Saturday, January 31, 2009

‍ലോക ഭീകരതക്ക്‌ പിന്നില്‍ പാശ്ചാത്യ ആയുധ ലോബി:മൗലാന എം.എ


‍കാസര്‍കോട്‌: ആയുധ കച്ചവടം ലാക്കാക്കി അമേരിക്കയും സഖ്യകക്ഷികളും സൃഷ്ടിച്ചെടുത്താണ്‌ ഇന്ന്‌ ലേകത്തിനു ഭീഷണിയുയര്‍ത്തുന്ന ഭീകരതയെന്ന്‌ സുന്നി വിദ്യാഭ്യാസ ബോര്‍ഡ്‌ അഖിലേന്ത്യ പ്രസിഡന്റ്‌ മൗലാന എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ജില്ലാ എസ്‌എസ്‌എഫ്‌ രാജ്യത്തിന്റെ അറുപതാം റിപ്പബ്ലിക്ക്‌ ദിനാഘോഷ ഭാഗമായി കാസര്‍കോട്‌ നഗരത്തില്‍ സംഘടിപ്പിച്ച സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഭരണം മാറിയത്‌ കൊണ്ട്‌ മാത്രം കച്ചവട ലോബി അടങ്ങിയിരിക്കില്ല. 47ല്‍ ഭീകര രാഷ്ട്രമായി ഇസ്രായിലിനെ പടച്ചു കൊണ്ടാണ്‌ ലോകത്ത്‌ തീവ്രവാദത്തിന്‌ വളരാന്‍ അമേരിക്ക വളം നല്‍കിയത്‌. ഇന്നത്തെ എല്ലാ ചാവേറും അതിന്റെ തുടര്‍ച്ചയാണ്‌. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാര്‍ തുടക്കം കുറിച്ച ചരിത്രത്തെ വ്യഭിചരിക്കല്‍ തന്ത്രം ഇന്നും പുതിയ രൂപത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.കേന്ദ്ര ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ച സെന്‍ട്രല്‍ മദ്‌റസ ബോര്‍ഡിന്‌ പിന്നിലും ആഗോളീകരണത്തിന്റെ സ്വാധീനമുണേ്ടായെന്ന്‌ സംശയിക്കണം. സൗദി മദ്‌റസയില്‍ അമേരിക്കന്‍ താല്‍പര്യമേ പാലിക്കാവൂ എന്ന നിര്‍ദേശം ഉയര്‍ന്ന സാഹചര്യത്തില്‍ മുസ്ലിംകള്‍ക്ക്‌ സംശയിക്കാനവകാശമുണ്ട്‌. മൗലാന എം.എ പറഞ്ഞു.
29/01/2009
Basheer Pulikoor

Tuesday, January 27, 2009

കാന്തപുരത്തിന്‌ ജന്‍മനാട്ടില്‍ സ്വീകരണം


താമരശ്ശേരി: സൗദി അറേബ്യയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ ഹെറിറ്റേജിന്റെ പുരസ്കാരം നേടിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക്‌ ഫിബ്രവരി 13ന്‌ ജന്‍മനാട്ടില്‍ സ്വീകരണം നല്‍കാന്‍ സംഘാടകസമിതി രൂപവത്കരിച്ചു. പൂനൂരില്‍ നടക്കുന്ന സ്വീകരണസമ്മേളനത്തില്‍ ദേശീയ, സംസ്ഥാനതല രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.

26/01/2009

Sunday, January 25, 2009

മണ്ണിനെ മറക്കുന്നതാണ്‌ മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക്‌ കാരണംഡോ: ഉമര്‍ അബ്ദുല്ല കാമില്‍-മക്ക

