കോഴിക്കോട്: ഇന്ത്യയുടെ 62-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അരക്ഷിതപ്പെടുത്തുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ എസ്‌എസ്‌എഫ് ജില്ലാതലങ്ങളില്‍ പ്രതിരോധനിര തീര്‍ക്കും. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ വര്‍ധിച്ചുവരുന്ന പണക്കൊതിയുടെയും വര്‍ഗീയ വംശീയ ചിന്തകളുടെയും മുഷ്കില്‍ ധ്വംസിക്കപ്പെടുകയാണ്. പുറംശക്തികളുടെ രാഷ്ട്രീയവും സൈനികവും സാംസ്കാരികവുമായ ഇടപെടലുകള്‍ രാജ്യത്തെ നെഞ്ചേറ്റിയ പൗരന്റെ അവകാശങ്ങളും സ്വപ്നങ്ങളും നശിപ്പിക്കുകയാണ്. ചേരിചേരാനയത്തില്‍ അഭിമാനംകൊണ്ട മാതൃരാജ്യം അപകടരമായ വിധത്തില്‍ സാമ്രാജ്യത്വ ശക്തികളുമായി ചങ്ങാത്തം പുലര്‍ത്തുന്നു. പൗരന്റെ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും പരിരക്ഷിക്കപ്പെടുന്നതിലൂടെയാണ് രാജ്യത്തിന്റെ അസ്ഥിത്വം സംരക്ഷിക്കപ്പെടുന്നത്. വര്‍ഗീയതയും വംശീയതയും ആളിക്കത്തിച്ച് ഗുജറാത്തുകള്‍ സൃഷ്ടിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. സമാധാനന്തരീക്ഷം തകര്‍ത്തുകൊണ്ടല്ല; ന്യായമായ സമരങ്ങളിലൂടെയാണ് അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത്. ഇതിനവസരമുള്ളപ്പോഴും കലാപങ്ങള്‍ സൃഷ്ടിക്കുന്നവര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരം പ്രതിലോമകരമായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ നിരയാണ് സ്വാതന്ത്ര്യദിനത്തില്‍ എസ്‌എസ്‌എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത്. 'ഇന്ത്യ : അസ്ഥിത്വം സംരക്ഷിക്കുക' എന്ന പ്രമേയവുമായി ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രതിരോധനിരക്ക് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
03/08/2008
1 comment:
ഇന്ത്യയുടെ 62-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അരക്ഷിതപ്പെടുത്തുന്ന പ്രതിലോമ ശക്തികള്‍ക്കെതിരെ എസ്‌എസ്‌എഫ് ജില്ലാതലങ്ങളില്‍ പ്രതിരോധനിര തീര്‍ക്കും
Post a Comment