Sunday, January 25, 2009

മണ്ണിനെ മറക്കുന്നതാണ്‌ മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക്‌ കാരണംഡോ: ഉമര്‍ അബ്ദുല്ല കാമില്‍-മക്ക

മലപ്പുറം: മനുഷ്യന്‍ മണ്ണിലേക്ക്‌ മടങ്ങുന്നത്‌ വിസ്മരിക്കുന്നതാണ്‌ മാനവിക ലോകം അനുഭവിക്കുന്ന പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ അന്തര്‍ദേശീയ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഉമര്‍ അബ്ദുല്ല കാമില്‍(മക്ക) പറഞ്ഞു. മലപ്പുറം സ്വലാത്ത്‌ നഗറിലെ പ്രാര്‍ത്ഥനാസമ്മേളനവേദിയോടനുബന്ധിച്ച്‌ നടന്ന അന്തര്‍ദേശീയ ആത്മീയസംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വലാത്ത്‌, ദിക്ര്, തഹ്ലീല്‍, മൗലിദ്‌, പ്രാര്‍ത്ഥന മജ്ലിസ്‌ എന്നിവക്ക്‌ യമനിലെ ആത്മീയ പണ്ഡിതന്‍ ശൈഖ്‌ ഹബീബ്‌ അബ്ദുറഹ്മാന്‍ ബിന്‍ ഹഫീള്‌ , ശൈഖ്‌ ഉമര്‍ അല്‍ ജീലാനി(മക്ക), ശൈഖ്‌ അദ്നാന്‍ അലി ബിന്‍ ത്വാഹാ അല്‍ ഹദ്ദാദ്‌, ശൈഖ്‌ റാശിദ്‌ അബ്ദുല്ല, ശൈഖ്‌ അബ്ദുല്ല അല്‍ ബൈത്തി, ശൈഖ്‌ അഹ്മദ്‌ റാശിദ്‌ അബൂദാബി തുടങ്ങിയ ആഗോള ആത്മീയ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കി. ആത്മീയ സംഗമത്തിനു പുറമെ മമ്പുറം സയ്യിദ്‌ അലവി തങ്ങളുടെ ആണ്ടുനേര്‍ച്ചയും മൗലിദും സദസ്സില്‍ നടന്നു. മൗലിദിനും പ്രാര്‍ത്ഥനക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. എസ്‌വൈഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി്‌. എസ്‌വൈഎസ്‌ ജില്ലാ പ്രസിഡന്റ്‌ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ: അബ്ദുല്‍ ഹകീം അഷരി, ഡോ:ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട്‌ 4മണിക്ക്‌ ആരംഭിച്ച പരിപാടിയില്‍ എസ്‌എസ്‌എഫ്‌ സംസ്ഥാന കമ്മിറ്റിക്കും ആലുവ ആദര്‍ശ സംവാദത്തില്‍ വിജയം കൈവരിച്ച സുന്നീപണ്ഡിതന്മാര്‍ക്കും സ്വീകരണം നല്‍കി.

23/01/2009
www.ssfmalappuram.com
report by Saifullah

2 comments:

prachaarakan said...

മനുഷ്യന്‍ മണ്ണിലേക്ക്‌ മടങ്ങുന്നത്‌ വിസ്മരിക്കുന്നതാണ്‌ മാനവിക ലോകം അനുഭവിക്കുന്ന പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ അന്തര്‍ദേശീയ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഉമര്‍ അബ്ദുല്ല കാമില്‍(മക്ക) പറഞ്ഞു. മലപ്പുറം സ്വലാത്ത്‌ നഗറിലെ പ്രാര്‍ത്ഥനാസമ്മേളനവേദിയോടനുബന്ധിച്ച്‌ നടന്ന അന്തര്‍ദേശീയ ആത്മീയസംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഷീർ said...

yes its correct.

Related Posts with Thumbnails