മലപ്പുറം: മനുഷ്യന്‍ മണ്ണിലേക്ക്‌ മടങ്ങുന്നത്‌ വിസ്മരിക്കുന്നതാണ്‌ മാനവിക ലോകം അനുഭവിക്കുന്ന പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ അന്തര്‍ദേശീയ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഉമര്‍ അബ്ദുല്ല കാമില്‍(മക്ക) പറഞ്ഞു. മലപ്പുറം സ്വലാത്ത്‌ നഗറിലെ പ്രാര്‍ത്ഥനാസമ്മേളനവേദിയോടനുബന്ധിച്ച്‌ നടന്ന അന്തര്‍ദേശീയ ആത്മീയസംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വലാത്ത്‌, ദിക്ര്, തഹ്ലീല്‍, മൗലിദ്‌, പ്രാര്‍ത്ഥന മജ്ലിസ്‌ എന്നിവക്ക്‌ യമനിലെ ആത്മീയ പണ്ഡിതന്‍ ശൈഖ്‌ ഹബീബ്‌ അബ്ദുറഹ്മാന്‍ ബിന്‍ ഹഫീള്‌ , ശൈഖ്‌ ഉമര്‍ അല്‍ ജീലാനി(മക്ക), ശൈഖ്‌ അദ്നാന്‍ അലി ബിന്‍ ത്വാഹാ അല്‍ ഹദ്ദാദ്‌, ശൈഖ്‌ റാശിദ്‌ അബ്ദുല്ല, ശൈഖ്‌ അബ്ദുല്ല അല്‍ ബൈത്തി, ശൈഖ്‌ അഹ്മദ്‌ റാശിദ്‌ അബൂദാബി തുടങ്ങിയ ആഗോള ആത്മീയ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കി. ആത്മീയ സംഗമത്തിനു പുറമെ മമ്പുറം സയ്യിദ്‌ അലവി തങ്ങളുടെ ആണ്ടുനേര്‍ച്ചയും മൗലിദും സദസ്സില്‍ നടന്നു. മൗലിദിനും പ്രാര്‍ത്ഥനക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. എസ്‌വൈഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി്‌. എസ്‌വൈഎസ്‌ ജില്ലാ പ്രസിഡന്റ്‌ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ: അബ്ദുല്‍ ഹകീം അഷരി, ഡോ:ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട്‌ 4മണിക്ക്‌ ആരംഭിച്ച പരിപാടിയില്‍ എസ്‌എസ്‌എഫ്‌ സംസ്ഥാന കമ്മിറ്റിക്കും ആലുവ ആദര്‍ശ സംവാദത്തില്‍ വിജയം കൈവരിച്ച സുന്നീപണ്ഡിതന്മാര്‍ക്കും സ്വീകരണം നല്‍കി.

