കോഴിക്കോട്: ഭീകരവാദി-തീവ്രവാദി വേട്ടയുടെ മറവില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നത് അപലപനീയമാണെന്ന് സമസ്ത കേരള ജംഇത്തുല്‍ ഉലമ മുശാവറ അഭിപ്പ്രായപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ പീഡിപ്പിക്കുന്നതും ശിക്ഷിക്കുന്നതും രാജ്യത്തിന്റെ ഉന്നതമായ നീതിന്യായ സംവിധാനത്തിനു കളങ്കമാണ്. രാജ്യത്ത് നടക്കുന്ന ചില സ്ഫോടനങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളിലും മുസ്ലിം നാമധാരികളായ ചിലര്‍ പ്രതിചേര്‍ക്കപ്പെടുന്നതിന്റെ പേരില്‍ ഇസ്ലാം മതത്തെ തന്നെ ഭീകര മതമായി ചിത്രീകരിക്കുന്നത് ശരിയല്ല. വിശേഷിച്ചും സമാധാന സന്ദേശമായ ഇസ്ലാം തീവ്രവാദത്തെയും ഭീകരതയെയും സമ്പൂര്‍ണമായി നിരാകരിക്കുന്നു.രാജ്യത്തിന്റെ സ്വസഥതയും ആഭ്യന്തര സുരക്ഷിതത്വവും അപകടപ്പെടുത്തും വിധം അനുദിനം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന തീവ്രവാദ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണ കൂടവും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്ഫോടനങ്ങളും അട്ടിമറികളും സ്രഷ്ടിച്ചു നാടിനെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നതിനു പിന്നിലെ ദുഷ്ഠ ശക്തികളെ കണെ്ടത്തി നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും മുശാവറ അഭിപ്പ്രായപ്പെട്ടു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
10/10/2008
1 comment:
ഭീകരവാദി-തീവ്രവാദി വേട്ടയുടെ മറവില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നത് അപലപനീയമാണെന്ന് സമസ്ത കേരള ജംഇത്തുല്‍ ഉലമ മുശാവറ അഭിപ്പ്രായപ്പെട്ടു.
Post a Comment