Saturday, October 25, 2008

ബഹുഭാര്യത്വം സ്ത്രീ സുരക്ഷക്ക്‌-ത്വാഹിര്‍ സഖാഫി

ബഹുഭാര്യത്വം ഇസ്ലാം ലക്ഷ്യം വെക്കുന്നത്‌ സ്ത്രീ പീഡനമല്ല. മറിച്ച്‌ സ്ത്രീകളുടെ സംരക്ഷണമാണെന്ന്‌ എസ്‌.എസ്‌.എഫ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.ടി.ത്വാഹിര്‍ സഖാഫി പറഞ്ഞു. സ്ത്രീകള്‍ വര്‍ദ്ധിക്കുകയും പുരുഷ വിഭാഗം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീ സമൂഹത്തിന്റെ സംരക്ഷണത്തിനും സുരക്ഷിതമായ ലൈംഗികതക്കും മേറ്റ്ന്ത്‌ ബദല്‍ നിര്‍ദ്ദേശമാണ്‌ വിമര്‍ഷകര്‍ക്ക്‌ നല്‍കാനുള്ളതെന്ന്‌ കേള്‍ക്കാന്‍ താല്‍പര്യമുണ്ട്‌. നിയമങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നത്‌ നിഷേധിക്കാനുള്ള കാരണമാകുന്നില്ല. ഏക ഭാര്യത്വമടക്കം ഒട്ടേറെ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഗ്രാമങ്ങളില്‍ വളര്‍ന്ന്‌ വരുന്ന അവിവാഹിതകളുടെയും വിധവകളുടെയും സാന്നിധ്യത്തിന്‌ കാരണം സ്ത്രീധനം മാത്രമല്ല. ഉദ്ദിഷ്ട സ്ത്രീധനം ലഭിക്കാത്തതിനാല്‍ അവിവാഹിതരായി കഴിയുന്ന പുരുഷന്‍മാരെ നാം കണെ്ടത്തുന്നില്ലന്നത്‌ സ്ത്രീ പുരുഷ അനുപാദത്തിലെ വ്യതിയാനത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇത്തരം അടിസ്ഥാന കാര്യങ്ങല്‍ തുറന്ന ചര്‍ച്ചകള്‍ക്ക്‌ വിദേയമാക്കേണ്ടതിന്‌ പകരം സ്ത്രീ പീഡനമെന്ന കേവല വാചക കസര്‍ത്തില്‍ കാര്യമൊതുക്കുന്നവര്‍ യഥാര്‍ഥത്തില്‍ പ്രശ്നങ്ങളുടെ പ്രായോഗിക പരിഹാരം ലക്ഷ്യം വെക്കുന്നുണേ്ടാ? അദ്ദേഹം ചോദിച്ചു.സ്ത്രീകള്‍ക്ക്‌ ആവശ്യം അനാവശ്യ വാദ കോലാഹലങ്ങളല്ല മറിച്ച്‌ സുരക്ഷിതമായ ജീവിത സംവിധാനമാണ്‌. ഇസ്ലാമിലെ സ്ത്രീപക്ഷവായന നിശ്പക്ഷ വിലയിരുത്തലുകള്‍ക്ക്‌ വിദേയമാക്കാന്‍ എല്ലാ ബുദ്ധി ജീവികളും തയ്യാറാവേണ്ടതായിരുന്നു.

മര്‍ക്കസു സഖാഫത്തി സുന്നിയ്യ ലക്ഷദ്വീപ്‌ ബ്രാഞ്ച്‌ കവരത്തിയില്‍ സംഘടിപ്പിച്ച ഹജ്ജ്‌ പഠനക്ലാസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മൗലാ മെമ്മേറിയല്‍ സെന്റര്‍ പ്രസിഡന്റ്‌ അബൂബക്കര്‍ ഹാജി, സെക്രട്ടറി. സി.എം.അഹമദ്‌ ഹാജി പ്രസംഗിച്ചു. ലക്ഷദ്വീപ്‌ സ്റ്റേറ്റ്‌ എസ്‌.എസ്‌.എഫ്‌ വൈസ്‌ പ്രസിഡന്റ്‌ ഹംസക്കോയ സഖാഫി സ്വാഗതവും അബൂ ഹുറൈറ സഖാഫി നന്ദിയും പറഞ്ഞു.

www.ssfmalappuram.com
25/10/2008

7 comments:

prachaarakan said...