23/01/2009
www.ssfmalappuram.com
report by Saifullah

Thursday, January 22, 2009

മര്‍കസ്‌ ശുദ്ധജല പദ്ധതി


മര്‍കസ്‌ ശുദ്ധജല പദ്ധതി മന്ത്രി കൊടിയേരി ബാലകൃഷണന്‍ ഉത്ഘാടനം ചെയ്യുന്നു

Monday, January 19, 2009

ശരീഅത്ത്‌: തീര്‍പ്പ്‌ കല്‍പിക്കാനുള്ള അധികാരം പണ്ഡിതന്മാര്‍ക്ക്‌: കാന്തപുരം

കോഴിക്കോട്‌: ഇസ്ലാമിക ശരീഅത്ത്‌ നിത്യപ്രസക്തമാണെന്നും ആ തത്വങ്ങളില്‍ കൈകടത്താനുള്ള ഒരു നീക്കവും മുസ്ലിം സമുദായം അനുവദിക്കില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. അല്ലാഹുവിന്റെ നിയമമാണ്‌ ശരീഅത്ത്‌. വിശുദ്ധ ഖുര്‍ആനും തിരുനബി ചര്യകളും വിശുദ്ധാത്മാക്കളായ പണ്ഡിതരുടെ ഏകോപിച്ച തീരുമാനങ്ങളുമാണ്‌ അതിന്റെ അടിസ്ഥാനം. ഇടമുറിയാത്ത വിശുദ്ധ പാരമ്പര്യത്തിലൂടെ മുസ്ലിം സമുദായത്തിനു കൈവന്ന ആ ദര്‍ശനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറുകള്‍ക്കോ കമ്മീഷനുകള്‍ക്കോ മറ്റുസംവിധാനങ്ങള്‍ക്കോ അധികാരമില്ല അദ്ദേഹം ചൂണ്ടിക്കാട്ടി. മര്‍കസ്‌ സമ്മേളനത്തില്‍ സനദ്‌ ദാന പ്രസംഗം നടത്തുകയായിരുന്നു കാന്തപുരം ഇസ്ലാമിക നിയമങ്ങള്‍ പഴഞ്ചനാണെന്നും അവ സമൂലം പുതുക്കണമെന്നുമുള്ള പ്രചരണങ്ങള്‍ മുസ്ലിംകളെ ആദര്‍ശപരമായി ഷണ്ഡീകരിക്കാനുള്ള കുതന്ത്രമാണ്‌. ഈ പ്രചാരണ കോലാഹലങ്ങളില്‍ ഭരണകൂടങ്ങളും നീതിന്യായ സംവിധാനങ്ങളും വാര്‍ത്താമാധ്യമങ്ങളും വീണുപോകരുത്‌. ശരീഅത്ത്‌ വിഷയങ്ങളില്‍ വിധി പറയാനും തീര്‍പ്പ്‌ കല്‍പിക്കാനുമുള്ള അധികാരം മതം പഠിച്ച പണ്ഡിതന്മാര്‍ക്കാണ്‌. മതം പഠിക്കാത്തവര്‍ അബദ്ധം പറഞ്ഞ്‌ സൗഹൃദാന്തരീക്ഷം തകര്‍ക്കരുത്‌. മത ധര്‍മ്മ നീതി ശാസ്ത്രങ്ങള്‍ പൊളിച്ചെഴുതി ഭൗതികതയില്‍ അധിഷ്ഠിതമായ ജീവിത രീതിയിലേക്ക്‌ സമൂഹത്തെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി സന്താന നിയന്ത്രണം വരുത്തണമെന്ന മുറവിളികള്‍ ഇത്തരത്തിലുള്ളതാണ്‌. തലമുറകളെ കൊലക്ക്‌ കൊടുത്തുകൊണ്ടും ജനിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുമല്ല പട്ടിണിയും പ്രശ്നങ്ങളും പരിഹരിക്കേണ്ടത്‌. മികച്ച തൊഴിലവസരങ്ങളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംരംഭങ്ങളും ആരോഗ്യ പരിപാലന സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വ്വമായ വിനിയോഗവുമാണ്‌ സമൃദ്ധിയുടെ മാര്‍ഗ്ഗം. സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്‌ പുതിയ കമ്മീഷനുകളോ റിപ്പോര്‍ട്ടുകളോ അല്ല ആവശ്യം. നിലവിലുള്ളവ കാലവിളംബം കൂടാതെ നടപ്പാക്കാന്‍ സത്വര നടപടികള്‍ വേണം. ഓരോ വിഭാഗങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങള്‍ നല്‍കണം. അവസരങ്ങളും അവകാശങ്ങളും നിഷേധിക്കുന്നിടത്താണ്‌ ഭീകരതയുടെ ആരംഭം. ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്‌ ഇസ്രയേല്‍ ചെയ്യുന്നത്‌. വന്‍ശക്തികളുടെ ഒത്താശയോടെയുള്ള കടന്നുകയറ്റവും ഭീകരാക്രമണങ്ങളും ശാശ്വതമായി അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ക്കിടയിലും വിവിധ വിഭാഗങ്ങള്‍ക്കിടയിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ മസ്ലഹത്ത്‌(തര്‍ക്ക പരിഹാര) കോടതികളിലൂടെ സാധ്യമാകുമെന്നും കാന്തപുരം ഉണര്‍ത്തി. മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും മഹല്ലുകളും കൂട്ടായി ഇക്കാര്യത്തില്‍ മന്‍കയ്യെടുക്കേണ്ടതുണ്ട്‌. രാജ്യത്തെ നിലവിലുള്ള നിയമസംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള മസ്ലഹത്ത്‌ കോടതികള്‍ക്കു വേണ്ട ചര്‍ച്ചകള്‍ താജുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ നടത്തുമെന്നും അദ്ദേഹം അറിയിച്ചു

more pictuer and news of Markaz conf. 2009

Sunday, January 18, 2009

മര്‍കസ്‌ സമ്മേളനം ഇന്ന്‌ തത്സമയം കൈരളി ടി.വി യില്‍

സമാപന സമ്മേളനം ഇന്ന്‌ കൈരളി ടി.വി യില്‍ തത്സമയം
കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ഓഡിയോ വീഡിയൊകളും.
ഇവിടെ
ഇവിടെ
ഇവിടെയും

