിക്കുന്നത്‌ ലോകത്തെ നാശത്തിലേക്ക്‌ നയിക്കുമെന്ന്‌ വിശുദ്ധ ഖുർആൻ മൂന്നാര്റിയിപ്പ്‌ നൽകിയിട്ടുള്ളതാണ്‌. ദാനം സാമ്പത്തികാഭിവൃദ്ധി പ്രദാനം ചെയ്യുമെന്നും ഖുർആൻ പറയുന്നു. അവികസിത രാജ്യങ്ങളിലേക്ക്‌ തങ്ങളുടെ കുന്നുകൂട്ടിയ സമ്പത്തിൽ നിന്നൊരു ഭാഗം ദാനമായി നൽകാൻ വൻരാഷ്ട്രങ്ങൾ തയ്യാറായിരുന്നുവേങ്കിൽ ഇന്ന്‌ ലോകത്ത്‌ സാമ്പത്തിക സന്തുലിതാവസ്ഥയുണ്ടാകുമായിരുന്നു.
ലോക പോലീസായ അമേരിക്ക പോലും പിച്ചപ്പാത്രമെടുക്കുന്ന അവസ്ഥയിലേക്ക്‌ സാമ്പത്തികസ്ഥിതി നീങ്ങുകയാണ്‌. പലിശമുക്തമായ ഒരു സാമ്പത്തികക്രമത്തിലൂടെ മാത്രമേ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂവേന്ന്‌ കാന്തപുരം പറഞ്ഞു.


പ്രവാചകജീവിതം പഠിക്കുന്നതിൽ സമൂഹം കാണിച്ച അലസതയാണ്‌ ഇസ്ലാം തെററിദ്ധരിക്കാൻ കാരണമായത്‌. സമാധാനത്തിനുവേണ്ടിയായിരുന്നു പ്രവാചകജീവിതം. റബീഉൽ അവ്വൽ പ്രവാചക സന്ദേശ പ്രചരണത്തിന്‌ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും കാന്തപുരം പറഞ്ഞു. കുഫ്‌റും ബിദ്‌അത്തും എല്ലാം ഒററക്കെട്ടായി എതിർത്തിട്ടും പ്രവാചക പ്രകീർത്തനം ലോകത്ത്‌ കൂടുതൽ ശക്തിപ്പെട്ടുവരികയാണെന്നും കാന്തപുരം സൂചിപ്പിച്ചു.
17/02/2009
www.ssfmalappuram.com


2 comments:

prachaarakan said...

വികസ്വര രാജ്യങ്ങളെ ചൂഷണം ചെയ്ത്‌ കുന്നുകൂട്ടിയ പലിശയുടെ ആധിക്യമാണ്‌ ലോകത്തെ വൻകിട രാഷ്ട്രങ്ങൾ ഇന്ന്‌ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മഞ്ഞനാടി അൽമദീന വാർഷിക മഹാസമ്മേളനത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

Manoj മനോജ് said...

അമേരിക്കയില്‍ ആളുകള്‍ തങ്ങള്‍ മേടിച്ച മുതലും, പലിശയും തിരിച്ച് കൊടുക്കാഞ്ഞതാണ് ലോക സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്.

Related Posts with Thumbnails