ബഹുഭാര്യത്വം ഇസ്ലാം ലക്ഷ്യം വെക്കുന്നത്‌ സ്ത്രീ പീഡനമല്ല. മറിച്ച്‌ സ്ത്രീകളുടെ സംരക്ഷണമാണെന്ന്‌ എസ്‌.എസ്‌.എഫ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.ടി.ത്വാഹിര്‍ സഖാഫി പറഞ്ഞു. സ്ത്രീകള്‍ വര്‍ദ്ധിക്കുകയും പുരുഷ വിഭാഗം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീ സമൂഹത്തിന്റെ സംരക്ഷണത്തിനും സുരക്ഷിതമായ ലൈംഗികതക്കും മേറ്റ്ന്ത്‌ ബദല്‍ നിര്‍ദ്ദേശമാണ്‌ വിമര്‍ഷകര്‍ക്ക്‌ നല്‍കാനുള്ളതെന്ന്‌ കേള്‍ക്കാന്‍ താല്‍പര്യമുണ്ട്‌.

Kvartha Test said...

സുരക്ഷിതമായ ലൈംഗികത എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?

എല്ലാ ദിവസവും സെക്സ് ചെയ്യണം എന്ന് എന്തിനാ ഇത്ര താത്പര്യം? അത് നിയന്ത്രിക്കാന്‍ ഉള്ള കഴിവ് പുരുഷന്മാര്‍ ഉണ്ടാക്കണം. അല്ലാതെ ഭാര്യക്ക്‌ മാസമുറയാകുന്ന അഞ്ചാറു ദിവസം പോലും സെക്സ് ചെയ്യാതിരിക്കാന്‍ പറ്റാത്ത മുസ്ലിം സഹോദരന്മാരുടെ മനസ്സു ദയ അര്‍ഹിക്കുന്നു.

ഇപ്പറയുന്നത്‌ കേട്ടാല്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒട്ടും സുരക്ഷിതമായ സെക്സ് ചെയ്തു ലോകം മുടിക്കുകയാണെന്ന് തോന്നും!!!

ദുബായില്‍ ഉണ്ടെന്നു പറയപ്പെടുന്ന റഷ്യന്‍ പെണ്ണുങ്ങള്‍ എന്തിനാണാവോ അവിടെ തമ്പടിച്ചിരിക്കുന്നത്?! ഇനി ദുബായ് ഒരു ഇസ്ലാം രാഷ്ട്രമല്ലേ?

Unknown said...

സ്ത്രീകളുടെ എണ്ണം കൂടുമ്പോള്‍ ബഹുഭാര്യത്വം ആവാം.
പുരുഷന്‍ മാരുടെ എണ്ണം കൂടുമ്പോള്‍ എന്താണു
സഖാഫിക്ക് നല്‍കാനുള്ള പരിഹാരം?

കാലത്തിന്‍റെപോക്ക് അത്തരമൊരവസ്ഥയിലേക്കാണ് അത് കൊണ്ട് ചോദിച്ചതാണേ....

prachaarakan said...

thonniyaasi,

എല്ലാ ദിവസവും സെക്സ്‌ വേണം എന്ന് ഇവിടെ പറഞ്ഞിട്ടില്ലല്ലോ. തോന്നിയപോലെയൊക്കെ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്‌
ദുബെ ഇസ്ലാമിക രാഷ്ടമല്ല. മുസ്ലിം രാജ്യമായാണു അറിയുന്നത്‌.


rafeeq

കാലത്തിന്റെ പോക്ക്‌ അത്തരമൊവസ്ഥയിലേക്കാവുമ്പോള്‍ അതിനും പരിഹാരമുണ്ടാവും.

കിഷോർ‍:Kishor said...

കേരളത്തില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ അധികമാണ്!!

അതിനാല്‍ ബഹുഭാര്യത്വം അനുവദിച്ചാല്‍ ബഹുഭര്‍ത്തൃത്വവും അനുവദിക്കണം.

ഇതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനങ്ങള്‍ എന്നേ എനിക്കു പറയാനുള്ളൂ..

മുസാഫിര്‍ said...

2001ഇലെ സെന്‍സസ്സ് അനുസരിച്ച് 31118 പുരുഷന്മാര്‍ക്ക് 29477 സ്ത്രീകളെയുള്ളു ലക്ഷദ്വീപില്‍ പിന്നെ എന്തു കണക്കുകള്‍ നിരത്തിയാണ് പ്രാസംഗികന്‍ ബഹുഭാര്യത്വം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.

prachaarakan said...

kishor, musafir

ബഹുഭാര്യത്വം നിര്‍ബന്ധമാണെന്ന് പറയുന്നില്ലല്ലോ . അനുവദനീയമാണെന്നും വിധിവിലക്കുകള്‍ അനുസരിച്ച്‌ ആവാമെന്നും മാത്രമേ പറഞ്ഞിട്ടുള്ളൂ

അഭിപ്രായത്തിനു നന്ദി

Related Posts with Thumbnails