മര്‍കസ്‌ സമ്മേളനത്തില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രസംഗിക്കുന്നു

മര്‍കസ്‌ സമ്മേളനത്തില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രസംഗിക്കുന്നു


സമാപന സമ്മേളനം ഇന്ന്‌ കൈരളി ടി.വി യില്‍ തത്സമയം UAE Time 9.30 p.m
കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ഓഡിയോ വീഡിയൊകളും

Saturday, January 17, 2009

മര്‍കസ്‌ സമ്മേളനം ;ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്തു.

ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദീഖി

കാരന്തൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 31ാ‍ം വാര്‍ഷിക 14-ാ‍ം ബിരുദദാന സമ്മേളനത്തിന്‌ തുടക്കമായി. പരശ്ശതം സുന്നി പ്രവര്‍ത്തകര്‍ അണിനിരന്ന പതാക ഘോഷയാത്രയോടെയാണ്‌ മൂന്നു നാള്‍ നീളുന്ന പരിപാടികള്‍ക്ക്‌ സമാരംഭം കുറിച്ചത്‌. ജാഥ കുണ്ടമംഗലത്ത്‌ നിന്ന്‌ ആരംഭിച്ച്‌ മര്‍കസ്‌ നഗറില്‍ സമാപിച്ചു. സയ്യിദ്‌ ഫള്‍ല്‍ ശിഹാബ്‌ അല്‍ ജിഫ്‌രി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ്‌ ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പാണക്കാട്‌ സയ്യിദ്‌ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍, സയ്യിദ്‌ യൂസുഫ്‌ ബുഖാരി വൈലത്തൂര്‍, സയ്യിദ്‌ ഫള്‍ല്‍ ജമലുല്ലൈലി, കാന്തപുരം എ പി മുഹമ്മദ്‌ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി. മുഹമ്മദ്‌ ഫൈസി, ബി എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി നേതൃത്വം നല്‍കി.

സയ്യിദ്‌ അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദീഖി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉറുദു ദിനപത്രം രാഷ്ട്രീയ സഹാറയുടെ മുഖ്യ പത്രാധിപര്‍ അസീസ്‌ ബര്‍ണി മുഖ്യാതിഥിയായിരുന്നു.അബൂദാബി ഇസ്ലാമിക്‌ ഹെറിറ്റേജ്‌ മുന്‍ ഡയരക്ടര്‍ ഡോ.അഹ്മദ്‌ അല്‍ ഖസ്‌റജ്‌, കുവൈത്ത്‌ ഔഖാഫ്‌ മന്ത്രി ശൈഖ്‌ അഹ്മദ്‌ അല്‍ ഹസ്മി, പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്‌, പേരോട്‌ അബ്ദുറഹിമാന്‍ സഖാഫി, പ്രസംഗിച്ചു. എ പി ബാവഹാജി ചാലിയം, ടി കെ കുഞ്ഞമ്മദ്‌ ഹാജി, എം. എന്‍ കുഞ്ഞമ്മദ്‌ ഹാജി, വി പി അലവിക്കുട്ടി ഹാജി സംബന്ധിച്ചു. നേരത്തെ നടന്ന മടവൂര്‍ മഖാം സിയാറത്തിന്‌ ശൈഖ്‌ റാഷിദ്‌ ഇബ്‌റാഹീം ബഹ്‌റൈന്‍ നേതൃത്വം നല്‍കി.

തത്സമയ വാര്‍ത്തകളും ചിത്രങ്ങളും പ്രഭാഷണങ്ങളും
ഇവിടെ,
ഇവിടെ.
ഇവിടെയും...

