ഖാലിദിയ്യ(മഞ്ചേശ്വരം): ഒരു രാഷ്ട്രീയകക്ഷിയുടെയും ചട്ടുകമാകാൻ സുന്നികളെ കിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മഞ്ചേശ്വരം മൾഹർ കാമ്പസിൽ എസ്‌എസ്‌എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രാസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്നികൾ ഒരു പാർട്ടിയുടെയും അടിമയല്ല. നമുക്ക് രാഷ്ട്രീയമില്ല. സുന്നികൾ പലർക്കും വോട്ട് ചെയ്തിട്ടുണ്ടാവാം. പക്ഷെ ആർക്കും നമ്മെ സ്വാധീനിക്കാൻ കഴിയില്ല. നമ്മോട് സഹകരിക്കുന്നവരോട് സഹകരിക്കും. അല്ലാത്തവരെ ഇരുത്തേണ്ടിടത്ത് ഇരുത്തും. പലരെയും നാം ഇരുത്തിയിട്ടുണ്ട്. ഒരു രാഷ്ട്രീയ കക്ഷിയുടെയും മെമ്പർഷിപ്പെടുക്കാൻ എസ്‌എസ്‌എഫുകാരനെ കിട്ടില്ല-?കാന്തപുരം ഓർമിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി അടിമുടി രാഷ്ട്രീയകക്ഷിയാണെന്ന് 20വർഷം മുമ്പ് ഞാൻ പ്രസംഗിച്ച പത്രകട്ടിങ്ങുകൾ ഇപ്പോഴും ഉണ്ട്. അവരുടെ തുടക്കം തന്നെ രാഷ്ട്രീയമായിരുന്നു. മുമ്പ് തെക്കൻ കേരളത്തിൽ ഒരു പണ്ഡിതന്റെ നേതൃത്വത്തിൽ തീവ്രസ്വഭാവത്തോടെ ഒരു മതസംഘടന ശക്തിപ്രാപിച്ചപ്പോഴും ഞാൻ പറഞ്ഞിരുന്നു, അവരുടെ ലക്ഷ്യം തനി രാഷ്ട്രീയമണെന്ന്. പറഞ്ഞതുപോലെ അദ്ദേഹം പിന്നീട് രാഷ്ട്രീയ നേതാവായി മാറുന്നതാണ് പിന്നീട് കണ്ടത്. ഞങ്ങൾക്ക് സങ്കുചിത രാഷ്ട്രീയമില്ല. അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട ആവശ്യവും സുന്നികൾക്കില്ല. രാഷ്ട്രീയ പാർട്ടിയായി വിലപേശില്ല. അവകാശങ്ങൾ ആരോടും ചോദിച്ചുവാങ്ങും. അഹ്ലുസ്സുന്നയുടെ അഭിവൃദ്ധി മാത്രമാണ് നമ്മുടെ ലക്ഷ്യം. അതിന് സഹായകമായതെർാം ചെയ്യും. മുസ്ലിംകളെ ഭീകരവാദികളാക്കാൻ ഹീനശ്രമങ്ങൾ വ്യാപകമായി നടക്കുന്നു. ഇസ്ലാം ഒരിക്കലും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരതയാണ് രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നത്. രണ്ടു പ്രധാനമന്ത്രിമാരെ നിഷ്കരുണം കൊന്നുകളഞ്ഞത് പിന്നീട് നടന്ന ഭീകരസംഭവങ്ങളായിരുന്നു. ഇതിലൊന്നും ഒരു മുസ്ലിമിന്റെ പേരു കാണാൻ കഴിയില്ല. ഏതെങ്കിലും സംഭവത്തിൽ മുസ്ലിം നാമധാരികൾ ഉൾപെട്ടിട്ടുണ്ടെങ്കിൽ അതിനു ഇസ്ലാമുമായി ഒരു ബന്ധവുമില്ല
ഭീകരതയും ഭീരുത്വവുമില്ലാത്ത ശാന്തത്തയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. തീവ്രവാദവും ഭീകരവാദവും മതം അംഗീകരിക്കുന്നില്ലെന്നതിനു പുറമെ മനുഷ്യത്വത്തിന് തന്നെ എതിരാണത്. രാജ്യത്തിന്റെ നന്മയും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സുന്നി സമൂഹത്തിന്റെ എല്ലാ പിൻതുണയും കാന്തപുരം പ്രഖ്യാപിച്ചപ്പോൾ പതിനായിരത്തോളം വരുന്ന പ്രതിനിധികൾ തക്ബീർധ്വനികളോടെ ഏറ്റെടുത്തു. സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽബുഖാരി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് പറവൂർ, എം.അബൂബക്കർ മാസ്റ്റർ പടിക്കൽ വിഷയാവതരണം നടത്തി. എസ്‌എ ഹമീദ് മൗലവി, ചിത്താരി അബ്ദുല്ല ഹാജി, ഹസ്ബുല്ല തളങ്കര, ബശീർ പുളിക്കൂർ, സുലൈമാൻ കരിവെള്ളൂർ, ഉസ്മാൻ ഹാജി പോസോട്ട് സംസാരിച്ചു.
news and pic
www.ssfmalappuram.com
www.muhimmath.com28/12/2008
എസ്.എസ്. എഫ്. സസ്ഥാന പ്രതിനിധി സമ്മേളനം കാസര്‍ഗോഡ് ഡിസം. 26,27,28
സമ്മേളന നഗരിയില്‍ നിന്ന് പ്രഭാഷണങ്ങള്‍, വാര്‍ത്തകള്‍ ,ചിത്രങ്ങള്‍
ഇവിടെ
1 comment:
ഒരു രാഷ്ട്രീയ കക്ഷിയുടെയും ചട്ടുകമാകാന്‍ സുന്നികളെ കിട്ടില്ലെന്ന് പ്രാസ്ഥാനിക സമ്മേളനം ഉല്‍ഘാടനം ചെയ്തുകൊണ്ട് ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്ഥാവിച്ചു
Post a Comment