Saturday, January 17, 2009

മര്‍കസ്‌ സമ്മേളനം ;ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്തു.

ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദീഖി

കാരന്തൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 31ാ‍ം വാര്‍ഷിക 14-ാ‍ം ബിരുദദാന സമ്മേളനത്തിന്‌ തുടക്കമായി. പരശ്ശതം സുന്നി പ്രവര്‍ത്തകര്‍ അണിനിരന്ന പതാക ഘോഷയാത്രയോടെയാണ്‌ മൂന്നു നാള്‍ നീളുന്ന പരിപാടികള്‍ക്ക്‌ സമാരംഭം കുറിച്ചത്‌. ജാഥ കുണ്ടമംഗലത്ത്‌ നിന്ന്‌ ആരംഭിച്ച്‌ മര്‍കസ്‌ നഗറില്‍ സമാപിച്ചു. സയ്യിദ്‌ ഫള്‍ല്‍ ശിഹാബ്‌ അല്‍ ജിഫ്‌രി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ്‌ ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പാണക്കാട്‌ സയ്യിദ്‌ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍, സയ്യിദ്‌ യൂസുഫ്‌ ബുഖാരി വൈലത്തൂര്‍, സയ്യിദ്‌ ഫള്‍ല്‍ ജമലുല്ലൈലി, കാന്തപുരം എ പി മുഹമ്മദ്‌ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി. മുഹമ്മദ്‌ ഫൈസി, ബി എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി നേതൃത്വം നല്‍കി.

സയ്യിദ്‌ അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദീഖി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉറുദു ദിനപത്രം രാഷ്ട്രീയ സഹാറയുടെ മുഖ്യ പത്രാധിപര്‍ അസീസ്‌ ബര്‍ണി മുഖ്യാതിഥിയായിരുന്നു.അബൂദാബി ഇസ്ലാമിക്‌ ഹെറിറ്റേജ്‌ മുന്‍ ഡയരക്ടര്‍ ഡോ.അഹ്മദ്‌ അല്‍ ഖസ്‌റജ്‌, കുവൈത്ത്‌ ഔഖാഫ്‌ മന്ത്രി ശൈഖ്‌ അഹ്മദ്‌ അല്‍ ഹസ്മി, പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്‌, പേരോട്‌ അബ്ദുറഹിമാന്‍ സഖാഫി, പ്രസംഗിച്ചു. എ പി ബാവഹാജി ചാലിയം, ടി കെ കുഞ്ഞമ്മദ്‌ ഹാജി, എം. എന്‍ കുഞ്ഞമ്മദ്‌ ഹാജി, വി പി അലവിക്കുട്ടി ഹാജി സംബന്ധിച്ചു. നേരത്തെ നടന്ന മടവൂര്‍ മഖാം സിയാറത്തിന്‌ ശൈഖ്‌ റാഷിദ്‌ ഇബ്‌റാഹീം ബഹ്‌റൈന്‍ നേതൃത്വം നല്‍കി.

തത്സമയ വാര്‍ത്തകളും ചിത്രങ്ങളും പ്രഭാഷണങ്ങളും
ഇവിടെ,
ഇവിടെ.
ഇവിടെയും...

1 comment:

prachaarakan said...

മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 31ാ‍ം വാര്‍ഷിക 14-ാ‍ം ബിരുദദാന സമ്മേളനത്തിന്‌ തുടക്കമായി.
.....
സയ്യിദ്‌ അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദീഖി സമ്മേളനം ഉദ്ഘാടനം ചെയ്തു

Related Posts with Thumbnails