മര്‍കസ്‌ സമ്മേളനം തത്സമയ വാര്‍ത്തകളും ചിത്രങ്ങളും പ്രഭാഷണങ്ങളും

മര്‍കസ്‌ സമ്മേളനം തുടങ്ങീ.. തത്സമയ വാര്‍ത്തകളും ചിത്രങ്ങളും പ്രഭാഷണങ്ങളും

ഇവിടെ, ( മുഹിമ്മാത്‌)

ഇവിടെ, (മര്‍കസ്‌ മീറ്റ്‌ 2009)

ഇവിടെയും... (എസ്‌.എസ്‌.എഫ്‌. മലപ്പുറം)

സന്ദര്‍ശിക്കുക



***മഹാ സംഗമത്തിനു ആശംസകള്‍ ***

Monday, January 12, 2009

മര്‍കസ്‌ മഹാ സമ്മേളനം 2009 ;പതാക ഉയര്‍ന്നു



കാരന്തൂര്‍: സയ്യിദ്‌ ഫസല്‍ ശിഹാബ്‌ ജിഫ്രി മര്‍കസ്‌ നഗറില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന അനുബന്ധ പരിപാടികള്‍ക്ക്‌ തുടക്കമായി. പതിനായിരത്തോളം വരുന്ന അന്തേവാസികളെയും നൂര്‍കണക്കിനു പ്രവര്‍ത്തകരെയും സാക്ഷിയാക്കി മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ ഫസല്‍ ജിഫ്രി സമസ്തയുടെ മൂവര്‍ണക്കൊടി വാനിലുയര്‍ത്തിയതോടെ നഗരി ഉണര്‍ന്നു.





more news @

മര്‍കസ്‌ വെബ്‌ സൈറ്റ്‌
എസ്‌.എസ്‌. എഫ്‌. മലപ്പുറം.കോം

മര്‍കസ്‌ സമ്മേളനം: 20 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും



കോഴിക്കോട്‌: 16നു ആരംഭിക്കുന്ന കാരന്തൂര്‍ മര്‍കസ്‌ 31-ാ‍ം വാര്‍ഷിക 14-ാ‍ം ബിരുദദാന സമ്മേളനത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ ഫസല്‍ ശിഹാബ്‌ ജിഫ്‌രിയും ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരും പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം 16നു വൈകീട്ട്‌ നാലിനു നാഷനല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌ ചെയര്‍മാന്‍ ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദീഖി നിര്‍വഹിക്കും.



for more news and picutre kindly click here



10/01/2009


http://www.ssfmalappuram.com/

Thursday, January 8, 2009

പാക്കിസ്താന്‍ ഇന്ത്യയെ അക്രമിച്ചാല്‍ രാജ്യരക്ഷക്കായി മുസ്ലിംകള്‍ രംഗത്തിറങ്ങും: കാന്തപുരം

മംഗലാപുരം: അയല്‍ രാജ്യമായ പാക്കിസ്താന്‍ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിച്ചാല്‍ ഭാരതനാടിന്റെ രക്ഷക്കായി ജീവാര്‍പ്പണം ചെയ്യാന്‍ ഇന്ത്യയിലെ മുസ്ലിം സമൂഹം മുന്നിലുണ്ടാകുമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. നെഹ്‌റു മൈതാനിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഭീകരവിരുദ്ധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിംകള്‍ എന്ന നിലയില്‍ ലോകത്തുള്ള എല്ലാ വിശ്വാസികളും സഹോദരങ്ങളാണ്‌. പാക്കിസ്താന്‍ ഭരണാധികാരികള്‍ മുസ്ലിംകളാണെങ്കിലും ഇന്ത്യക്കെതിരെ രംഗത്തുവരുന്നത്‌ മതത്തിന്റെ പേരിലല്ല. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം വരുമ്പോള്‍ മുസ്ലിം അവന്റെ മാതൃരാജ്യത്തിനുവേണ്ടി പോരാടാന്‍ മുന്നോട്ടുവരും. ദേശസ്നേഹം വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന മുസ്ലിം, ഇന്ത്യയുടെ ഒരു തുണ്ട്‌ ഭൂമി പോലും കയ്യേറാന്‍ ഒരു വൈദേശിക ശക്തിയെയും അനുവദിക്കില്ല. ഇന്ത്യന്‍ മുസ്ലിം എന്നും ദേശീയതയും രാജ്യത്തിന്റെ അഖണ്ഡതയും കാത്തു സൂക്ഷിക്കാനാണ്‌ തുനിഞ്ഞിട്ടുള്ളത്‌. ഗാന്ധിജിയെ കൊന്നതടക്കം ഇന്ത്യയില്‍ നടന്ന ഒരു ഭീകര സംഭവത്തിലും ഒരു മുസ്ലിമിന്റെ പേര്‌ കാണാന്‍ കഴിയില്ല. സമീപകാലത്ത്‌ ചില സംഭവങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്ന മുസ്ലിം പേരുകള്‍ക്കൊന്നും ഇസ്ലാമിക സമൂഹവുമായി ഒരു ബന്ധവുമില്ല-?കാന്തപുരം വ്യക്തമാക്കി. തീവ്രവാദത്തെയും ഭീകരതയെയും നിരാകരിക്കുന്ന പ്രമേയം സമ്മേളനം തക്ബീര്‍ ധ്വനികളോടെ അംഗീകരിച്ചു. സമസ്ത പ്രസിഡന്റ്‌ താജുല്‍ ഉലമ സയ്യിദ്‌ അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

07/01/2009
www.ssfmalappuram.com

Monday, January 5, 2009

ബാംഗളൂരില്‍ സംഘടിപ്പിച്ച ഭീകര വിരുദ്ധ സമ്മേളനം




ഉള്ളാള്‍ സയ്യിദ്‌ മദനി ദര്‍ഗ ശരീഫ്‌ കമ്മിറ്റിയുടെ സഹകരണത്തോടെ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ബാംഗളൂരില്‍ സംഘടിപ്പിച്ച ഭീകര വിരുദ്ധ സമ്മേളനം

കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ഇവിടെ

Saturday, January 3, 2009

Unity a must to fight terrorism -കാന്തപുരം


K. Abdul Majeed | Arab News

JEDDAH: Indian Muslims should unite and fight against terrorism, a prominent Islamic scholar from Kerala told Arab News during a recent visit to Saudi Arabia. “The only way to wage a war against terrorism is through unity,” said All India Jamiyyathul Ulema Secretary, Sheikh Aboobacker Ahmed alias Kanthapuram A.P. Aboobacker Musliyar. He welcomed the recent interfaith dialogue initiated by Custodian of the Two Holy Mosques King Abdullah and termed it “a good step at a time when Islam was widely misunderstood by followers of other religions.” “The move will go a long way toward forging an understanding among different religions,” Aboobacker said. “The enemies of Islam portray the religion as one of terror and killing. But it should be effectively disseminated that Islam is against terrorism, injustice and killing,” he said. Aboobacker recalled the Prophet’s declaration on the day of Hajjatul Wida that killing innocents and usurping others’ wealth are forbidden acts. Aboobacker was among those who attended an interfaith dialogue hosted by Qatar recently.

He said terrorism had become the most important issue facing the country and so a special session of Markazu Ssaqafathi Ssunniyah is to be held during the center’s 33rd anniversary celebrations from Jan. 16 to 18. Islamic scholars from different parts of the world are likely to attend the program. Markazu, Aboobacker said, plays a major role in imparting moral education to the society. He pointed out that about 300 Kashmiri students who are the victims of terrorism are now studying in Markazu. They will return to Kashmir after their education with the message of love, brotherhood and patriotism. Meanwhile, Aboobacker Ahmad was awarded the first Islamic heritage award in New Delhi on Dec. 29. The award has been given to Aboobacker in recognition of his contribution to the Islamic thought and service for Muslims.

The award — comprising Rs25 lakhs and a memento — was presented by Union Minister for Parliamentary and Overseas Affairs Vayalar Ravi. From the prize money, Aboobacker donated Rs2 lakhs to the families of the police officers killed in Mumbai terror attacks.


ഭീകരാവാദത്തിനെതിരെ പോരാടാന്‍ ഐക്യം അനിവാര്യം -കാന്തപുരം


new link
arab news -03/01/2009
Related Posts with Thumbnails